സർക്കാരിന്റെ ചക്കയ്ക്ക് ജീവനക്കാരുടെ തമ്മിലടി! സ്ത്രീകളുടെ അസഭ്യവർഷവും,ചക്ക ആർക്കുമില്ലെന്ന് പോലീസ്

  • By: ‍‍ഡെന്നീസ്
Subscribe to Oneindia Malayalam

കോട്ടയം: സർക്കാർ ക്വാർട്ടേഴ്സിലെ ചക്കയുടെ അവകാശത്തെ ചൊല്ലി ജീവനക്കാർ തമ്മിൽ വാക്കേറ്റവും അടിപിടിയും. കോട്ടയം ഗാന്ധിനഗറിലെ മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരുടെ ക്വാർട്ടേഴ്സിലെ ചക്കയ്ക് വേണ്ടിയാണ് പൊരിഞ്ഞ യുദ്ധം നടന്നത്.

ശശീന്ദ്രന്റെ ലൈംഗിക വിവാദത്തിന് പിന്നാലെ കേരളത്തെ ഞെട്ടിക്കാൻ എൻസിപി?കേരളത്തിലേക്ക് ഇല്ലെന്ന് പവാർ

റിയാസ് മൗലവി പിടയുന്നതിനിടെ പുറത്തിറങ്ങിയ പള്ളി ഖത്തീബിനെ കല്ലെറിഞ്ഞു! കേസിൽ കുറ്റപ്പത്രം സമർപ്പിച്ച

മെഡിക്കൽ കോളേജ് ജീവനക്കാരുടെ ഇ ടൈപ്പ് ക്വാർട്ടേഴ്സിൽ ഞായറാഴ്ചയായിരുന്നു സംഭവം. അടുത്തടുത്ത ക്വാർട്ടേഴ്സുകളിൽ താമസിക്കുന്നവർ തമ്മിലാണ് അടിപിടിയുണ്ടായത്. 14,15 നമ്പറുകളിലുള്ള വീടുകളുടെ നടുവിലുള്ള പ്ലാവിൽ നിന്നും ഞായറാഴ്ച മൂന്നു ചക്ക വീണിരുന്നു.

jackfruit

14ാം നമ്പർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മെഡിക്കൽ കോളേജിലെ വിരമിച്ച ഉദ്യോഗസ്ഥൻ ചക്കകൾ എടുത്ത് മറ്റു ക്വാർട്ടേഴ്സുകളിലുള്ളവർക്കും വീതിച്ചു നൽകി. എന്നാൽ സംഭവമറിഞ്ഞെത്തിയ 15ാം നമ്പർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവതി വിരമിച്ച ഉദ്യോഗസ്ഥനോട് തട്ടിക്കയറി.

വിരമിച്ച ഉദ്യോഗസ്ഥനെ യുവതി അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്. ഇതിനിടെ ബഹളം കേട്ടെത്തിയ വിരമിച്ച ഉദ്യോഗസ്ഥന്റെ ഭാര്യയും യുവതിയും തമ്മിലായി പിന്നീട് തർക്കം. ഇരുവരും തമ്മിൽ അസഭ്യം പറയുകയും ചെറിയ രീതിയിൽ കൈയാങ്കളിയിലേർപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ ഗാന്ധിനഗർ പോലീസ് ഇടപെട്ടാണ് ഇരുവരും തമ്മിലുള്ള തർക്കം പരിഹരിച്ചത്. സർക്കാർ വക ചക്ക ആരും എടുക്കരുതെന്ന താക്കീത് നൽകിയാണ് പോലീസ് മടങ്ങിയത്.

English summary
conflict between two employess for a jackfruit which got from government quarters.
Please Wait while comments are loading...