Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് രണ്ടുംകല്‍പ്പിച്ച്; ലക്ഷ്യം 51 സീറ്റ്, ശബരീനാഥന്‍ മാത്രമല്ല, ആശ വര്‍ക്കര്‍ ഉള്‍പ്പെടെ കളത്തില്‍

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കളത്തില്‍. തിരുവനന്തപുരം കോര്‍പറേഷനില്‍ 48 ഡിവിഷനിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇത്തവണ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് ഇറങ്ങുന്നത് എന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു.

ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ച ഏറെകുറെ പൂര്‍ത്തിയായി. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍എസ്പി എന്നിവരുമായി ചര്‍ച്ച വൈകാതെ പൂര്‍ത്തിയാകും. അവരുടെ സീറ്റുകള്‍ ധാരണയായാല്‍ ബാക്കി സീറ്റുകളില്‍ കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. കഴിഞ്ഞ തവണ 10 സീറ്റിലാണ് യുഡിഎഫ് ജയിച്ചത്. 51 സീറ്റാണ് കോര്‍പറേഷന്‍ ഭരണം കിട്ടാന്‍ വേണ്ടത്. അത് നേടുമെന്ന് മുരളീധരന്‍ പറഞ്ഞു.

ks sabarinadhan congress candidates list-

മുന്‍ എംഎല്‍എ കെഎസ് ശബരീനാഥന്‍ കവടിയാര്‍ വാര്‍ഡില്‍ മല്‍സരിക്കും. ഡിസിസി ജനറല്‍ സെക്രട്ടറി എംഎസ് അനില്‍കുമാര്‍ കഴക്കൂട്ടത്താണ് മല്‍സരിക്കുക. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മുട്ടടയില്‍ മല്‍സരിക്കും. ആശ പ്രവര്‍ത്തകയായ എസ്ബി രാഖി കാച്ചാണി ഡിവിഷനില്‍ നിന്ന് ജനവിധി തേടും. കഴിഞ്ഞ തവണ കോണ്‍ഗ്രസ് 84 സീറ്റില്‍ മല്‍സരിച്ചിരുന്നു. ബാക്കി സീറ്റുകളില്‍ സഖ്യകക്ഷികളും.

യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ക്കെല്ലാം സ്ഥാനാര്‍ഥി പട്ടികയില്‍ പ്രതിനിധികളുണ്ട്. ബൂത്ത് കമ്മിറ്റികള്‍ നിര്‍ദേശിച്ചവരെയാണ് ആദ്യ ഘട്ടത്തില്‍ സ്ഥാനാര്‍ഥികളാക്കുന്നത്. ചിലരെ മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചതാണ്. ഇനിയും പ്രാതിനിധ്യം കിട്ടിയില്ല എന്ന് ആക്ഷേപമുയര്‍ന്നാല്‍ അടുത്ത പട്ടികയില്‍ പരിഗണിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ജാഥ നാളെ തുടങ്ങും

നിലവില്‍ ഇടതുപക്ഷമാണ് തിരുവനന്തപുരം കോര്‍പറേഷന്‍ ഭരിക്കുന്നത്. 52 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ഭരണം. പ്രതിപക്ഷമായ ബിജെപിക്ക് 35 അംഗങ്ങളുണ്ട്. 100 ഡിവിഷനുകള്‍ ഉള്ള കോര്‍പറേഷന്‍ ഭരിക്കണം എങ്കില്‍ 51 സീറ്റുകളുടെ പിന്തുണ വേണം. അത് നേടുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. 10ല്‍ നിന്ന് 51ലേക്ക് കടക്കുക എന്ന വലിയ ദൗത്യമാണ് ഇത്തവണ കോണ്‍ഗ്രസിന് മുന്നിലുള്ളത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. അടുത്താഴ്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് മുമ്പേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതു എന്നത് എടുത്തുപറയേണ്ടതാണ്. സമവായത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് എന്നതും സുപ്രധാനമാണ്. ശബരിനാഥന്‍ ആയിരിക്കും മേയര്‍ സ്ഥാനാര്‍ഥി.

തിങ്കളാഴ്ച മുതല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുകയാണ്. കെ മുരളീധരന്‍ നയിക്കുന്ന വാഹന ജാഥ നാളെ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസം നീളുന്ന യാത്ര എല്ലാ ഡിവിഷനുകളും എത്തുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ ചൂട് പകരും. പിന്നാലെ ബിജെപിയും സിപിഎമ്മും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+