Get Updates
Get notified of breaking news, exclusive insights, and must-see stories!

'അപ്പനും മകനും കളി നിര്‍ത്തിക്കോ', രമേശ് ചെന്നിത്തലയ്ക്കും മകനും എതിരെ സൈബർ കോൺഗ്രസ്

തിരുവനന്തപുരം: ഡിസിസി പ്രസിഡണ്ടുമാരുടെ പട്ടിക പുറത്ത് ഇറങ്ങിയാല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്ന ആര്‍സി ബ്രിഗേഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ച പുറത്തായത് ചെന്നിത്തലയ്ക്ക് തലവേദനയാകുന്നു. സോഷ്യല്‍ മീഡിയയില്‍ വിവിധ ഗ്രൂപ്പ് നേതാക്കളുടെ അണികള്‍ പരസ്യ പോരിലാണ്.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് സൈബര്‍ ടീം ഒഫീഷ്യല്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ രമേശ് ചെന്നിത്തലയ്ക്കും മകനും എതിരെ രൂക്ഷ വിമര്‍ശനം ആണ് ഉയര്‍ന്നിരിക്കുന്നത്.

1

രമേശ് ചെന്നിത്തലയും മകന്‍ രോഹിത് ചെന്നിത്തലയും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞ് രാജി വെച്ച് പുറത്ത് പോകണം എന്നാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വിമര്‍ശനക്കുറിപ്പില്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി അതിജീവനത്തിനായി ശ്രമിക്കുമ്പോള്‍ ചെന്നിത്തല പകയോടെ നാറിയ കളികള്‍ കളിക്കുകയാണ് എന്നാണ് ആരോപണം. ആര്‍സി ബ്രിഗേഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചകള്‍ പുറത്ത് വന്നതിനെ ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയ്ക്ക് എതിരെയുളള രൂക്ഷ വിമര്‍ശനം.

2

വിവാദമായ കുറിപ്പ് ഇങ്ങനെ: '' പ്രിയ ചെന്നിത്തല സാറും മകന്‍ രോഹിത് ചെന്നിത്തലയും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞ് രാജി വച്ച് പുറത്തു പോവേണ്ടതാണ്. നിങ്ങള്‍ ശവമടക്ക് നടത്തിയ കോണ്‍ഗ്രസ് പാര്‍ട്ടി അതിജീവനത്തിനായി ശ്രമിച്ച് പുനര്‍ജനച്ചു വരുമ്പോള്‍ നിങ്ങള്‍ അടങ്ങാത്ത പകയോടെ നാറിയ കളികളുമായി സജീവമായി രംഗത്തുറഞ്ഞാടുകയാണ്. പാര്‍ട്ടിയെ പുനര്‍ജീവിപ്പിക്കാന്‍ താങ്ങാവേണ്ട നിങ്ങള്‍ എന്താണ് കാണിച്ചു കൂട്ടുന്നത്''.

3

''പുതിയ ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റിനെതിരെ ഗ്രൂപ്പിനാതീതമായി പ്രതിഷേധം തീര്‍ക്കണം, രമേശ്ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നു എന്ന് വരുത്തണം. എന്നൊക്കെയുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ എത്ര അറപ്പോടെയും വെറുപ്പോടെയുമാണ് കേട്ടതെന്ന് അറിയാമോ. ഇനിയെങ്കിലും നശിപ്പിക്കരുത്. മാന്യമായി രാജിവച്ചു പുറത്തു പോവുക. ജയ് വിളിച്ച കൈ കൊണ്ട് മുഖമടച്ചു തരാന്‍ മടിയില്ലാത്ത കോണ്‍ഗ്രസിനെ നെഞ്ചോട് ചേര്‍ക്കുന്ന പുതുതലമുറ ഇവിടെയുണ്ട്. അതുകൊണ്ട് അപ്പനും മകനും കളി നിര്‍ത്തിക്കോ ''.

4

താരിഖ് അന്‍വര്‍ കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും ഫോണില്‍ വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ഡിസിസി പ്രസിഡണ്ടുമാരുടെ പട്ടിക പുറത്ത് വരുന്നതോടെ കോണ്‍ഗ്രസില്‍ പരസ്യ കലാപം പൊട്ടിപ്പുറപ്പെടും എന്നത് ഉറപ്പാണ്. ആര്‍സി ബ്രിഗേഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ച കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ചെന്നിത്തലയുടെ മകന്‍ രോഹിത് ചെന്നിത്തല ഈ ഗ്രൂപ്പില്‍ അംഗമാണ്.

''എന്റെ ജീവൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം..'' അമൃതയുടെ വാക്കുകൾ ബാലയെ ഉന്നം വെച്ചോ എന്ന് ആരാധകർ

5

മാത്രമല്ല അന്‍വര്‍ സാദത്ത് എംഎല്‍എയും പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിലുണ്ട്. ആര്‍സി ബ്രിഗേഡിന്റെ അഡ്മിന്‍മാരായ സുബോധും അഡ്വക്കേറ്റ് ഫവാജ് പാത്തൂരും ഹബീബ് ഖാനും ചെന്നിത്തലയുടെ വിശ്വസ്തരാണ്. ഈ സാഹചര്യത്തിലാണ് എതിര്‍ ഗ്രൂപ്പുകാര്‍ ചെന്നിത്തലയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരുമായി ചേര്‍ന്ന് പുതിയ ഗ്രൂപ്പുകാര്‍ക്ക് എതിരെ സംയുക്ത ആക്രമണത്തിന് ആണ് ആര്‍സി ബ്രിഗേഡിലെ ആഹ്വാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+