വാളയാറിന് അപ്പുറത്തും ഇപ്പുറത്തും കോണ്‍ഗ്രസിന് രണ്ട് നിലപാട്: രൂക്ഷ വിമർശനവുമായി പിണറായി വിജയന്
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് ബിജെപിയും കേന്ദ്ര സർക്കാറും നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തിലും കേരളത്തിലും വ്യത്യസ്ത നിലപാടാണെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യാന്‍ വന്നപ്പോള്‍ സി പി എമ്മിന്റെ അഖിലേന്ത്യാ നേതൃത്വം ശക്തമായി പ്രതികരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചോദ്യം ചെയ്യലിന് കയ്യടിച്ചുകൊടുക്കലായിരുന്നില്ല സി പി എം ചെയ്തത്. ഇഡി നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള പ്രസ്താവനയാണ് സി പി എം നടത്തിയത്. വാളയാറിന് അപ്പുറത്ത് ഒരു നിലപാടും വാളയാറിന് ഇപ്പുറത്ത് വേറൊരു നിലപാടും എന്നത് സിപിഎമ്മിനും എല്‍ ഡി എഫിനും ഇല്ലാത്തത് കൊണ്ടാണ് ഇത്തരമൊരു പ്രസ്താവന നടത്താന്‍ ഇടയാക്കിയതെന്നും മുഖ്യമന്ത്രി പറയുന്നു. നിയമസഭ സമ്മേളനം പിരിഞ്ഞതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്ര ഏജന്‍സികള്‍ പൊതുവേ സ്വീകരിക്കുന്ന ഒരു നിലപാടുണ്ട്. ആ നിലപാടികളെ എതിർക്കുന്ന നിലയാണ് സിപിഎം സ്വീകരിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയേയും ആ രീതിയിലാണ് കണ്ടത്. അത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല. രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇതുണ്ടായിട്ടുണ്ട്. പല പ്രതിപക്ഷ നേതാക്കളും ഇതിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ സിപിഎം ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും വേറിട്ട സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
സിംപിളായിരിക്കാം പക്ഷെ പവർഫുള്ളാണ് റിതു: സാരിയില്‍ മിന്നിത്തിളങ്ങി റിതു മന്ത്ര
എന്നാല്‍ കോണ്‍ഗ്രസിന്റെ കാര്യം അങ്ങനെയാണോ. അവർക്ക് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും രണ്ട് നിലപാടാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ സൃഷ്ടിച്ച് അതിലൂടെ പുകമറ സൃഷ്ടിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് നോക്കുന്നത്. ജനങ്ങള്‍ക്ക് ഇതെല്ലാം മനസ്സിലാക്കാന്‍ കഴിയും. എങ്കിലും ആ ശ്രമം തുടർന്നും നടത്തിക്കൊണ്ടിരിക്കുകയാണ്. അത്തരം ശ്രമങ്ങളെ അതേരീതിയില്‍ നേരിടാതെ സമാധാനപരമായി കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ തന്നെയാണ് ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
അതേസമയം, നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തേയും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമർശിച്ചു. പ്രതിപക്ഷത്തിന്റെ അസഹിഷ്ണുതയാണ് സഭയില്‍ കണ്ടത്. നിയമസഭയുടെ ചരിത്രത്തില്‍ ഇല്ലാത്ത തരത്തിലുളള കാര്യങ്ങളാണ് ഇന്ന് നടന്നത്. യു ഡി എഫ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയ ശേഷം അവർ തന്നെ അടിയന്തര പ്രമേയം തടസ്സപ്പെടുത്തി. എന്താണ് ചോദ്യോത്തര വേള തടസ്സപ്പെടുത്തിയുളള പ്രതിഷേധത്തിനുളള കാരണമെന്ന് പ്രതിപക്ഷ നേതാവ് ഇതുവരെ തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
വയസ്സായാലും ഉൻ സ്റ്റൈൽ അഴക് ഉന്നെ വിട്ട് പോകലെ: പുത്തന്‍ ലുക്കില്‍ ഞെട്ടിച്ച് രമ്യ കൃഷ്ണന്
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications