കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകെയുള്ളത് 19 സീറ്റ്!! കനയ്യയ്ക്ക് എങ്ങനെ രാഹുല്‍ ആ വാഗ്ദാനം നല്‍കും; മുഹ്‌സിന്‍ പറയുന്നത് ശരിയോ?

Google Oneindia Malayalam News

കൊച്ചി: സിപിഐ നേതാക്കളെ ഞെട്ടിച്ചുകൊണ്ട് ചൊവ്വാഴ്ചയാണ് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കനയ്യ പാര്‍ട്ടി വിടില്ലെന്നായിരുന്നു മുതിര്‍ന്ന സിപിഐ നേതാക്കല്‍ തിങ്കളാഴ്ച വരെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കനയ്യ കുമാര്‍ സിപിഐ നേതൃത്വത്തിന് പാര്‍ട്ടി വിടുകയാണെന്ന് കാണിച്ച് കത്ത് നല്‍കി. അതിന് മുമ്പ് സിപിഐ ഓഫീസില്‍ താന്‍ സ്ഥാപിച്ച എസി അഴിച്ചുകൊണ്ടുപോയത് കനയ്യ നല്‍കിയ വ്യക്തമായ സൂചനയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കനയ്യയെ രാഹുല്‍ ഗാന്ധി ബന്ധപ്പെട്ടുവരികയാണെന്നും ബിഹാര്‍ മുഖ്യമന്ത്രി പദം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തുവെന്നുമാണ് കനയ്യയുടെ ജെഎന്‍യു സുഹൃത്തും പട്ടാമ്പി എംഎല്‍എയുമായ മുഹമ്മദ് മുഹ്‌സിന്‍ പറയുന്നത്. പക്ഷേ, അതെങ്ങനെ ശരിയാകുമെന്ന ചോദ്യം ബാക്കിയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഒറ്റ ദിവസം 5 പേരുടെ രാജി; ഞെട്ടി കോണ്‍ഗ്രസ്, സിദ്ദുവിന് പിന്നാലെ 4 പേര്‍, പിന്നിലാര്?ഒറ്റ ദിവസം 5 പേരുടെ രാജി; ഞെട്ടി കോണ്‍ഗ്രസ്, സിദ്ദുവിന് പിന്നാലെ 4 പേര്‍, പിന്നിലാര്?

1

കനയ്യക്ക് രാഹുല്‍ ഗാന്ധി വലിയ വാഗ്ദാനങ്ങളാണ് നല്‍കിയതെന്ന് മുഹ്‌സിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിഹാര്‍ മുഖ്യമന്ത്രി പദം ഉള്‍പ്പെടെ ഓഫര്‍ ചെയ്തിട്ടുണ്ടത്രെ. പത്തിലേറെ തവണ കനയ്യയുമായി രാഹുല്‍ ഗാന്ധി സംസാരിച്ചിട്ടുണ്ട്. കനയ്യ കോണ്‍ഗ്രസിനൊപ്പം പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. യുവാക്കള്‍ പാര്‍ട്ടി വിടുന്നത് സംബന്ധിച്ച് നേതൃത്വം ആലോചിക്കണമെന്നും ഇടതുപക്ഷം ഒറ്റക്കെട്ടാകണമെന്നും മുഹ്‌സിന്‍ പറയുന്നു.

2

ഇത് വരെ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയം കനയ്യ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഹ്‌സിന്‍ ചോദിക്കുന്നു. കനയ്യയുടെ വരവോടെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും രക്ഷപ്പെടുമെങ്കില്‍ ആവട്ടെ. കോണ്‍ഗ്രസിന് കനയ്യയുടെ ക്രൗഡ് പുള്ളര്‍ ഇമേജാണ് വേണ്ടതെന്നും മുഹ്‌സിന്‍ പറയുന്നു. കനയ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ അദ്ദേഹത്തെ പുറത്താക്കിയതായി സിപിഐ നേതൃത്വം അറിയിച്ചു.

3

സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗമായുരുന്നു ബിഹാറില്‍ നിന്നുള്ള കനയ്യ കുമാര്‍. ജെഎന്‍യു വിദ്യാര്‍ഥിയായിരിക്കെ നടത്തിയ പ്രതിഷേധങ്ങളാണ് അദ്ദേഹത്തെ ദേശീയതലത്തില്‍ ശ്രദ്ധേയനാക്കിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ മല്‍സരിച്ചെങ്കിലും ബിജെപിയുടെ ഗിരിരാജ് സിങിനോട് നാല് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് തോല്‍ക്കുകയായിരുന്നു.

4

കോണ്‍ഗ്രസിന്റെ നിരന്തര ഇടപെടലില്‍ കനയ്യ വീണുപോയതാണ് എന്ന് മുഹ്‌സിന്‍ പറയുന്നു. വെടക്കാക്കി തനിക്കാക്കുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റെത്. ക്രൗഡ് പുള്ളേഴ്‌സായ നേതാക്കളെ കൊണ്ടുപോയി ഒന്നുമല്ലാത്ത അവസ്ഥയിലെത്തുക്കകയാണ് കോണ്‍ഗ്രസ് ചെയ്യുക. പഴയ രാഷ്ട്രീയം കനയ്യ ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നുവെങ്കില്‍ അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഹ്‌സിന്‍ പറഞ്ഞു.

എന്റെ മകളാണ് വലുത്... ഡോണ്ട് ടീച്ച് മി; വീഡിയോയുമായി നടന്‍ ബാല, എന്തിന് ഇത്ര പ്രാധാന്യം?എന്റെ മകളാണ് വലുത്... ഡോണ്ട് ടീച്ച് മി; വീഡിയോയുമായി നടന്‍ ബാല, എന്തിന് ഇത്ര പ്രാധാന്യം?

5

കനയ്യയുമായി ഒരു വര്‍ഷമായി രാഹുല്‍ ഗാന്ധി ബന്ധപ്പെട്ടുവരികയാണ്. ഒരാഴ്ച മുമ്പ് വരെ കോണ്‍ഗ്രസിലേക്ക് പോകാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധിയിലാണ്. ജി23 നേതാക്കള്‍ ഉയര്‍ത്തിയ വെല്ലുവിളി, ജിതിന്‍ പ്രസാദ ഉള്‍പ്പെടെയുള്ളവരുടെ രാജി എന്നിവ രാഹുലിന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്താന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കി. തുടര്‍ന്നാണ് കനയ്യയെ ബന്ധപ്പെടുന്നതെന്നും മുഹ്‌സിന്‍ പറയുന്നു.

6

എല്ലാ പാര്‍ട്ടിയിലും ഉണ്ടാകുന്ന അസ്വാരസ്യങ്ങള്‍ മാത്രമാണ് സിപിഐയും കനയ്യയും തമ്മിലുണ്ടായിരുന്നത്. കനയ്യയുടെ വരവോടെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും രക്ഷപ്പെടുകയാണെങ്കില്‍ രക്ഷപ്പെടട്ടേ. കൂടെയുള്ളവരെ പോലും വിശ്വസിക്കാന്‍ കഴിയാത്ത വിധം സമ്മര്‍ദ്ദത്തിലാണ് രാഹുല്‍ ഗാന്ധി എന്നും മുഹ്‌സിന്‍ പറയുന്നു.

നിറഞ്ഞുചിരിച്ച് മോഹന്‍ലാല്‍; പോസ് ശരിയാക്കി ക്യാമറയുമായി മമ്മൂട്ടി... ചിത്രങ്ങള്‍ വൈറല്‍

7

ബിഹാര്‍ മുഖ്യമന്ത്രി പദം കനയ്യക്ക് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തുവെന്ന മുഹ്‌സിന്റെ പ്രതികരണം വിശ്വസിക്കാന്‍ പ്രയാസമാണ്. കാരണം ബിഹാറില്‍ കോണ്‍ഗ്രസ് വലിയ ശക്തിയല്ല. ആര്‍ജെഡി നയിക്കുന്ന സഖ്യത്തിലെ ഒരു പാര്‍ട്ടി മാത്രമാണ് ഇതുവരെ കോണ്‍ഗ്രസ്. ഇതേ സഖ്യത്തിലാണ് കഴിഞ്ഞ തവണ ഇടതുപാര്‍ട്ടികളും മല്‍സരിച്ചത്. 245 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 19 സീറ്റുകള്‍ മാത്രമാണുള്ളത്. ഇതിനേക്കാള്‍ സീറ്റ് ഇടതുപാര്‍ട്ടികളുടെ കൂട്ടായ്മക്കുണ്ട്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പദവി കാണിച്ചപ്പോള്‍ കനയ്യ വീണു എന്നത് അവിശ്വസനീയമാണ്. അതേസമയം, സംഘപരിവാറിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് വഴി എന്നാണ് കനയ്യയുടെ പ്രതികരണം.

Recommended Video

cmsvideo
Kanhaiya Kumar joins Congress

English summary
Congress Just 19 Seats in Bihar; Then Why Muhammed Muhsin Says Kanhaiya Offered CM Post by Rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X