'തൊഴുത്ത് മാറ്റിക്കെട്ടിയാൽ മച്ചിപശു പ്രസവിക്കുമോ'?; പൊലീസ് അഴിച്ചു പണിയിൽ വിമർശിച്ച് കെ.മുരളീധരൻ
തിരുവനന്തപുരം: കേരളത്തിന്റെ ക്രമ സമാധാനം തകർന്നു എന്ന ആരോപണം ഉന്നയിച്ച് കെ മുരളീധരൻ എംപി. പൊലീസിൽ അഴിച്ചു പണി നടത്തിയിട്ട് കാര്യമില്ല എന്നും കേരളത്തിൽ മുഖ്യമന്ത്രിക്ക് മാത്രമേ സുരക്ഷയുള്ളൂ എന്നും മുരളീധരൻ വ്യക്തമാക്കി.
കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നാലെയാണ് കെ മുരളീധരൻ എംപി പ്രതികരിച്ച രംഗത്ത് എത്തിയത്. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് എതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.
'തൊഴുത്ത് മാറ്റി കിട്ടിയാൽ മച്ചി പശു പ്രസവിക്കുമോ' ? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പൊലീസിൽ നടത്തിയ അയച്ചു പണിയ്ക്ക് എതിരെ പരിഹസിച്ച് ആയിരുന്നു കെ മുരളീധരന്റെ ഈ ചോദ്യം.

കേരളത്തിൽ നിലവിലുള്ളത്, പകൽ പോലും സ്ത്രീകൾക്ക് റോഡിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. പ്രതികൾക്ക് പെട്ടെന്നു തന്നെ പോലീസ് സ്റ്റേഷനിൽ നിന്നും ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ട്. കേരളത്തിന്റെ ക്രമ സമാധാനം പരിപൂർണ്ണമായും തകർന്നു എന്നും മുരളീധരൻ വ്യക്തമാക്കി. പുന്നോൽ സി പി എം പ്രവർത്തകൻ ഹരിദാസ് വധക്കേസിലും കെ മുരളീധരൻ പ്രതികരിച്ചു.

സി പി എമ്മിനെ രൂക്ഷമായി വിമർശിച്ചിരുന്നു മുരളീധരന്റെ പ്രതികരണം. മാർക്സിസ്റ്റ് ബി ജെ പി അന്തർധാര സജീവമാണ്. പ്രതികളായ ബി ജെ പി പ്രവർത്തകരെ ഒളിവിൽ പോകാൻ സഹായിക്കുന്നത് മാർക്സിസ്റ്റുകാർ ആണെന്നും അദ്ദേഹം പറഞ്ഞു. സി പി എം സ്വീകരിക്കുന്നത് പകൽ ബി ജെ പിയെ വിമർശിക്കുകയും രാത്രി സഹായം തേടുകയും ചെയ്യുന്ന രീതിയാണ്.
Recommended Video


മുസ്ലം ലീഗ് മുന്നണി മാറ്റം സംബന്ധിച്ച വിഷയത്തിലും മുരളീധരൻ പ്രതികരിച്ചു. ലീഗിനെ അശേഷം സംശയമില്ല. 52 വർഷത്തെ ബന്ധമാണ് മുസ്ലിം ലീഗുമായി കോൺഗ്രസിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇ പി ജയരാജൻ വിളിച്ചാൽ ഒന്നും ലീഗ് യു ഡി എഫ് മുന്നണി വിട്ടു പോകില്ല. യു ഡി എഫിന്റെ കെട്ടുറപ്പിന് ഏറ്റവും സംഭാവന ചെയ്യുന്നത് ലീഗാണെന്നും മുരളീധരൻ വ്യക്തമാക്കി.
ഈ നിൽപ്പും നോട്ടവും കൊതിപ്പിക്കുന്നില്ലേ ?; ആരാണ് ഇത്; വൈറൽ ചിത്രത്തിൽ വീണ് ആരാധകർ

സംസ്ഥാനത്ത് ഇടതു - കോൺഗ്രസ് സഖ്യം കൊണ്ട് യാതൊരു ഗുണമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുമായി സി പി എം ദേശീയ നേതൃത്വം സഹകരിക്കുന്നുണ്ട്. കെ വി തോമസിന് ഇഫ്താറിന്റെ പ്രാധാന്യം അറിയില്ല. മത സൗഹാർദ്ദ സന്ദേശമാണത് നൽകുന്നത്. ജാതിയും മതവും കക്ഷിയും നോക്കാതെ എല്ലാവരും പരസ്പരം പങ്കെടുക്കും. പാർട്ടി കോൺഗ്രസിൽ പോയി പിണറായി സ്തുതി പറയുന്നത് പോലെയല്ല അതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

അതേസമയം, സംസ്ഥാനത്തെ പൊലീസ് ഉന്നത പദവിയിൽ അഴിച്ചു പണി നടത്തിയത് ഇക്കഴിഞ്ഞ ദിവസം ആയിരുന്നു. സേനയുടെ 4 പദവികളിൽ ആണ് അഴിച്ചു പണി നടത്തിയത്. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നീ പദവികളിൽ മാറ്റം ഉണ്ടായി.

ജയിൽ മേധാവിയായി ഡി ജി പി സുദേഷ് കുമാരിനെയും ട്രാൻസ്പോർട്ട് കമ്മീഷണറായി എസ് ശ്രീജിത്തിനെ നിയമിച്ചു. ജയിൽ മേധാവി സ്ഥാനത്ത് തുടർന്നിരുന്ന ഷെയ്ക്ക് ധർവേസ് സാഹിബ് പുതിയ ക്രൈം ബ്രാഞ്ച് മേധാവിയായി ചുമതല നൽകി. ട്രാൻസ്പോർട്ട് കമ്മീഷണർ ആയിരുന്ന എം ആർ അജിത് കുമാർ വിജിലൻസ് മേധാവിയായി പ്രവർത്തിക്കും. ഈ ആഴച്ചു പണിയ്ക്ക് എതിരെ ആയിരുന്നു വിമർശനം ഉന്നയിച്ച് കെ മുരളീധരൻ രംഗത്ത് എത്തിയത്.












Click it and Unblock the Notifications