Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലങ്കാനയില്‍ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്: 15 ടിആര്‍എസ് എംഎല്‍എമാര്‍ പാര്‍ട്ടിയിലേക്കെന്ന് നേതാവ്

തെലങ്കാന: രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് അടി തെറ്റിയെങ്കിലും കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുള്ള സംസ്ഥാനമായിട്ടാണ് തെലങ്കാനയെ കാണുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് അപ്പുറം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടക്കാനിരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ക്ക് കരുത്ത് പകരുന്നതും ഇതാണ്. പുതിയി പി സി സി അധ്യക്ഷനായി രേവന്ത് റെഡ്ഡി എത്തിയതോടെ പാര്‍ട്ടിക്ക് സംസ്ഥാനത്ത് പുതിയൊരു ഊര്‍ജ്ജവും ആവേശവും കൈവന്നിട്ടുണ്ട്.

മറ്റ് പാര്‍ട്ടികളില്‍ നിന്നുള്‍പ്പടേയുള്ള നിരവധി നേതാക്കള്‍ ഇതിനോടകം കോണ്‍ഗ്രസില്‍ ചേര്‍ന്ന് കഴിഞ്ഞു. എന്നാല്‍ നേതാക്കളുടെ ഈ ഒഴുക്ക് ഇവിടം കൊണ്ടും നില്‍ക്കില്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഭരണ കക്ഷിയായ ടി ആര്‍ എസില്‍ നിന്നും 15 ഓളം വരുന്ന എം എല്‍ എമാര്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് കോണ്‍ഗ്രസ് നേതാവായ ഷാബിര്‍ അലി അവകാശപ്പെടുന്നത്.

വലിയ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നാണ് ടി പി സി സി രാഷ്ട്രീയകാര്യ സമിതി

രണ്ട് മൂന്ന് ആഴ്ചക്കുള്ളില്‍ തെലങ്കാനയില്‍ വലിയ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നാണ് ടി പി സി സി രാഷ്ട്രീയകാര്യ സമിതി കൺവീനർ ഷബീർ അലി പറയുന്നത്. കുറഞ്ഞത് 15 ടി ആർ എസ് എം എൽ എമാർ കോൺഗ്രസുമായി ബന്ധപ്പെടുന്നുണ്ടെന്നും. ഇവരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച് നവംബര്‍ രണ്ടിന് നിര്‍ണ്ണായക തീരുമാനം ഉണ്ടാവുമെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞാനൊരു രാജ്ഞിയാണെന്ന് എനിക്കറിയാം: മണവാട്ടി ലുക്കില്‍ പൊളിച്ചടുക്കി ബിഗ് ബോസ് താരം സൂര്യ

മുനിസിപ്പൽ വകുപ്പ് മന്ത്രി കെ ടി രാമകൃഷ്ണ റാവുവിനെതിരേയും

മുനിസിപ്പൽ വകുപ്പ് മന്ത്രി കെ ടി രാമകൃഷ്ണ റാവുവിനെതിരേയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. മറ്റ് പാർട്ടികളുടെ കാര്യങ്ങളിൽ എത്തിനോക്കാതെ തന്റെ പാർട്ടിയെ ശരിയാക്കുന്നതിലാണ് രാമറാവു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം. ഗാന്ധിഭവൻ ഗോഡ്‌സെയുടെ സങ്കേതമായി മാറിയെന്ന ആരോപണവുമായി റാവു രംഗത്ത് എത്തിയ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഗാന്ധിജിയെ കൊന്നത് നാഥുറാം ഗോഡ്‌സെയാണെന്നും

ഗാന്ധിജിയെ കൊന്നത് നാഥുറാം ഗോഡ്‌സെയാണെന്നും ഗാന്ധിജിയുടെ ആശയങ്ങൾ അനുസരിക്കാത്തവർ ഗോഡ്‌സെയുടെ അനുയായികളാണ്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവും മകൻ കെടി രാമറാവുവും നുണകളുടെ പർവതത്തിൽ നിർമ്മിച്ച ഒരു സാമ്രാജ്യത്തിലാണ് ഇരിക്കുന്നത്. അവരെ ഗോഡ്‌സെയുടെ ഉന്നത അനുയായികളായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്-ബിജെപി സഖ്യത്തെക്കുറിച്ചുള്ള റാവുവിന്റെ ആരോപണം

കോൺഗ്രസ്-ബിജെപി സഖ്യത്തെക്കുറിച്ചുള്ള റാവുവിന്റെ ആരോപണത്തെ ഷബീര്‍ അലി പരിഹസിക്കുകുയം ചെയ്തു. തെലങ്കാന ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും കോൺഗ്രസ് ഒറ്റയ്ക്ക് ബി ജെ പിയോട് പോരാടുന്നുവെന്ന് ലോകത്തിന് മുഴുവൻ അറിയാം. എന്നാൽ നോട്ട് നിരോധനം മുതൽ മൂന്ന് പുതിയ വിവാദ കാർഷിക നിയമങ്ങൾ വരെ 2014 മുതൽ ബിജെപിയെ പിന്തുണയ്ക്കുന്നത് ടി ആർ എസാണ്.

 ടി ആർ എസ് എംപിമാർ ബി ജെ പി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തു

രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭാ ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പിൽ ടി ആർ എസ് എംപിമാർ ബി ജെ പി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തു. സി‌എ‌എ, എൻ‌ആർ‌സി, മുത്തലാഖ് ബിൽ, എൻ‌ഐ‌എ ഭേദഗതി നിയമം, മോദി സർക്കാരിന്റെ മറ്റ് വിവാദ നിയമങ്ങൾ എന്നിവയിലെല്ലാം ടി ആര്‍ എസ് ബി ജെ പിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് വിമര്‍ശിച്ചു.

സാരിയില്‍ ക്യൂട്ട് ലുക്കില്‍ നടി രമ്യ പണിക്കര്‍: വൈറലായി പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+