Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎം മണി വീണിടത്ത് കിടന്ന് ഉരുളുന്നു; അദ്ദേഹത്തിന്റെ ശത്രു സ്വന്തം നാക്കാണെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: സിപിഎം നേതാവ് എം എം മണിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. മണി യഥാര്‍ത്ഥത്തില്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും അദ്ദേഹത്തിന്റെ ശത്രു സ്വന്തം നാക്ക് തന്നെയാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
    കേരള: എംഎം മണിയുടെ ശത്രു എംഎം മണിയുടെ നാക്ക് തന്നെ, വീണിടത്ത് കിടന്ന് ഉരുളുന്നു; തിരുവഞ്ചൂർ രാധാകൃഷ്ണൻ

    നിറത്തിന്റെ കാര്യത്തില്‍ താനും അദ്ദേഹവും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. എന്നെക്കാള്‍ കുറച്ചുകൂടി കൃഷ്ണനാണ് എം എം മണി. നിലവാരം വിട്ടിട്ടുള്ള ഒരു വിമര്‍ശനത്തിനും താന്‍ തയ്യാറല്ല. നേരത്തെ സുപ്രീം കോടതി പോലും അന്നത്തെ സര്‍ക്കാര്‍ നിലപാട് ശരിവയ്ക്കുകയാണ് ചെയ്തത്. ഇപ്പോള്‍ പത്ത് വര്‍ഷത്തിന് ശേഷം വന്ന വിധിയെ കുറിച്ച് ഒന്നും പറയാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

    kerala

    ആ കേസ് ഞങ്ങളാരും എം എം മണിയുടെ തലയില്‍ എടുത്ത് വച്ചതല്ല. അദ്ദേഹത്തിന്റെ വാക്കില്‍ നിന്നാണ് കേസുണ്ടായത്. സ്വഭാവ ഗുണവും കഴിവുകളും കയ്യിലിരുന്നോട്ടെ. ഇഷ്ടമില്ലാത്ത ആളുകളെ അപമാനിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി. അപ്പുറത്ത് എം എം മണിയായതിനാല്‍ ആളുകള്‍ക്ക് തന്നെ മനസിലാകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

    യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍ മന്ത്രി എംഎം മണിയെ കഴിഞ്ഞ ദിവസമാണ് കോടകി കുറ്റവിമുക്തനാക്കിയത്. മണി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെയാണ് കുറ്റവിമുക്തരാക്കിയിരിക്കുന്നത്. മൂന്ന് പേരുടെയും വിടുതല്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചിരുന്നു.

    1982 നവംബര്‍ 13നാണ് യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് സെക്രട്ടറിയും ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെടുന്നത്. എം എം മണിയും ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന ജയചന്ദ്രനുമടക്കമുള്ളവര്‍ ഗൂഡാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു കേസ്. മുന്‍പ് കേസിലെ 9 പ്രതികളേയും വെറുതേ വിട്ടിരുന്നു. എന്നാല്‍ 2012 മെയ് 25 ന് അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണി മണക്കാട് വെച്ച് നടത്തിയ വിവാദ പ്രസംഗത്തോടെയായിരുന്നു കേസില്‍ പുനരന്വേഷണം നടന്നത്. എം എം മണിയുടെ വണ്‍ ടൂ, ത്രീ പ്രസംഗത്തിലൂടെയാണ് അഞ്ചേരി ബേബി വധക്കേസില്‍ പുനരന്വേഷണത്തിന് വഴി തുറന്നത്.

    തുടര്‍ന്ന് മണിയുള്‍പ്പെടെയുള്ള മൂന്ന് ജില്ലാ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. 44 ദിവസത്തോളമാണ് നേതാക്കള്‍ റിമന്റില്‍ കഴിഞ്ഞത്. തുടര്‍ന്ന് സെഷന്‍സ് കോടതിയില്‍ മണി ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ വിചാരണ നേരിടണമെന്നതായിരുന്നു സെഷന്‍സ് കോടതിയുടെ ഉത്തരവ്. തുടര്‍ന്നാണ് വിടുതല്‍ ഹര്‍ജിയുമായി മണി ഹൈക്കോടതിയെ സമീപിച്ചത്. അന്ന് തുടരന്വേഷണം നടക്കുമ്പോള്‍ തിരുവഞ്ചൂരായിരുന്നു ആഭ്യന്തരമന്ത്രി. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ തിരുവഞ്ചൂര്‍ വഞ്ചകനാണെന്നാണ് എം എം മണി പറഞ്ഞത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+