'40 കേസുള്ള അർഷോയ്ക് പോലീസ് വക കഞ്ഞി, മജീദിന് കാപ്പ'... 'ഇതെന്ത് ന്യായം'!: കോൺഗ്രസ് നേതാവ്
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കാപ്പ ചുമത്താനുള്ള പോലീസ് നിര്‍ദേശത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് വിപി അബ്ദുള്‍ റഷീദ്. സിപിഐഎമ്മിന്റെയും വിജയന്റെയും വാക്ക് കേട്ട് നാണം കെട്ട പണി എടുക്കരുത്. ശമ്പളം എകെജി സെന്ററില്‍ നിന്നല്ല. ഞങ്ങളുടെ നികുതി പണത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് 40 കേസുണ്ട്. 16 മാരകായുധം ഉപയോഗിക്കല്‍ കേസ്. മൂന്ന് വധശ്രമക്കേസ്. ഒരു തട്ടിക്കൊണ്ടുപോകല്‍. ഒരു സ്ത്രീത്വത്തെ അപമാനിക്കല്‍. നാലിലധികം വാറണ്ട് പെന്റിങുണ്ട്. ഇദ്ദേഹത്തിന് കേരള പൊലീസ് കഞ്ഞിവെച്ചുകൊടുത്തെന്നും അബ്ദുള്‍ റഷീദ് ആരോപിച്ചു.മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായ ഫര്‍സീന്‍ മജീദിന് ആകെ ഏഴ് കേസുകളാണുള്ളത്. രാഷ്ട്രീയ കേസുകള്‍. ഇദ്ദേഹത്തിന് കാപ്പ ചുമത്തണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും അബ്ദുള്‍ റഷീദ് പറഞ്ഞു.

കാപ്പ ചുമത്താൻ ഇത് സ്റ്റാലിന്റെ റഷ്യയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചിരുന്നു. '40 കേസുകള്‍ ഉള്ള എസ്എഫ്‌ഐ നേതാവ് ഇവിടെ ഉണ്ട്
രണ്ട് ഘട്ടങ്ങളിലായി നൂറ് ദിവസത്തിലധികം ജയിലില്‍ കിടന്നിട്ട് ഇപ്പോള്‍ പുറത്തിറങ്ങിയതേയുള്ളു. 16 കേസും ആയുധം ഉപയോഗിച്ച് മറ്റ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതിനാണ്. മൂന്ന് കേസ് വധശ്രമവും ഒരെണ്ണം കിഡ്‌നാപ്പിംഗും ആണ്.

മറ്റൊരു കേസ് സ്ത്രീത്വത്തെ അപമാനിച്ചതിനാണ്. ഇത്തരം വലിയ ക്രിമിനല്‍ കേസുള്ള എസ്എഫ്‌ഐ നേതാവിനെതിരെ കാപ്പ ചുമത്താത്ത സര്‍ക്കാര്‍ മഹാമാരി കാലത്ത് നിസ്സാരമായ പെറ്റി കേസുകള്‍ ഉള്ള ഫര്‍സീനെതിരെ കാപ്പ ചുമത്താനുള്ള നീക്കത്തെ അപലപിക്കുന്നു.' വി ഡി സതീശന്‍ പറഞ്ഞു.'ഈ പരിപാടി ഇവിടെ അവസാനിപ്പിച്ചുകൊള്ളണം. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ കാപ്പ ചുമത്താന്‍ വന്നാല്‍ സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. ആ കളി വേണ്ട.' എന്നും വി ഡി സതീശന്‍ കൂട്ടിചേര്‍ത്തു.

അതേസമയം നടപടി ഭരണകൂട ഭീകരതയും ഫാസിസ്റ്റ് സര്‍ക്കാരിന്റെ ഭീരുത്വവുമാണെന്നായിരുന്നു ഫര്‍സീന്‍ മജീദിന്റെ പ്രതികരണം. പിണറായി വിജയന്‍ നരേന്ദ്ര മോദിക്ക് പഠിക്കുകയാണ്. അക്രമണവും കൊലപാതകവും കൊണ്ട് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിപിഐഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള മട്ടന്നൂരില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പതാക കയ്യില്‍ പിടിച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും പൊതുപ്രവര്‍ത്തനം നടത്താനും ഓട്ടചങ്കന്റെ ഇരട്ടചങ്കിന്റെ ആവശ്യമൊന്നുമില്ലെന്നും ഫര്‍സീന്‍ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ ഡിഐജി തലത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടറുടെ അനുമതി തേടി. സ്ഥിരം കുറ്റവാളിയാണ് ഫര്‍സീന്‍ എന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫര്‍സീന്‍ മജീദിന്റെ കേസുകളുടെ എണ്ണവും സ്വഭാവവും പരിഗണിച്ച് കണ്ണൂര്‍ ജില്ലയില്‍നിന്ന് നാടുകടത്തണമെന്നാണ് പോലീസ് ശുപാര്‍ശ. ഫര്‍സീന്‍ മജീദിനെ ജില്ലയില്‍ തുടരാന്‍ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്












Click it and Unblock the Notifications