Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിപിഎമ്മിലും ആർഎസ്എസ് പ്രചാരകർ നുഴഞ്ഞു കയറിയിട്ടുണ്ടോ'? എംഎ ബേബിക്കെതിരെ വിപി സജീന്ദ്രൻ

കൊച്ചി: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിക്കെതിരെ കെപിസിസി വൈസ് പ്രസിഡൻറ് വിപി സജീന്ദ്രൻ. ഹിന്ദു രാജ്യത്തിന് വേണ്ടി നില്‍ക്കുന്ന കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ മുസ്ലീം ലീഗിന് ലജ്ജയില്ലേ എന്നുളള എംഎ ബേബിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് വിപി സജീന്ദ്രൻ രംഗത്ത് വന്നിരിക്കുന്നത്. പ്രസ്താവന തിരുത്തിയില്ലെങ്കിൽ ബേബിക്ക് എന്തോ സാരമായ പ്രശ്നമുണ്ട് എന്ന് വിശ്വസിക്കേണ്ടി വരുമെന്ന് വിപി സജീന്ദ്രൻ പ്രതികരിച്ചു.

വിപി സജീന്ദ്രന്റെ പ്രതികരണം: '' എംഎ ബേബി കോൺഗ്രസിനെക്കുറിച്ച് പറഞ്ഞത് തിരുത്തണം അല്ലെങ്കിൽ ബേബിക്ക് എന്തോ സാരമായ പ്രശ്നമുണ്ട് എന്ന് വിശ്വസിക്കേണ്ടി വരും. ഈ വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കണം. സീതാറാം യെച്ചൂരിക്കും അതേ നിലപാടാണ് ഉള്ളത് എങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കാൻ സിപിഎം തയ്യാറാകണം.

മത സാമുദായിക ശക്തികളോടുള്ള നിലപാടിന്റെ കാര്യത്തിൽ കോൺഗ്രസിനു സിപിഎമ്മിന്റെ സർട്ടിഫിക്കറ്റ് വേണ്ട. കോൺഗ്രസിന്റെ മതേതരത്വം എല്ലാവർക്കും അറിയാം. കോൺഗ്രസിന് മതേതരത്വം ഇല്ലായിരുന്നുവെങ്കിൽ ഇന്ന് കാണുന്ന ഇന്ത്യ ഉണ്ടാകുമായിരുന്നില്ല. എം എ ബേബിയുടെ പുലമ്പലുകൾ എന്നുമാത്രം ഇതിനെ കരുതുവാൻ സാധിക്കുകയില്ല. കോൺഗ്രസ് മുക്ത ഭാരതം ആഗ്രഹിക്കുന്ന ഫാസിസ്റ്റ് മതേതര ശക്തികൾക്ക് വളം വെക്കുന്ന പ്രസ്താവനയാണ് എം എ ബേബി നടത്തിയത്. ഇന്ത്യയുടെ സമസ്തമേഖലകളെയും മതസമുദായ ശക്തികൾ കീഴ്പ്പെടുത്തുപ്പോൾ കോൺഗ്രസിനെ അതിനോട് കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നത് താരതമ്യം ചെയ്യുന്നത് ആരെ സഹായിക്കാൻ വേണ്ടിയാണ് ? സിപിഎം എന്ന പാർട്ടിയിലും ആർഎസ്എസ് പ്രചാരകർ നുഴഞ്ഞു കയറിയിട്ടുണ്ടോ ? പരിശോധിക്കണം, സീതാറാം യെച്ചൂരി കൃത്യമായ നിലപാട് പറയണം.

22

അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് നേതാക്കളുടെ പടം വെച്ച് വോട്ടു പിടിക്കുകയും വേദി പങ്കിടുകയും കേരളത്തിൽ വന്ന് കോൺഗ്രസിൻറെ മതേതരത്വത്തെ വിമർശിക്കുകയും സിപിഎം ചെയ്യുന്നു. ലോക് സഭയിൽ തമിഴ്നാട്ടിൽ നിന്നുള്ള സി പി എം ൻ്റെ രണ്ട് എം പി മാർ കോൺഗ്രസിൻ്റെ വോട്ടിലാണ് പാർലമെൻ്റിൽ എത്തിയെന്ന കാര്യം ബേബി മറന്നു പോയോ.? ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിന് അനുമതി കൊടുത്ത പോളിറ്റ് ബ്യൂറോ യോഗത്തിലെ അംഗമായിരുന്നില്ലേ ഈ ബേബി. താങ്കൾ ഉൾപ്പെടുന്ന ഘടകത്തിൻ്റെ തീരുമാനത്തിനെതിരെ സംസാരിക്കുന്നത് പാർട്ടി വിരുദ്ധമാണോ അല്ലയോ ? ഈ കാര്യം എം.എ ബേബിയും യച്ചൂരിയും വെളിപ്പെടുത്തണം.

കുട്ടിയുടുപ്പിട്ട് പുതിയ ലുക്കിൽ സായ് പല്ലവി, ഇതെന്ത് മാറ്റമെന്ന് ആരാധകർ, ചിത്രങ്ങൾ

എം എ ബേബി മാനസിക വൈകല്യമുള്ള വ്യക്തിയാണോ? അതും പരിശോധിക്കണം. പാർട്ടി സമ്മേളനം നടക്കുമ്പോൾ ഭരണപരമായ നല്ലകാര്യങ്ങൾ പറയുന്നതിനുപകരം ബേബി വർഗീയശക്തികൾക്ക് വെള്ളം കോരുന്ന കാണുമ്പോൾ അങ്ങനെയെങ്കിലും സംശയങ്ങൾ തോന്നുന്നു. ഭരണത്തിൻറെ മേന്മ ഒന്നും പറയാനില്ലാത്തത് കൊണ്ട് കോൺഗ്രസിനെ പഴി പറയാം എന്നതാണോ പാർട്ടിയുടെ പുതിയ നയം ? നയംമാറ്റം ഒരു അപരാധമല്ല, പക്ഷേ ന്യായ വൈകല്യം അത് ചിത്തഭ്രമം ഉള്ളവരുടെ ലക്ഷണമാണ്''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+