
ശബരീനാഥും വിടി ബൽറാമും ഡിസിസി അധ്യക്ഷൻമാരാകും? മറ്റ് പേരുകൾ ഇങ്ങനെ.. സുധാകരൻ ദില്ലിയിലേക്ക്
തിരുവനന്തപുരം; പുതിയ കെപിസിസി ഭാരവാഹികളെ കണ്ടെത്താനുള്ള ഔദ്യോഗിക ചർച്ചകൾ കോൺഗ്രസിൽ പുരോഗമിക്കുകയാണ്. ജംബോ കമ്മിറ്റികൾ പിരിച്ചുവിട്ട് പുന;സംഘടന നടത്താനാണ് നേതൃത്വത്തിന്റെ തിരുമാനം. 23 ഭാരവാഹികളടക്കം കെപിസിസി എക്‌സിക്യൂട്ടിവില്‍ 51 പേരെ നിയമിക്കാനാണ് ആലോചനകൾ.മൂന്ന് വൈസ് പ്രസിഡന്റുമാര്‍,15 ജന.സെക്രട്ടറിമാർ ഒരു ട്രഷറർ കൂടാതെ കെപിസിസി സെക്രട്ടറിമാരും ഉണ്ടായിരിക്കുമെന്നതാണ് നിലവിലെ ധാരണ.
അതേസമയം കെപിസിസി ഭാരവാഹികളെ സംബന്ധിച്ചുള്ള അന്തിമ പ്രഖ്യാപനത്തിന് മുൻപ് ഡിസിസി അധ്യക്ഷൻമാരെ നിയമിക്കാൻ കോൺഗ്രസിൽ ഏകദേശ ധാരണ ആയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. പ്രധാനമായും പരിഗണിക്കുന്ന പേരുകൾ ഇവയാണ്.
ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

ഡിസിസികളിൽ സമ്പൂർണ പൊളിച്ചെഴുത്തെന്ന നിർദ്ദേശമാണ് കെ സുധാകരൻ മുന്നോട്ട് വെച്ചിരിക്കുന്നത്.നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ പല ജില്ലകളിലും പാർട്ടിയുടെ പ്രവർത്തനം നിലച്ച മട്ടാണ്. നിലവിൽ ആലപ്പുഴ , പാലക്കാട് ജില്ലകളിൽ ഡിസിസി അധ്യക്ഷൻമാർ രാജിവെച്ചിട്ടുണ്ട്. എം ലിജു, വികെ ശ്രീകണ്ഠൻ എന്നിവരാണ് രാജിവെച്ചൊഴിഞ്ഞത്. മലപ്പുറത്തും നാഥനില്ലാത്ത അവസ്ഥയാണ്.

എറണാകുളത്ത് ടിജെ വിനോദിന് ഡിസിസി അധ്യക്ഷന്റെ അധിക ചുമതലയാണ് ഉള്ളവത്. വയനാട് ഉൾപ്പെടെയുള്ള ഡിസിസികൾക്കെതിരെ തിരഞ്ഞെടുപ്പ് കാലത്ത് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ മിക്ക ജില്ലകളിലും ജില്ലാ തലത്തിൽ പുന:സംഘടന വേണം എന്നത് തന്നെയാണ് നേതൃത്വത്തിന്റെ തിരുമാനം.

ഒരാൾക്ക് ഒരു പദവിയെന്ന നിർദ്ദേശം നടപ്പാക്കണമെന്ന നിർദ്ദേശം ഉയരുന്നുണ്ട്. നിലവിൽ കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നിവർ എംപിയും എംഎൽഎയുമാണ്. അതുകൊണ്ട് തന്നെ ഡിസിസി അധ്യക്ഷൻമാരുടെ കാര്യത്തിൽ ഒരു പദവി കർശനമാക്കിയേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തേ അൻപത് വയസ് കഴിഞ്ഞവരെ ഡിസിസി അധ്യക്ഷൻമാരാക്കേണ്ടതില്ലെന്ന നിർദ്ദേശം ഉണ്ടായിരുന്നുവെങ്കിലും പ്രായപരിധി പരിഗണിക്കേണ്ടതില്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നിലപാട്.60 വയസ് കഴിഞ്ഞവർക്ക് അവസരം നൽകേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ തവണ രാഹുൽ ഗാന്ധി സ്വീകരിച്ചത്.

എന്നാൽ സ്വന്തം പ്രായം ഉദാഹരണമായി ഉയർത്തിയാണ് മുതിർന്ന നേതാക്കൾക്ക് അവസരം നൽകണമന്ന വാദം സുധാകരൻ മുന്നോട്ട് വെയ്ക്കുന്നത്. കഴിവുള്ള നേതാക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിൽ അനാവശ്യ പിടിവാശി വേണ്ടതില്ലെന്ന് സുധാകരൻ പറയുന്നു. മാത്രമല്ല യുവാക്കളെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ തിരിച്ചടി ഉണ്ടായിട്ടുണ്ടെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

ഇക്കാര്യത്തിൽ ഹൈക്കമാന്റ് നിലപാട് എടുക്കട്ടെ എന്നാണ് മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും വ്യക്തമാക്കുന്നത്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ സുധാകരൻ ഇന്ന് ദില്ലിയിലേക്ക് തിരിക്കും. രാഹുൽ ഗാന്ധിയുടെ കൂടി നിലപാടിന്റെ അടിസ്ഥാനത്തിലായിരിക്കും തിരുമാനം.

അതേസമയം പ്രായപരിധി ഇല്ലെന്ന ചർച്ചകൾ സജീവമായതോടെ ഡിസിസി അധ്യക്ഷ പദവി സ്വന്തമാക്കാനുള്ള ചരടുവലികൾ ഇതിനോടകം തന്നെ നേതാക്കൾ ആരംഭിച്ചിട്ടുണ്ട്. നേതൃത്വം അനൗദ്യോഗികമായി തയ്യാറാക്കിയ പട്ടികയിൽ നിലവിൽ മുതിർന്ന നേതാക്കളുടേയും യുവാക്കളുടേയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

തിരുവനന്തപുരത്ത് വിഎസ് ശിവകുമാർ, പാലോട് രവി , ശരത് ചന്ദ്ര പ്രസാദ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കൊല്ലത്ത് ശൂനാട് രാജശേഖരൻ, ആർ ചന്ദ്രശേഖരൻ, എ ഷാനവാസ് ഖാൻ എന്നിവരുടെ പേരുകളും പത്തനംതിട്ടയിൽ ശിവദാസൻ നായർ, പഴകുളം മധു എന്നിവരുടെ പേരുകളുമാണ് പരിഗണിക്കപ്പെടുന്നത്.

കോട്ടയത്ത് ടോമി കല്ലാനി, തൃശ്ശൂരിൽ പത്മജ വേണുഗോപാൽ എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. പാലക്കാട് എവി ഗോപിനാഥന്റെ പേര് സജീവ പരിഗണിനയിലുണ്ടെന്നാണ് വിവരം. അതേസസമയം തിരുവനന്തപുരത്ത് കെഎസ് ശബരീനാഥന്റെ പേരും പാലക്കാട് വിടി ബൽറാമിന്റെ പേരും പരിഗണിക്കുന്നുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിൽ ശബരീനാഥും വിടി ബൽറാമും പരാജയം രുചിച്ചിരുന്നു. തിരുവനന്തപുരത്ത് ശബരീനാഥിന് വേണ്ടി ഒരുവിഭാഗം നേതാക്കൾ രംഗത്തുണ്ട്. അതേസമയം പാലക്കാട് വിടി ബൽറാമിനെ നിയോഗിച്ചാൽ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ എവി ഗോപിനാഥ് ഇടയുമെന്ന കാര്യത്തിൽ തർക്കമില്ല.
Recommended Video

നേരത്തേ തന്നെ അധ്യക്ഷ സ്ഥാനത്തിനായി ഗോപിനാഥ് ആവശ്യം ഉന്നയിച്ചിരുന്നു. അതേസമയം ഗ്രൂപ്പ് വടംവലികൾ ശക്തമായാൽ നിലവിലെ പല പേരുകളും അട്ടിമറിക്കപ്പെടാനുള്ള സാധ്യത തള്ളാനാകില്ല. നിലവിൽ 14 ജില്ലകളിൽ 9 ഇടത്ത് എ ഗ്രൂപ്പാണ് ഭരണം. അഞ്ചിടത്ത് ഐ ഗ്രൂപ്പും. ഗ്രൂപ്പ് ആവശ്യങ്ങൾ പരിഗണിക്കില്ലെന്ന ശക്തമായ നിലപാടിലാണ് കെ സുധാകരൻ.
ബാത്ത് റോബ് ധരിച്ച കയ്യില്‍ ജ്യൂസുമായി നടി സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്