കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യക്ഷ സ്ഥാനത്തേക്ക് ഈ 4 പേരുകൾ.. പുതിയ സർവ്വേയും? താരിഖ് അൻവർ കേരളത്തിലേക്ക്..തിരുമാനം ഉടൻ

Google Oneindia Malayalam News

തിരുവനന്തപുരം; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെച്ചതോടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കം സജീവമാക്കിയിരിക്കുകയാണ് ഹൈക്കമാന്റ്. സമ്പൂർണ പുനസംഘടനയ്ക്ക് മുൻപ് തന്നെ പ്രഖ്യാപനം നടത്താനാണ് ദേശീയ നേതൃത്വത്തിന്റെ തിരുമാനം. മുതിർന്ന നേതാവും കണ്ണൂരിൽ നിന്നുള്ള എംപിയുമായ കെ സുധാകരന്റെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നതെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ നിലവിലെ സാഹചര്യത്തിൽ മറ്റ് ചില പേരുകൾ കൂടി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ലക്ഷദ്വീപിന് ഐക്യദാർഢ്യം: രാജ്ഭവന് മുന്നില്‍ ഇടത് എംപിമാരുടെ പ്രതിഷേധം

ചാവൻ സമിതി റിപ്പോർട്ട്

തിരഞ്ഞെടുപ്പ് പരാജയ കാരണങ്ങൾ വിലയിരുത്താൻ കേന്ദ്രനേതൃത്വം നിയോഗിച്ച അശോക് ചവാൻ സമിതി ഹൈക്കമാന്റിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള നേതാക്കളുടെ അഭിപ്രായം തേടിയ ശേഷമാണ് സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഓൺലൈനായിട്ടായിരുന്നു സമിതി നേതാക്കളോട് വിവരങ്ങൾ തേടിയത്.

സംഘടന ദൗർബല്യം

സംഘടന ദൗർബല്യം തന്നെയാണ് തിരിച്ചടിയുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.അണികളുടെ വിശ്വാസം നേടാൻ നേതൃത്വത്തിന് സാധിച്ചില്ല. പരമ്പരാഗത വോട്ടുകളിൽ ഉൾപ്പെടെ വലിയ ചോർച്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ന്യൂനപക്ഷ വോട്ടുകൾ

ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടതും തിരിച്ചടിയായി. ശബരിമല തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കിയതിൽ നേട്ടമുണ്ടായില്ല, പിണറായി വിജയന്റെ ജനപിന്തുണ തിരിച്ചറിയാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം നേതൃമാറ്റം ഉൾപ്പെടെ സമഗ്ര അഴിച്ചുപണി വേണമെന്ന ശുപാർശയാണ് കമ്മിറ്റി മുന്നോട്ട് വെയ്ക്കുന്നത്.

വൈകിയേക്കില്ല

ഇതോടെ കേരളത്തിലെ പിസിസി അധ്യക്ഷന്റെ പ്രഖ്യാപനം ഇനി വൈകിയേക്കില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.നേരത്തേ പുതിയ അധ്യക്ഷനെ സംബന്ധിച്ചും നേതാക്കളുമായി ചവാൻ സമിതി അഭിപ്രായം തേടുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും സംസ്ഥാന നേതാക്കളോട് ഇക്കാര്യം സമിതി നിർദ്ദേശങ്ങൾ തേടിയിട്ടില്ലെന്നാണ് വിവരം.

 ഗ്രൂപ്പ് അതീതമായി

ഗ്രൂപ്പ് അതീതമായിട്ടാണ് പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്റ് തിരുമാനിച്ചത്. കെപിസിസി അധ്യക്ഷനേയും സമാന രീതിയിൽ കണ്ടെത്താനാണ് ഹൈക്കമാന്റ് തിരുമാനം. എന്നാൽ അധ്യക്ഷന്റെ കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ് തർക്കങ്ങൾ ശക്തമായി കഴിഞ്ഞു.

അഭിപ്രായം തേടിയില്ല

പ്രതിപക്ഷ നേതാവായ വിഡി സതീശൻ ഐ ഗ്രൂപ്പിൽ നിന്നുള്ള നേതാവായതിനാൽ പുതിയ അധ്യക്ഷൻ എ ഗ്രൂപ്പിൽ നിന്ന് വേണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്. പുതിയ തിരുമാനത്തിൽ ഗ്രൂപ്പ് സമ്മർദ്ദങ്ങൾ ശക്തമാകുമെന്നത് മുൻകൂട്ടി കണ്ടാണ് ചവാൻ സമിതി നേതാക്കളിൽ നിന്നും അഭിപ്രായം തേടാതിരുന്നതെന്നാണ് സൂചന.

ഹൈക്കമാന്റിന് ആശങ്ക

അതേസമയം ഗ്രൂപ്പ് അതീതമായി അധ്യക്ഷനെ കണ്ടെത്തിയാൽ അത് താഴെ തട്ടിലുൾപ്പെടെയുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക ഹൈക്കമാന്റിനുണ്ട്. ഇതോടെ അടുത്ത ആഴ്ചയോടെ കേരളത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവർ അടുത്ത ആഴ്ചയോടെ കേരളത്തിൽ എത്തും. അദ്ദേഹം സംഘടനാ ഭാരവാഹികളുടേയും നേതാക്കളുടേയും നിലപാട് തേടും.

കെ സുധാകരന് വേണ്ടി

കെ സുധാകരന് വേണ്ടി ഒരു വിഭാഗം പാർട്ടി പ്രവർത്തകരും നേതാക്കളും ശക്തമായ ആവശ്യം ഉയർത്തുന്നുണ്ട്. എന്നാൽ സുധാകരന്റെ ശൈലി ഭാവിയിൽ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പാണ് എഐസിസിയോട് നേതാക്കളിൽ ഒരു വിഭാഗം ഉയർത്തുന്നത്. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരും സുധാകരൻ അധ്യക്ഷ സ്ഥാനത്ത് എത്തുന്നതിന് എതിരാണ്.

സ്വാധീനം നഷ്ടമായേക്

സ്വാധീനം നഷ്ടമായേക്കും

സുധാകരൻ അധ്യക്ഷനായാൽ പാർട്ടിയിൽ തങ്ങളുടെ സ്വാധീനം നഷ്ടമാകുമെന്ന ആശങ്കയിലാണ് നേതാക്കൾ.അതേസമയം സംസ്ഥാന തലത്തിൽ നിന്നുയരുന്ന ഈ എതിർപ്പുകൾ എല്ലാം മറികടന്ന് സുധാകരനെ അധ്യക്ഷനാക്കിയാൽ തുടർ തലവേദനകൾ ദേശീയ നേതൃത്വം ചുമക്കേണ്ടി വരും.

മൂന്ന് പേരുകൾ

ഈ ഘട്ടത്തിൽ സുധാകരനെ കൂടാതെ മറ്റ് ചില പേരുകൾ കൂടി കോൺഗ്രസ് നേതൃത്വം സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. മുതിർന്ന നേതാവും എംപിയുമായ കൊടുക്കുന്നിൽ സുരേഷിന്റെ പേരിൽ പട്ടികയിൽ രണ്ടാമത്. കൂടാതെ അടൂർ പ്രകാശ്, കെ ബാബു എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.

Recommended Video

cmsvideo
BJP leaders joining in Trinamool congress | Oneindia Malayalam
സർവ്വേ നടത്തിയേക്കും

നിലവിൽ ആരും സ്വയം നാമനിർദ്ദേശം നടത്തേണ്ടെന്ന വ്യക്തമായ സന്ദേശം ഹൈക്കമാന്റ് നൽകുന്നുണ്ട്. താരിഖ് അൻവറിന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും പുതിയ തിരുമാനം.ആശയക്കുഴപ്പം തുടർന്നാൽ സർവ്വേ നടത്തി കെപിസിസി അധ്യക്ഷനെ കണ്ടെത്തിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

ആർഎസ്പി പുറത്തേക്കോ? യുഡിഎഫിലും കടുത്ത അതൃപ്തി..അസീസിനെതിരെ നേതാക്കൾആർഎസ്പി പുറത്തേക്കോ? യുഡിഎഫിലും കടുത്ത അതൃപ്തി..അസീസിനെതിരെ നേതാക്കൾ

കറുപ്പില്‍ തിളങ്ങി പരിനീതി ചോപ്ര: പുതിയ ചിത്രങ്ങള്‍ കാണാം

English summary
Congress may conduct a survey to appoint New KPCC president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X