Get Updates
Get notified of breaking news, exclusive insights, and must-see stories!

14 അച്ചടക്ക കമ്മീഷനുകളുമായി കോണ്‍ഗ്രസ്; 2500 കേഡര്‍മാര്‍ക്ക് ചുമതല, പൊളിച്ചെഴുതുമെന്ന് സുധാകരന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് അടിമുടി പൊളിച്ചെഴുതുകയാണ്. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായ ശേഷം പല തരത്തിലുള്ള മാറ്റങ്ങള്‍ പാര്‍ട്ടിയില്‍ നടപ്പാക്കുകയാണ് കോണ്‍ഗ്രസ്. ഡിസിസി പ്രസിഡന്റുമാരെ തിരഞ്ഞെടുത്തത് ഇതിന് ഉദാഹരണമാണ്. ഗ്രൂപ്പ് സമവാക്യങ്ങള്‍ നോക്കുന്ന പഴയ കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമാണ് സുധാകരന്റെ നീക്കം. ഇനിയും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കെ സുധാകരന്‍ ആലോചിക്കുന്നു.

എല്ലാ ജില്ലകളിലും അച്ചടക്ക കമ്മീഷന്‍ വരാന്‍ പോകുന്നു എന്നാണ് പുതിയ വിവരം. കൂടാതെ ഓരോ ജില്ലകളിലും 2500 കേഡര്‍മാരെ വീതം തിരഞ്ഞെടുത്ത് അവര്‍ക്ക് പ്രത്യേക ചുമതല നല്‍കാനാണ് പദ്ധതി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പമാകും നിയമസഭാ തിരഞ്ഞെടുപ്പും നടക്കാന്‍ സാധ്യത എന്നും അദ്ദേഹം പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

1

14 ജില്ലകളിലും അച്ചടക്ക കമ്മീഷന്‍ വരാന്‍ പോകുന്നു എന്നതാണ് കോണ്‍ഗ്രസില്‍ നടപ്പാക്കാന്‍ പോകുന്ന പുതിയ മാറ്റം. ഈ കമ്മീഷന് വലിയ അധികാരങ്ങളുണ്ടാകും. ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പരാതികള്‍ ഈ കമ്മീഷന്‍ പരിശോധിക്കും. കൂടാതെ നേതൃത്വങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റുമുള്ള തുറന്നുപറച്ചില്‍ നടത്തുന്നവരും അച്ചടക്ക നടപടികള്‍ക്ക് വിധേയരാകും.

2

ഓരോ ജില്ലകളിലും 2500 കേഡര്‍മാരെ തിരഞ്ഞെടുക്കാനാണ് കോണ്‍ഗ്രസിലെ മറ്റൊരു ആലോചന. ഇവര്‍ക്ക് ബൂത്തുകളുടെ ചുമതല നല്‍കും. ബൂത്ത് തലത്തില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കേണ്ടത് ഈ കേഡര്‍മാരാകും. തിരഞ്ഞെടുപ്പ് വേളയില്‍ പ്രവര്‍ത്തനം കൂടുതല്‍ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേഡര്‍മാരെ നിയമിക്കുക.

3

കോണ്‍ഗ്രസിന്റെ സാന്നിധ്യം വ്യാപിക്കുക എന്നതും കേഡര്‍മാരുടെ ദൗത്യമാകും. കൂടാതെ സംഘടനാ തിരഞ്ഞെടുപ്പ് നടത്താനും ആലോചനയുണ്ട്. ഇതുസംബന്ധിച്ചെല്ലാം കെ സുധാകരന്‍ കണ്ണൂരില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ സൂചിപ്പിച്ചു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി മാര്‍ട്ടില്‍ ജോര്‍ജ് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് പാര്‍ട്ടിയില്‍ നടപ്പാക്കാന്‍ പോകുന്ന ചില കാര്യങ്ങള്‍ സുധാകരന്‍ പറഞ്ഞത്.

പുതുപുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

4

പുതിയ നേതാക്കള്‍ പ്രാദേശിക തലം മുതല്‍ ഉയര്‍ന്നുവരണം എന്നാണ് സുധാകരന്റെ നിലപാട്. ഇതിന് വേണ്ടിയാണ് സംഘടാന തിരഞ്ഞെടുപ്പ് നടത്താന്‍ ആലോചിക്കുന്നത്. എതിര്‍പ്പുള്ളവര്‍ ക്ഷമിക്കണമെന്നും സുധാകരന്‍ പറയുന്നു. കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംഘടനാ തിരഞ്ഞെടുപ്പ് ഏറ്റെടുക്കാന്‍ കെപിസിസി ഒരുക്കമാണെന്നും സുധാകരന്‍ പറഞ്ഞു.

5

കോണ്‍ഗ്രസിന് സംഘടനാ ശേഷി ദുര്‍ബലപ്പെട്ടിട്ടുണ്ട് എന്ന് നേരത്തെ നടത്തിയ സര്‍വ്വെയില്‍ വ്യക്തമായിരുന്നു. സംഘടനയുടെ എല്ലാ ഘടകങ്ങളും ശക്തിപ്പെടുത്തിയേ മതിയാകൂ എന്ന തീരുമാനത്തിലാണ് ഹൈക്കമാന്റ്. ഇത് നടപ്പാക്കുമെന്ന വ്യക്തമായ സൂചന തന്നെയാണ് സുധാകരന്‍ നല്‍കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തുടര്‍ച്ചയായ ഭരണം ലഭിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം ചോര്‍ത്തിയിട്ടുണ്ടെന്നും നേതൃത്വം മനസിലാക്കുന്നു.

6

2024ലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് 2026ലാണ് നടക്കേണ്ടത്. എന്നാല്‍ 2024ല്‍ തന്നെ രണ്ടു തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടക്കാന്‍ സാധ്യതയുണ്ട്് എന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് മാറണമെന്ന് നേരത്തെ ബിജെപി ദേശീയ നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പുകളിലെ ചെലവ് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഇക്കാര്യം മുന്നോട്ടുവെക്കുന്നതെങ്കിലും ഇതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്ന് പ്രതിപക്ഷം സംശയിക്കുന്നു.

7

അതേസമയം, ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നടത്തിയ പരസ്യ പ്രതികരണം കോണ്‍ഗ്രസില്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തി വേണമായിരുന്നു തീരുമാനം എടുക്കാന്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുറന്നടിച്ചു. ഉമ്മന്‍ ചാണ്ടിയുടെ പിന്നിലൊളിച്ച് ആരും ഒന്നും പറയേണ്ട എന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. പഴയതൊക്കെ പറയാനാണെങ്കില്‍ ഒരുപാടുണ്ട് എന്ന് കെ മുരളീധരനും പ്രതികരിച്ചു. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+