എസ്ഡിപിഐ പിന്തുണ വേണ്ട, സ്വീകരിക്കില്ലെന്ന് യുഡിഎഫ്, എല്ലാ വര്‍ഗീയതകളും ഒരുപോലെയെന്ന് സതീശന്‍
കൊച്ചി: വിവാദങ്ങള്‍ക്കിടെ എസ്ഡിപിഐ പിന്തുണ തള്ളി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ലെന്നും യുഡിഎഫ് വ്യക്തമാക്കി. കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ തലത്തില്‍ ബിജെപി അടക്കം എസ്ഡിപിഐ പിന്തുണ സ്വീകരിക്കുന്നത് വലിയ ചര്‍ച്ചയായിരിക്കുന്നു. ഈ സാഹചര്യത്തില്‍ വലിയ ആലോചനകള്‍ക്ക് ശേഷമാണ് പിന്തുണ തള്ളാന്‍ യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ അതിരൂക്ഷമായ വിമര്‍ശനം എസ്ഡിപിഐക്കെതിരെ കോണ്‍ഗ്രസ് നേതാക്കളാരും നടത്തിയിട്ടില്ല.

വോട്ട് ചെയ്യുന്നത് വ്യക്തിപരമായ കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ആളുകള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാം. എല്ലാ വര്‍ഗീയതയെയും എതിര്‍ക്കുന്നതാണ് യുഡിഎഫ് നയം. എസ്ഡിപിഐ പോലുള്ള സംഘടനകളുടെ പിന്തുണയുടെ കാര്യത്തില്‍ തീരുമാനം ഇതാണെന്നും സതീശന്‍ വ്യക്തമാക്കി.
അതേസമയം ദേശീയ തലതത്തില്‍ എസ്ഡിപിഐ ബന്ധം വലിയ തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ വേഗം തീരുമാനമെടുത്തിരിക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും കോണ്‍ഗ്രസ് ഒരുപോലെ എതിര്‍ക്കുന്നുണ്ട്. എസ്ഡിപിഐയുടെ പിന്തുണ സംബന്ധിച്ച നിലപാട് യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണ്. സിപിഎം പറയുന്നത് കേട്ടാല്‍ അവരുടെ പിന്തുണ സ്വീകരിച്ച് പോലെയാണെന്നും സതീശന്‍ പറഞ്ഞു.
അതേസമയം വയനാട്ടില്‍ മുസ്ലീം ലീഗിന്റെ പതാക രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ നിന്ന് ഒഴിവാക്കിയതിനും സതീശന്‍ മറുപടി നല്‍കി. മുഖ്യമന്ത്രിയും ബിജെപിയും ഒക്കച്ചങ്ങാതിമാരായി മാറിയിരിക്കുകയാണ്. ഞങ്ങള്‍ എങ്ങനെ പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി പഠിപ്പിക്കേണ്ട. എകെജി സെന്ററല്ല കോണ്‍ഗ്രസിന്റെ പ്രചാരണം തീരുമാനിക്കുന്നത്.
കഴിഞ്ഞ തവണ ബിജെപിയായിരുന്നു ഇതേ പ്രശ്‌നമുണ്ടാക്കിയത്. ഇത്തവണ മുഖ്യമന്ത്രി ബിജെപിയെ സന്തോഷിപ്പിക്കാന്‍ അതേറ്റെടുത്തിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്കെതിരെ നിരന്തരം മുഖ്യമന്ത്രി സംസാരിക്കുന്നത് ബിജെപിയെ പ്രീതിപ്പെടുത്താനാണെന്നും സതീശന്‍ പറഞ്ഞു.
അതേസമയം യുഡിഎഫിന്റെ പ്രതികരണം ചര്‍ച്ച ചെയ്യുമെന്ന് എസ്ഡിപിഐ നേതാവ് അഷ്‌റഫ് മൗലവി പറഞ്ഞു. യുഡിഎഫുമായി ഞങ്ങള്‍ക്ക് ധാരണയില്ല. ഞങ്ങള്‍ സ്വതന്ത്രമായി എടുത്ത തീരുമാനമാണത്. അതുപോലെ യുഡിഎഫും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തിട്ടുണ്ടാകാമന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ക്ക് വോട്ടു ചെയ്യാതിരിക്കാന്‍ പറ്റുമോ? മുസ്ലീം ലീഗിനോട് അവരുടെ പതാക മാറ്റിവെച്ച് വരണമെന്ന് പറഞ്ഞതിനേക്കാള്‍ വലിയ ആത്മാഭിമാന പ്രശ്‌നമൊന്നും എസ്ഡിപിഐക്കില്ല. കാരണം ഞങ്ങള്‍ യുഡിഎഫിലെ ഘടകകക്ഷിയല്ല. ഈ വിഷയം ഞങ്ങളുടെ സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.












Click it and Unblock the Notifications