പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെ വളഞ്ഞ് കോൺഗ്രസുകാർ, നാടകീയ രംഗങ്ങൾ, കൊടിയുമായി വീടിന് മുകളിൽ
കോട്ടയം: ഉമ്മന്‍ചാണ്ടി മറ്റൊരു മണ്ഡലത്തിലേക്കും മാറരുത് എന്നാവശ്യപ്പെട്ട് പുതുപ്പളളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കും എന്നുളള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതുപ്പള്ളിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായി ദില്ലിയില്‍ പോയ ഉമ്മന്‍ചാണ്ടി ഇന്ന് പുതുപ്പളളിയിലേക്ക് തിരിച്ച് എത്തിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാടകീയ നീക്കങ്ങള്‍. പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ വീടിന് പിന്നില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് തടിച്ച് കൂടിയത്.
Recommended Video

ഉമ്മന്‍ചാണ്ടി എത്തിയതോടെ പ്രവര്‍ത്തകര്‍ വാഹനം വളഞ്ഞു. ഉമ്മന്‍ചാണ്ടീ നേതാവേ, കണ്ണേ കരളേ കുഞ്ഞൂഞ്ഞേ, ഞങ്ങടെ ഓമന നേതാവേ, വിട്ടുതരില്ല വിട്ട് തരില്ല എന്നിങ്ങനെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. പുതുപ്പള്ളിയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ മറ്റൊരു മണ്ഡലത്തിലേക്ക് വിട്ടുനല്‍കാനാവില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരം. വനിതാ പ്രവര്‍ത്തകര്‍ അടക്കമാണ് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ സംഘടിച്ചത്.

അരമണിക്കൂറോളം പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയുടെ കാറ് തടഞ്ഞ് മുദ്രാവാക്യം വിളിച്ചു. വീട്ടില്‍ നിന്ന് പുറത്തേക്ക് പോകാനായി ഇറങ്ങിയ ഉമ്മന്‍ചാണ്ടി കാറില്‍ നിന്നിറങ്ങി തിരികെ വീടിനകത്തേക്ക് തന്നെ പോയി. അതിനിടെ പ്രവര്‍ത്തകരില്‍ ചിലര്‍ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കോണ്‍ഗ്രസ് പതാകയുമായി കയറി. ഈ പ്രവര്‍ത്തകനോട് വീടിന് മുകളില്‍ നിന്ന് താഴേക്ക് ഇറങ്ങാന്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം
താന്‍ പുതുപ്പള്ളി വിട്ട് മറ്റെവിടേക്കും പോകില്ലെന്ന് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. കഴിഞ്ഞ 50 വര്‍ഷക്കാലമായി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്നു. ഇക്കുറി ബിജെപിയുടെ ഏക സീറ്റായ നേമത്തേക്ക് പുതുപ്പള്ളി വിട്ട് ഉമ്മന്‍ചാണ്ടി പോയെക്കുമെന്നും പുതുപ്പളളിയില്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥി ആയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപിയുടെ ഏക സീറ്റ് പിടിച്ചെടുക്കാന്‍ നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണം എന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ഉമ്മന്‍ചാണ്ടിയുടെ പേരിനാണ് നേമത്ത് പ്രഥമ പരിഗണന. എന്നാല്‍ പുതുപ്പളളി വിട്ട് നേമത്തേക്ക് പോകാന്‍ ഉമ്മന്‍ചാണ്ടി താല്‍പ്പര്യപ്പെടുന്നില്ല.
മനിഷ യാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications