Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഷപ്പിനെതിരെ പരാതിയില്‍ വിവാദം....പിന്നില്‍ വൈദികര്‍... കന്യാസ്ത്രീയെ മുന്നില്‍ നിര്‍ത്തി കളിച്ചു!

ബിഷപ്പിനെതിരായ പരാതിക്ക് പിന്നില്‍ വൈദികര്‍

കോട്ടയം: ബിഷപ്പ് പീഡിപ്പിച്ചെന്ന് കാണിച്ച് കന്യാസ്ത്രീ നല്‍കിയ കേസ് സഭയ്ക്കുള്ളില്‍ കത്തുന്നു. ദുരൂഹത നിറഞ്ഞതാണ് ഈ കേസെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രൂപതയിലെ ആഭ്യന്തര പ്രശ്‌നങ്ങളും ഇതിന്റെ പിന്നലുണ്ട്. കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ഗസ്റ്റ് ഹൗസില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. കന്യാസ്ത്രീക്കെതിരെ ബിഷപ്പും പരാതി നല്‍കിയിട്ടുണ്ട്. ഇവരെ സ്ഥലംമാറ്റിയതിലുള്ള വിരോധത്തിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതി നല്‍കിയത് അതിന്റെ പേരിലാണെന്നും ബിഷപ്പ് ആരോപിക്കുന്നു.

എന്തായാലും ഇതുവരെ പീഡനക്കേസ് ഒതുക്കുന്നു എന്ന ആരോപണമായിരുന്നു ബിഷപ്പുമാര്‍ക്കെതിരെ ഉണ്ടായിരുന്നത്. ഇപ്പോള്‍ മുതിര്‍ന്ന ബിഷപ്പ് തന്നെ കേസില്‍ കുടുങ്ങിയിരിക്കുകയാണ്. രൂപതയില്‍ ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്ന് വരെ വാദിക്കുന്നവരുണ്ട്. അതേസമയം രണ്ടുവര്‍ഷത്തോളം ബിഷപ്പില്‍ നിന്ന് പീഡനം തുടര്‍ന്നുവെന്ന് കന്യാസ്ത്രീയുടെ മൊഴി ഞെട്ടിപ്പിക്കുന്നതാണ്. ഈ കേസ് രൂപത പ്രത്യേകം അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.

രൂപതയില്‍ വിവാദം

രൂപതയില്‍ വിവാദം

ബിഷപ്പിനെതിരെ ഉയര്‍ന്ന പീഡനക്കേസ് സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ്. കേരളത്തില്‍ നിരവധി വൈദികര്‍ പീഡനക്കേസുകളില്‍ അകത്തായപ്പോഴും അവരെ സംരക്ഷിച്ചു എന്നതൊഴികെ മറ്റാരോപണങ്ങളൊന്നും ഇത്തരം കേസുകളില്‍ ബിഷപ്പുമാര്‍ നേരിട്ടിരുന്നില്ല. എന്നാല്‍ ജലന്ധര്‍ ബിഷപ്പിനെതിരായ ആരോപണം സഭയില്‍ വന്‍ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. ഭൂമിവിവാദവും വൈദികരുടെ പരസ്യ പ്രതിഷേധവും ആദായ നികുതി റെയ്ഡും അടക്കമുള്ള കാര്യത്തില്‍ സഭയെ പ്രതിസന്ധിയിലാക്കുന്ന സമയത്താണ് ഈ വിവാദം വന്നിരിക്കുന്നത്.

രൂപതയിലെ ആഭ്യന്തരകലാപം

രൂപതയിലെ ആഭ്യന്തരകലാപം

ജലന്ധര്‍ രൂപതയില്‍ ഏറെകാലമായി പുകയുന്ന ആഭ്യന്തര കലാപത്തിന്റെ അവസാനത്തിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. സഭയ്ക്കുള്ളില്‍ ചില വൈദികരും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. വൈദികരും ബിഷപ്പും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. ഇതിന്റെ പകയാണ് ഇപ്പോള്‍ കേസിന്റെ രൂപത്തില്‍ പുറത്തുവന്നിരിക്കുന്നത്. ബിഷപ്പിനെ കേസില്‍ കുടുക്കി ഒതുക്കി നിര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇത് മുന്‍കൂട്ടി മനസിലാക്കിയാണ് ബിഷപ്പ് പോലീസിന് കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയത്.

കന്യാസ്ത്രീക്കെതിരെ മുമ്പും ആരോപണം

കന്യാസ്ത്രീക്കെതിരെ മുമ്പും ആരോപണം

പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു വിഭാഗം വൈദികര്‍ക്കൊപ്പം ചേര്‍ന്ന് ഇവര്‍ ബിഷപ്പിനെതിരെ പ്രവര്‍ത്തിക്കുകയായിരുന്നു. ബിഷപ്പ് രക്ഷാധികാരിയായ സന്യാസിനി സമൂഹത്തിലെ ഉന്നത സ്ഥാനത്തിരുന്ന ആളായിരുന്നു പരാതിക്കാരി. ഗ്രൂപ്പ് കളിയുടെ ഭാഗമായതോടെ പിന്നീട് വന്ന തിരഞ്ഞെടുപ്പില്‍ ഇവരെ നീക്കുകയും പുതിയ മേലധികാരി ചുമതലയേല്‍ക്കുകയുമായിരുന്നു. അതിനിടെ മറ്റൊരു യുവതിയും ഇവര്‍ക്കെതിരെ സന്യാസ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. അവരുടെ ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പ് കന്യാസ്ത്രീക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

നടപടി വരുന്നതിന് മുമ്പേ....

നടപടി വരുന്നതിന് മുമ്പേ....

ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷത്തില്‍ കന്യാസ്ത്രീക്കെതിരെ കടുത്ത അച്ചടക്ക നടപടി ഉണ്ടാവുമെന്ന് സൂചനയുണ്ടായിരുന്നു. ഈ സമയത്ത് അന്വേഷണ കമ്മീഷന് മുമ്പാകെ ബിഷപ്പിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ കന്യാസ്ത്രീയും ഉന്നയിച്ചിരുന്നു. തങ്ങളുടെ സന്യാസിനി സമൂഹത്തെ തകര്‍ക്കാന്‍ ബിഷപ്പ് ശ്രമിക്കുന്നുവെന്നും കന്യാസ്ത്രീകളെ ഉപയോഗിച്ച് സാമ്പത്തി ഇടപാടുകള്‍ നടത്തിയെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇതിന് പുറമേ സ്‌കൂളുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും നടത്തിപ്പിലെ വരുമാനത്തില്‍ ബിഷപ്പ് ഇടപെട്ടെന്നും ആരോപണമുണ്ടായിരുന്നു. ജനറല്‍ തിരഞ്ഞെടുപ്പില്‍ ബിഷപ്പിന് താല്‍പര്യമുള്ള കന്യാസ്ത്രീക്ക് വോട്ട് ചെയ്യാത്തതിന്‍രെ പേരില്‍ പല തരത്തിലുള്ള പീഡനങ്ങളും അവഗണനകളും നേരിട്ടിരുന്നു എന്നും കന്യാസ്ത്രീ പറഞ്ഞിരുന്നു.

മേലധികാരികള്‍ക്കും അറിയാം

മേലധികാരികള്‍ക്കും അറിയാം

ബിഷപ്പ് സഭയിലെ പല കന്യാസ്ത്രീകളോടും മോശമായി പെരുമാറിയിട്ടുണ്ടെന്നും അത് മേലധികാരികള്‍ക്ക് പോലും അറിയാമെന്നും ഇവര്‍ പറയുന്നു. പ്രശ്‌നം ഉണ്ടാവാതിരിക്കാന്‍ പല കുടുംബങ്ങള്‍ക്കും പണം നല്‍കി ഒതുക്കുകയായിരുന്നു. ഇവരുടെ ദുരിതം വിവരിക്കുന്ന കത്തുകള്‍ തന്റെ കൈവശമുണ്ടെന്നും കന്യാസ്ത്രീ പറഞ്ഞു. കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച ഘട്ടത്തിലാണ് ബിഷപ്പിന് കേരളത്തില്‍ നിന്ന് ഭീഷണിക്കത്ത ലഭിച്ചത്. ഇവര്‍ക്കെതിരെ നടപടിയെടുത്താന്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കത്തിലുണ്ടായിരുന്നു. പീഡനക്കേസില്‍ പെടുത്തുമെന്നും വരെ ഇതില്‍ പറയുന്നുണ്ടായിരുന്നു

കര്‍ദിനാളിന് പരാതി

കര്‍ദിനാളിന് പരാതി

രൂപതയ്ക്കുള്ളിലെ ആഭ്യന്തര കലഹം രൂക്ഷമായതോടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കടക്കം കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രശ്‌നം വഷളാവുന്നുവെന്ന് കണ്ടതോടെയാണ് ബിഷപ്പ് കോട്ടയം പോലീസിന് പരാതി നല്‍കിയത്. ഇത് ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കന്യാസ്ത്രീയും പരാതി നല്‍കുകയായിരുന്നു. അതേസമയം ബിഷപ്പിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഇപ്പോള്‍ പരസ്യ പ്രതികരണത്തിനില്ലെന്നും കന്യാസ്ത്രീ വ്യക്തമാക്കി. കാര്യങ്ങള്‍ അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. സഭാ നേതൃത്വത്തിനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. അതില്‍ വിശ്വാസമുണ്ടെന്നും ഇവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+