Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്‍മാര്‍ കുറഞ്ഞത് 27, കൂടിയവ ഏഴ്

അന്തിമ വോട്ടർ പട്ടിക പുറത്തുവന്നപ്പോൾ പല മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ ഉണ്ടായ ഏറ്റക്കുറച്ചിലുകള്‍ മൂന്ന് മുന്നണികളുടെയും നെഞ്ചിടിപ്പേറ്റുകയാണ്. അമ്പതോളം മണ്ഡലങ്ങളിൽ ത്രികോണ മത്സരം നടക്കുന്നെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ നേരിയ ശതമാനം വോട്ടുകള്‍ക്ക് ജയപരാജയങ്ങള്‍ നിശ്ചയിക്കപ്പെടുന്ന മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണത്തിലെ ഏറ്റക്കുറച്ചിലുകൾ ആശങ്കക്കിടയാക്കുന്നുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ 27142952 വോട്ടർമാരാണ് വിധിയെഴുതുന്നത്. 2021ൽ ഇത് 27445311 വോട്ടർമാരായിരുന്നു. 303359ന്റെ വ്യത്യാസമാണുള്ളതെങ്കിലും ഈ കുറവ് പലയിടത്തും തെരഞ്ഞെടുപ്പ് പോരാട്ടത്തെ പ്രവചനാതീതമാക്കുകയാണ്.

മെസ്സിയും സംഘവും കേരളത്തെ ചതിച്ചു! കേസ് കൊടുക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 5000ൽ താഴെ ഭൂരിപക്ഷത്തിൽ ജയിച്ച 25 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്. 16 എൽഡിഎഫും ഒമ്പത് യുഡിഎഫും. അന്തിമ വോട്ടർപട്ടിക അനുസരിച്ച് പതിനായിരത്തിനുമേൽ വോട്ടർമാർ കുറഞ്ഞ 27 മണ്ഡലങ്ങളാണ് കേരളത്തിലുള്ളത്. അതില്‍ത്തന്നെ കടുത്ത പോരാട്ടം നടക്കുന്ന വട്ടിയൂർക്കാവിലും തിരുവനന്തപുരത്തും നാല്‍പ്പതിനായിരത്തിനുമേലെ വോട്ട് കുറഞ്ഞിട്ടുണ്ട്. സംസ്ഥനം ഉറ്റുനോക്കുന്ന നേമത്ത് മുപ്പതിനായിരത്തിനുമേലെ വോട്ടുകളാണ് കുറഞ്ഞത്. ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ വോട്ടുകള്‍ കുറഞ്ഞ മണ്ഡലങ്ങള്‍ ആറെണ്ണമാണ്- കഴക്കൂട്ടം, എറണാകുളം, ദേവികുളം, തൃപ്പൂണിത്തുറ,ആറന്മുള, തൃശ്ശൂര്‍ എന്നിവ.

ldfudfndavoters

പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ വോട്ട് കുറഞ്ഞ മണ്ഡലങ്ങള്‍ പതിനെട്ടെണ്ണമുണ്ട്. ഇടുക്കി, പീരുമേട്, മലമ്പുഴ, തൃക്കാക്കര, റാന്നി,ഉടുമ്പഞ്ചോല, ചെങ്ങന്നൂര്‍, കൊച്ചി, പിറവം, കോട്ടയം, തിരുവല്ല,കോന്നി,കായംകുളം,ചാലക്കുടി, പാലക്കാട്,ഹരിപ്പാട്, കൊല്ലം, വൈപ്പിന്‍ എന്നിവയാണത്. 9000ത്തിനും 10000നും ഇടയില്‍ വോട്ടുകള്‍ കുറഞ്ഞ മണ്ഡലങ്ങളുടെ പട്ടികയില്‍ പറവൂര്‍, കാസര്‍കോട്, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളുണ്ട്. മിക്ക മണ്ഡലങ്ങള​​ും പ്രമുഖ നേതാക്കളും മന്ത്രിമാരും പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവുമൊക്കെ മത്സരിക്കുന്നവയാണെന്ന പ്രത്യേകതയുമുണ്ട്. ഇതില്‍ 19 എണ്ണം എല്‍ഡിഎഫിന്‍റേയും എട്ടെണ്ണം യുഡിഎഫിന്‍റേയും സിറ്റിങ് സീറ്റുകളാണ്. 9000നു മുകളില്‍ 10000 വരെ വോട്ടര്‍മാര്‍ കുറഞ്ഞ നാല് മണ്ഡലങ്ങളില്‍ രണ്ടെണ്ണം വീതം എല്‍ഡിഎഫിന്‍റേയും യുഡിഎഫിന്‍റേയും സിറ്റിങ് സീറ്റുകളാണ്.

വോട്ട് കുറഞ്ഞതിനെ നല്ല ജനാധിപത്യത്തിലേക്കുള്ള ചുവടുവെപ്പായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വ്യാജ വോട്ടുകളും ഇരട്ട വോട്ടുകളുമെല്ലാം വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു എന്നതിന്‍റെയും വോട്ടര്‍ പട്ടിക ശുദ്ധീകരിക്കപ്പെട്ടു എന്നതിന്‍റെയും തെളിവായാണിത് ചൂണ്ടിക്കാട്ടപ്പെടുന്നത്. അതേസമയം, വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ കുറവ് രാഷ്ട്രീയമായി തെരഞ്ഞെടുപ്പ് ഫലത്തില്‍ ആരെ തുണയ്ക്കുമെന്നതാണ് മുന്നണികളെ ആശങ്കപ്പെടുത്തുന്നത്. മരിച്ചവരുടേയും സ്ഥലത്തില്ലാത്തവരുടേയും വോട്ടുകള്‍ ഇത്രയേറെ മണ്ഡലങ്ങളില്‍ കാണുമോ എന്ന സംശയവും മുന്നണികൾ ഉന്നയിക്കുന്നുണ്ട്.

വോട്ട് ചെയ്യൂ, ഒരു രൂപയ്ക്ക് പുട്ടടിക്കൂ! വോട്ടർമാർക്ക് സപ്ലൈകോയുടെ വമ്പൻ ഓഫർ!
വോട്ട് ചെയ്യൂ, ഒരു രൂപയ്ക്ക് പുട്ടടിക്കൂ! വോട്ടർമാർക്ക് സപ്ലൈകോയുടെ വമ്പൻ ഓഫർ!

വോട്ട് കൂടിയ മണ്ഡലങ്ങളും കേരളത്തിലുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. പാർട്ടി സ്ഥാനാർഥി പി.കെ. ശ്യാമളക്കെതിരെ സിപിഎം വിമതനായ ടി.കെ. ഗോവിന്ദൻ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന തളിപ്പറമ്പില്‍ 19184 വോട്ട് കൂടിയിട്ടുണ്ട്. 6344 വോട്ടിന് എം.കെ. മുനീര്‍ ജയിച്ച കൊടുവള്ളിയില്‍ ഇത്തവണ വര്‍ധിച്ചത് 18280 വോട്ടാണ്. നാദാപുരത്ത് 17549 വോട്ട് കൂടിയിട്ടുണ്ട്. 2021ൽ 4036 വോട്ടിന് ഇടതുമുന്നണി ജയിച്ച ഇവിടെ തദ്ദേശ തെരഞ്ഞടുപ്പില്‍ 5365 വോട്ടിന് യുഡിഎഫ് മുന്നിലെത്തിയിരുന്നു. 28747 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ പി.എ. മുഹമ്മദ് റിയാസ് ജയിച്ച ബേപ്പൂരില്‍ ഇത്തവണ കൂടിയത് 10499 വോട്ടാണ്. തദ്ദേശ തെരഞ്ഞടുപ്പില്‍ ഇടതുമുന്നണിയുടെ ലീഡ് ഇവിടെ 1340 ആയിരുന്നു.

കുന്ദമംഗലത്ത് 10696 വോട്ട് കൂടി. കഴിഞ്ഞ തവണ 333 വോട്ടിന് ഇടതുമുന്നണി വിജയിച്ച കുറ്റ്യാടിയില്‍ കൂടുന്നത് 13729 വോട്ടാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 4558 വോട്ടിന് യുഡിഎഫ് മുന്നിലെത്തിയ ഇവിടെ അട്ടിമറി സാധ്യതകള്‍ നിലനില്‍ക്കേയാണ് പതിനായിരത്തിലേറെ വോട്ടുകള്‍ കൂടുന്നത്. വെറും 745 വോട്ടിന് യുഡിഎഫ് വിജയിച്ച മഞ്ചേശ്വരത്ത് 8431 വോട്ട് കൂടിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവിടെ 20000ത്തിലേറെ വോട്ടിന്റെ ലീഡ് യുഡിഎഫ് പിടിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+