Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഭരണത്തുടർച്ച ഉറപ്പാക്കണം: പുത്തന്‍ രേഖയുമായി സിപിഎം, സമ്മേളനത്തില്‍ അവതരിപ്പിക്കും

എറണാകുളം: സംസ്ഥാനത്ത് തുടർച്ചായ ഭരണം കരസ്ഥമാക്കുന്ന രീതിയില്‍ പാർട്ടിയെ വളർത്തിയെടുക്കാനുള്ള സംഘടനാപ്രവർത്തനത്തിന് അടിത്തറപാകുന്ന പ്രത്യേക രേഖ ഇത്തവണത്തെ സംസ്ഥന സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സി പി എം ഒരുങ്ങുന്നതായി റിപ്പോർട്ട്. വിഷയത്തിൽ ജനാധിപത്യപരമായി ചർച്ച നടത്തണമെന്നാണ് നിർദ്ദേശം. സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന രേഖ പിന്നീട് വിദഗ്ധരുടേയും പൊതുസമ്മതരായ വ്യക്തികളുടേയും ചർച്ചയ്ക്ക് വിധേയമാക്കാനാണ് നേതൃത്വത്തിലെ ധാരണയെന്നുമാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് ഇടത് മുന്നണിയില്‍ കൂടി രേഖ ചർച്ച ചെയ്യനാണ് നീക്കം.

ആറു പതിറ്റാണ്ടിനു ശേഷമാണ് പാർട്ടിതലത്തിൽ ഇത്തരമൊരു വിഷയം ചർച്ച ചെയ്യുന്നത്

ആറു പതിറ്റാണ്ടിനു ശേഷമാണ് പാർട്ടിതലത്തിൽ ഇത്തരമൊരു വിഷയം ചർച്ച ചെയ്യുന്നതെന്നാണ് വിവരമെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. നവകേരള നിർമിതി എന്ന ലക്ഷ്യം മുന്‍ നിർത്തിയുള്ള ചർച്ചകളായിരിക്കും അടുത്തമാസം ഒന്നു മുതൽ നാലു വരെ കൊച്ചിയിൽ സംഘടിപ്പിക്കുന്ന നാലു ദിവസത്തെ സമ്മേളനത്തില്‍ പ്രധാനമായും നടക്കുക.

സി പി എം സംഘടനാ രീതിയനുസരിച്ച് പാർട്ടിയുടെ പ്രവർത്തനം

സി പി എം സംഘടനാ രീതിയനുസരിച്ച് പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടിന്റെ അവതരണവും അതിന്മേലുളള ചർച്ചയുമാണ് സാധാരണ സംസ്ഥാനസമ്മേളനത്തിൽ നടക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഇത്തവണ രണ്ടു രേഖകൾ സമ്മേളനത്തിൽ വിശദമായ ചർച്ചയ്ക്കു വിധേയമാകും. ഇതിന് മുമ്പ് 1956 ലെ സംസ്ഥാന സമ്മേളനത്തിലായിരുന്നു ഇതുപോലൊരു രേഖ സി പി എം ചർച്ച ചെയ്തത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും സർക്കാറിലും പാർട്ടി സമ്മേളനങ്ങളിലും

ഭാവികേരള എങ്ങനെയായിരിക്കണം എന്ന് വ്യക്തമാക്കുന്ന ആ രേഖയിലെ വിഷയങ്ങളായിരുന്നു 1957 ലെ തിരഞ്ഞെടുപ്പില്‍ പാർട്ടി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയത്. രാഷ്ട്രീയ, സാമൂഹിക രംഗത്ത് സ്വയം മാതൃക സൃഷ്ടിക്കാനാണ് പുതിയ രേഖ അവതരിപ്പിക്കുന്നതിലൂടെ പാർട്ടിയുടെ ശ്രമം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും സർക്കാറിലും പാർട്ടി സമ്മേളനങ്ങളിലും നടത്തിയ തലമുറ മാറ്റത്തിന്റെ തുടർച്ചയായിട്ട് കൂടിയാണ് ഇത്തരമൊരു നീക്കം.

വകേരള നിർമിതിയും സി പി എമ്മും എന്ന രേഖയിൽ

രാഷ്ട്രീയമായി മാത്രമല്ല, എല്ലാ മേഖലകളും നവകേരള നിർമിതിയും സി പി എമ്മും എന്ന രേഖയിൽ പരാമർശിക്കപ്പെടും. സമ്മേളന ചർച്ചയ്ക്കുശേഷം രേഖ പൊതു സംവാദത്തിനായി നൽകും. സംഘടനയുടെ പ്രവർത്തനറിപ്പോർട്ടിനൊപ്പം പ്രത്യേക രേഖയുടെ അവതരണവും പാർട്ടി സെക്രട്ടറി തന്നെയായിരിക്കും പുറത്ത് വന്ന റിപ്പോർട്ട് അവകാശപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+