• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യന്റെ ഭീഷണി ബിഷപ്പിനോട് വേണ്ടെന്ന് എംടി രമേശ്; തീവ്രവാദത്തിന് ശക്തി പകരുന്നുവെന്ന് കുമ്മനവും

Google Oneindia Malayalam News

തിരുവനന്തപുരം: വിവാദ പ്രസ്താവനയില്‍ പാലാ ബിഷപ്പിന് പിന്തുണ നല്‍കി കുമ്മനം രാജശേഖരന്‍ ഉള്‍പ്പടേയുള്ള കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്ത്. നഗ്ന യാഥാർത്ഥ്യം ധീരമായി വെട്ടിത്തുറന്നു പറഞ്ഞതിന്റെ പേരിൽ പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന കോൺഗ്രസും സിപിഎമ്മും തീവ്രവാദത്തോട് സന്ധി ചെയ്യുകയാണെന്നാണ് കുമ്മനം രാജശേഖരന്‍ ആരോപിച്ചിച്ചത്. പാലാ ബിഷപ്പ് പ്രകടിപ്പിച്ചത് തന്റെ സഭയിൽപെട്ട വിശ്വാസികളുടെ ഉൽക്കണ്ഠയും വേദനയുമാണ്. സഭയുടെ വികാരം മനസിലാക്കാനും വിഷയം ചർച്ച ചെയ്യാനുമുള്ള സാമാന്യ മര്യാദ ഒരു മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ കാട്ടേണ്ടതായിരുന്നു. മറിച്ചു ബിഷപ്പിനെ കുറ്റപ്പെടുത്താനും ഉന്നയിച്ച ആക്ഷേപങ്ങളോടും ആവലാതികളോടും നിശബ്ദത പുലർത്താനുമാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും കുമ്മനം വിമര്‍ശിക്കുന്നു.

പ്രശ്നം പരിഹരിക്കുകയല്ലാ , പ്രശ്നം ഉന്നയിച്ചവവരെ പ്രതിക്കൂട്ടിലാക്കി പകവീടുകയാണ് മുഖ്യമന്ത്രിയുടെ ലക്‌ഷ്യം. ലൗ ജിഹാദ് വിഷയം കേരളത്തിൽ ആദ്യമായല്ല ഉയരുന്നത്. മുഖ്യമന്ത്രിയായിരിക്കെ വി എസ് അച്യുതാനന്ദൻ ലൗ ജിഹാദിന്റെ അപകടമായ പ്രത്യാഘാതങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2020 ജനുവരി 14 ന് കൊച്ചിയിൽ ചേർന്ന സീറോ മലബാർ സഭാ സിനഡ് യോഗം ലൗ ജിഹാദ് മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ വളർന്നു വരുന്നതിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഐ എസിലേക്ക് റിക്രൂട്ട ചെയ്യപ്പെട്ടവരിൽ പകുതിയും ക്രൈസ്തവരാണെന്നു തെളിവ് സഹിതം സഭാ സിനഡ് പാസ്സാക്കിയ പ്രമേയത്തിൽ വ്യക്തമാക്കുകയുണ്ടായി.

മുൻ മുഖ്യമന്ത്രി അച്യുതാനന്ദനും സീറോ മലബാർ സഭാ സിനഡും വർഷങ്ങൾക്ക് മുൻപ് പറഞ്ഞ അതേ കാര്യം പാലാ ബിഷപ്പ് ഇപ്പോൾ പറഞ്ഞപ്പോൾ അവ എങ്ങനെ വർഗ്ഗീയ പ്രശ്നമായെന്നു സി പി എമും കോൺഗ്രസ്സും വ്യക്തമാക്കണം. ലൗ -നാർക്കോട്ടിക് ജിഹാദ് വിഷയത്തിലുള്ള ബിഷപ്പിന്റെ വെളിപ്പെടുത്തൽ ഒരു തരത്തിലും വർഗീയത വളർത്താൻ ഇടയാക്കിയില്ല. കാരണം പ്രണയം നടിച്ചും മയക്കു മരുന്ന് നൽകിയും നിർബന്ധിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റുന്നത് മതസ്പർദ്ധ ഉണ്ടാക്കുന്ന സാമൂഹ്യവിപത്തും തിന്മയുമാണ്. സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമാണിത്.

ഒരു 'സൺ കിസ്ഡ്'; ഐശ്വര്യ ലക്ഷ്മിയുടെ പുത്തന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മയക്കുമരുന്നിനെ മതവുമായി കൂട്ടിച്ചേർക്കേണ്ടതില്ലെന്ന് പ്രസ്താവിക്കുന്ന മുഖ്യമന്ത്രി തന്നെ മയക്കുമരുന്നിനെ മതവുമായി കൂട്ടിക്കെട്ടി പാലാ ബിഷപ്പിനെ ആഞ്ഞുപ്രഹരിക്കുകയാണ്. വസ്തുതകളെ തമസ്ക്കരിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ലൗ ജിഹാദിനെയും മയക്കുമരുന്നു ജിഹാദിനെയും വെള്ളപൂശാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഫലത്തിൽ തീവ്രവാദത്തിന് ശക്തി പകരുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പ്രണയം, മയക്കുമരുന്ന് തുടങ്ങിയ പ്രലോഭനങ്ങൾ വഴി മതം മാറ്റുന്നതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ഒരു പൊതു ചർച്ച നടത്താൻ ഈ നേതാക്കൾ തയ്യാറാകുന്നില്ല. പ്രശ്നത്തെക്കുറിച്ചുള്ള ചർച്ചയോ ആശയ സംവാദമോ അല്ല പ്രശ്നം ഉന്നയിച്ചവരെ ചെളി വാരിയെറിഞ്ഞ് വിഷയം തമസ്കരിക്കുകയാണ് സി പി എമ്മിന്റെയും കോൺഗ്രസിന്റെയും ലക്ഷ്യമെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

മുസ്ലിം സംഘടനകളുടെ ഭീഷണിക്ക് വഴി മുഖ്യമന്ത്രി പ്രീണന നിലപാട് സ്വീകരിക്കുന്നുവെന്നാണ് മറ്റൊരു ബിജെപി നേതാവ് എംടി രമേശ് ആരോപിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെന്ന മതരാഷ്ട്രവാദികൾ ഉൾപ്പെടെ ചെറുതും വലുതുമായ 13 മുസ്ലിം സംഘടനകൾ കോഴിക്കോട് യോഗം ചേർന്നു. അവർ സർക്കാരിനെയും പാലാ ബിഷപ്പിനെയും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സർക്കാരും ഭീഷണിക്ക് വഴങ്ങുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

മുഖ്യമന്ത്രി പാലാ ബിഷപ്പിനെ തള്ളി പറഞ്ഞു, ബിഷപ്പിനെ മാത്രമല്ല ഒരു സമുദായത്തിൻ്റെ ആശങ്കയെ മുഴുവൻ തളളിക്കളഞ്ഞു. കുനിയാൻ പറഞ്ഞപ്പോൾ മുഖ്യൻ മുട്ടിലിഴഞ്ഞു. എന്നാൽ ഈ ഭീഷണി ബിഷപ്പിനോട് വേണ്ട. ബിഷപ്പ് ഉന്നയിച്ച വിഷയങ്ങൾ ബി ജെ പി വീണ്ടും വീണ്ടും ഉന്നയിക്കും. മുഖ്യമന്ത്രി തള്ളിപ്പറഞ്ഞാലും ജിഹാദികൾക്കെതിരായ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
  Suresh Gopi to replace Surendran as BJP chief in Kerala?
  English summary
  Controversial remarks of Pala Bishop: Supported by Kummanam Rajasekharan and MT Ramesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X