Get Updates
Get notified of breaking news, exclusive insights, and must-see stories!

ആള്‍ബലം വേണോ, പ്രതിച്ഛായ വേണോ: പുനഃസംഘടനയില്‍ തർക്കം തീരാതെ കോണ്‍ഗ്രസ്

പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതൃതലത്തിലുണ്ടായ തർക്കം പൂർണ്ണമായി ഒഴിയാതെ കേരളത്തിലെ കോണ്‍ഗ്രസ്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചർച്ച നടത്തി സമവായ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടെങ്കിലും പൂർണ്ണ പ്രശ്ന പരിഹാരം ഇതുവരേയുണ്ടായിട്ടില്ല.

പുനഃസംഘടനയില്‍ ഉള്‍പ്പെടുത്തേണ്ട് പേരുകളെ ചൊല്ലിയാണ് ഇരുവർക്കും ഇടയില്‍ ഇപ്പോഴും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നത്. ഗ്രൂപ്പുകളെ പരിഗണിക്കാതെ ആള്‍ബലവും അണികള്‍ക്കിടയില്‍ സ്വാധീനവുമുള്ള നേതാക്കളെ ഭാരവാഹികളാക്കണമെന്ന അഭിപ്രായമാണ് കെ പി സി സി അധ്യക്ഷനുള്ളത്.

സുധാകരന്റെ നിലപാടില്‍ നിന്നും വ്യത്യസ്തമായി

സുധാകരന്റെ നിലപാടില്‍ നിന്നും വ്യത്യസ്തമായി മികച്ച പ്രതിച്ഛായ ഉള്ളവർ ഭാരവാഹികളാവട്ടെ എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറയുന്നത്. ഇതിലുടെ മാത്രമേ സംസ്ഥാനത്ത് കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവരും ചൂണ്ടിക്കാട്ടുന്നു. ഈ വാദങ്ങളുടെ അടിസ്ഥാനത്തിലാണ് ചില ജില്ലകളില്‍ ഇപ്പോഴും തർക്കം തുടരുന്നതെന്നൊണ് സൂചന.

ഡി സി സി ഭാരവാഹികളുടേയും ബ്ലോക്ക് പ്രസിഡന്റുമാരുടേയും

പുനസംഘടനയുടെ ആദ്യഘട്ടത്തില്‍ ഡി സി സി ഭാരവാഹികളുടേയും ബ്ലോക്ക് പ്രസിഡന്റുമാരുടേയും പേരുകളാണ് പ്രഖ്യാപിക്കുന്നത്. സംഘടന തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ പ്രഖ്യാപനം എത്രയും പെട്ടെന്ന് ഉണ്ടാവുകയും വേണം. നേരത്തെ പ്രഖ്യാപനത്തിന് ഒരുങ്ങിയപ്പോഴായിരുന്നു എംപിമാരുടെ പരാതി ചൂണ്ടിക്കാട്ടി പുനഃസംഘടന നിർത്തിവെക്കാന്‍ എ ഐ സി സി നേതൃത്വം കെ പി സി സിയെ അറിയിച്ചത്.

നിങ്ങള്‍ തകർത്തതിനെ കൂട്ടിച്ചേർക്കുകയാണെന്ന് ഭാവന: വൈറലായി ഫോട്ടോയും സന്ദേശവും

കെ പി സി സി സെക്രട്ടരിമാരെ സംബന്ധിച്ച ചർച്ചകള്‍

കെ പി സി സി സെക്രട്ടരിമാരെ സംബന്ധിച്ച ചർച്ചകള്‍ വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നെങ്കിലും ഇവരുടെ പ്രഖ്യാപനം വൈകാനാണ് സാധ്യത. ഡി സി സി നിർവാഹക സമിതി അംഗങ്ങളുടെ കാര്യത്തിലും ഇപ്പോള്‍ ചർച്ചയില്ല. പുനഃസംഘടന മരവിപ്പിച്ചിതനെ തുടർന്ന് കെ സുധാകരനും വിഡി സതീശനും ഇടയില്‍ രൂപപ്പെട്ട അകല്‍ച്ച പരിഹരിച്ചാല്‍ മാത്രമാവും അന്തിമ പ്രഖ്യാപനം ഉണ്ടാവുക.

 കെ പി സി സി പ്രസിഡന്റും സതീശനും

കരട് പട്ടിക പരിശോധിച്ച് കൂടിയാലോച നടത്തി വെള്ളിയാഴ്ചയോട് കൂടി പട്ടിക പുറത്തിറക്കാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍ പാണക്കാട് ഹൈദരലി തങ്ങളുടെ വിയോഗവും രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിന കേരള സന്ദർശനവും കാരണം ചർച്ചകള്‍ നീണ്ടു. കെ പി സി സി പ്രസിഡന്റും സതീശനും ഇനി വെള്ളിയാഴ്ചയാവും തലസ്ഥാനത്ത് ഒരമിച്ച് എത്തുക. അന്നേ ദിവസം തന്നെ ചർച്ചകള്‍ പുനഃരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാസർകോട്, കണ്ണൂർ, വയനാട് ഡി സി സി ഭാരവാഹി

11 ജില്ലകളിലെ ഭാരവാഹികളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. കാസർകോട്, കണ്ണൂർ, വയനാട് ഡി സി സി ഭാരവാഹികളുടെ കാര്യത്തില്‍ മാത്രമാണ് ഏകദേശ ധാരണയിലെത്തിയത്. നാല് ചെറിയ ജില്ലകളില്‍ 15 ഭാരവാഹികളും മറ്റിടങ്ങളില്‍ 25 ഉം എന്നായിരുന്നു ധാരണ. തർക്കം മുറുകിയതോടെ ഈ എണ്ണത്തില്‍ അല്‍പം വർധനവ് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

അതേസമയം, പാർട്ടി പുനഃസംഘടനിയിലെ അതൃപ്തി പരസ്യമാക്കി മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. മുൻ പ്രസിഡന്റ് എന്ന നിലയ്ക്ക് തന്നോട് പോലും ചർച്ച ചെയ്‌തില്ലെന്ന് വിമർശനം. ആരെയെങ്കിലും ഭാരവാഹി ആക്കണമെന്ന് താൻ നിർദേശിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് പുനഃസംഘടന സംബന്ധിച്ച കാര്യങ്ങൾ അറിയുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

പെയിന്റിങ് പോലെ സുന്ദരം: വിന്റേജ് ഗ്ലാമറസ് ലുക്കില്‍ പ്രിയ നടി മഡോണ സെബാസ്റ്റ്യന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+