നരകത്തില്‍ നിന്നുള്ള മോചനത്തിന് അഖില മുസ്ലീമായി...!!! സര്‍ക്കാര്‍ നിലപാട് വിവാദത്തില്‍...!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: ഹാദിയ കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട് വിവാദത്തില്‍. അഖില നിര്‍ബന്ധിത മതംമാറ്റത്തിലൂടെയാണ് ഇസ്ലാമായത് എന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട്. ഹിന്ദു സമുദായത്തില്‍ ജനിച്ച അഖില ചില വ്യക്തികളുടെ സ്വാധീനത്താലാണ് മതംമാറ്റം നടത്തി മുസ്ലിം ആയത് എന്നായിരുന്നു സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. ഹാദിയ കേസിലെ സർക്കാർ നിലപാട് സംബന്ധിച്ച് മീഡിയ വൺ ആണ് വാർത്ത നൽകിയിരിക്കുന്നത്. 

Read Also: സ്വാമിയെ രക്ഷിക്കാനുള്ള പെൺകുട്ടിയുടെ അമ്മയുടെ ശ്രമങ്ങൾക്ക് പിന്നിൽ !! പുറത്ത് പറയാൻ കൊള്ളില്ലെന്ന്!

Read Also: അര്‍ണബിന് തലച്ചോര്‍ വേണ്ട...ഒച്ചയിടല്‍ തന്നെ ധാരാളം...!!! എംബി രാജേഷിന്റെ കലക്കന്‍ മറുപടി...!!!

സർക്കാർ വാദം വിവാദത്തിൽ

ഹാദിയയുടെ പിതാവും ഹിന്ദുസംഘടനകളും ഉന്നയിക്കുന്ന നിര്‍ബന്ധിത മതംമാറ്റമെന്ന വാദത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ അനുകൂലിച്ചത് വിവാദത്തിലായിരിക്കുകയാണ്. യുവതിക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചത്.

നിർബന്ധിച്ച് മതംമാറ്റി

ഹാദിയയുടെ സുഹൃത്തുക്കളായ ജസീന, ഫസീന എന്നീ രണ്ട് പെണ്‍കുട്ടികളും അവരുടെ പിതാവ് അബൂബക്കറും പിന്നീട് സത്യസരണിയെന്ന മതപഠന കേന്ദ്രവും യുവതിയുടെ സംരക്ഷണം ഏറ്റെടുത്ത സൈനബയും മതംമാറ്റത്തിന് പ്രേരണ നല്‍കിയെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചത്.

ഇസ്ലാമിലേക്ക് ആകൃഷ്ടയായി

ഇസ്ലാം മതവിശ്വാസത്തിലെ ചില കാര്യങ്ങളില്‍ യുവതി ആകൃഷ്ടയായതാണ് മതംമാറ്റത്തിലേക്ക് നയിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മരണശേഷം നരകം ലഭിക്കാതിരിക്കാന്‍ ഇസ്ലാമിക വിശ്വാസം മാത്രമാണ് രക്ഷയെന്ന് അഖില വിശ്വിസിച്ചുവെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

മരണശേഷം സ്വർഗം

മാത്രമല്ല മരണശേഷമുള്ള വിചാരണയും സ്വര്‍ഗത്തെക്കുറിച്ചുള്ള വിശ്വാസത്തിലും അഖില ആകൃഷ്ടയായി എന്നും സര്‍ക്കാര്‍കോടതിയില്‍ വ്യക്തമാക്കി. ഹൈക്കോടതി സര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് ഹാദിയയുടെ വിവാഹം കോടതി അസാധുവാക്കിയത്.

അഖില ഹാദിയയായി

കോട്ടയം സ്വദേശിനയായ അഖില എന്ന പെണ്‍കുട്ടിയാണ് ഹാദിയ എന്ന പേരില്‍ ഇസ്ലാം മതം സ്വീകരിക്കുകയും വിവാഹം ചെയ്യുകയും ചെയ്തത്. പെണ്‍കുട്ടിയെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്ന് കാണിച്ച് പിതാവ് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

വിവാഹം അസാധുവാക്കി

ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനില്‍ക്കേയാണ് കോടതി അറിയാതെ ഹാദിയയുടെ വിവാഹം നടന്നത്. ഇത് നിയമത്തിന്റെ കണ്ണില്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിവാഹം അസാധുവാക്കുകയായിരുന്നു. വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ ഹൈക്കോടതി മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

വൈക്കംകാരിയായ അഖില

വൈക്കം സ്വദേശിനിയാണ് അഖില എന്ന പെണ്‍കുട്ടി. അശോകന്റേയും പൊന്നമ്മയുടേയും മകള്‍. എന്നാല്‍ അഖില ഇന്ന് ഹാദിയ ആണ്. വൈദ്യവിദ്യാര്‍ത്ഥി സേലത്ത് ഹോമിയോപ്പതി വിദ്യാര്‍ത്ഥി ആയിരിക്കേ ആണ് അഖില ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന്. പെരിന്തല്‍മണ്ണ സ്വദേശിനികളായ സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കുമ്പോള്‍ ആയിരുന്നു ഇത്.

 തട്ടമിട്ട അഖില

കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ അഖില തലമറച്ച് തട്ടമിട്ടുകൊണ്ടായിരുന്നു നടന്നിരുന്നത്. പെരിന്തല്‍മണ്ണയിലെ സുഹൃത്തുക്കളുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകയായിരുന്നു. ഇക്കാര്യങ്ങള്‍ വീട്ടില്‍ അറിയുകയും ചെയ്തു. ഒരിക്കല്‍ വീട്ടില്‍ വച്ച് നമസ്‌കാരം നടത്തുമ്പോള്‍ പിതാവ് കാണുകയും ശാസിക്കുകയും ചെയ്തിരുന്നുവത്രെ.

സത്യസരണിയില്‍

ആദ്യം ഒരു മതകേന്ദ്രത്തില്‍ എത്തിച്ച അഖിലയെ അവര്‍ സ്വീകരിച്ചില്ല. മാതാപിതാക്കളുടെ സമ്മതപത്രം വേണം എന്നായിരുന്നു ആവശ്യം. അതിന് ശേഷം ആണ് മഞ്ചേരിയിലെ സത്യസരണയില്‍ എത്തുന്നത്. നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്മൂലവുമായി അഖിലയെ സത്യസരണി സ്വീകരിച്ചു. സൈബന എന്ന സ്ത്രീയെ ചുമതല ഏല്‍പിക്കുകയും ചെയ്തു.

കേസ് തുടങ്ങുന്നത്

മകളെ കാണാനില്ലെന്ന് കാണിച്ച് അഖിലയുടെ പിതാവ് പോലീസില്‍ പരാതിപ്പെട്ടു. പെരിന്തല്‍മണ്ണ സ്വദേശിയായ അബൂബക്കറിനെതിരെ ആയിരുന്നു പരാതി. കേസില്‍ അബൂബക്കര്‍ അറസ്റ്റിലായെങ്കിലും അഖിലയ കണ്ടെത്തിയില്ല. തുടര്‍ന്നായിരുന്നു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിക്കുന്നത്. 2016 ജനുവരിയില്‍ ആയിരുന്നു ഇത്.

English summary
Controversy regarding state government's stand in Hadiya Marriage case in High Court
Please Wait while comments are loading...