ഭാരത് ജോഡോ: ചെന്നിത്തലയടക്കം ഐ ഗ്രൂപ്പ് നേതാക്കളുടെ ചിത്രമില്ല; തര്‍ക്കം മൂത്ത് ഫോണില്‍ തെറിവിളി
പത്തനംതിട്ട: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തിരുവല്ലയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിനെ ചൊല്ലി തര്‍ക്കം. പ്രചാരണ ബോര്‍ഡില്‍ നേതാക്കളുടെ ഫോട്ടോയെ ചൊല്ലിയാണ് തര്‍ക്കം. രമേശ് ചെന്നിത്തലയുടെ ഉള്‍പ്പടെയുള്ള ഐ ഗ്രൂപ്പ് നേതാക്കളെ പ്രചാരണ ബോര്‍ഡില്‍ നിന്നും ഒഴിവാക്കിയെന്നാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന പേരില്‍ വിളിച്ച ആളും സംഘാടകനും തമ്മില്‍ തര്‍ക്കവും തെറിവിളിയുമുണ്ടായി. ഇതിന്റെ ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പ്രചാരണ ബോര്‍ഡ് സ്ഥാപിക്കാന്‍ സംഭാവന ചെയ്യാന്‍ താര്‍പര്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന വ്യാജേനയായിരുന്നു ഫോണ്‍ കോള്‍. ആഡ്വ റെജി തോമസും കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന പേരില്‍ ചെന്നൈയില്‍ നിന്ന് വിളിച്ച ആളും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്.

എന്നാല്‍ സംസാരിക്കുന്നതിനിടെ സംസാരത്തിന്റെ ടോണ്‍ മാറുകയായിരുന്നു. ഗ്രൂപ്പ് വൈരാഗ്യവും സ്വാഗത സംഘ രൂപീകരണവും തുടങ്ങിയ തര്‍ക്കവും മറനീക്കി പുറത്തുവന്നതോടെ ഇരുവരും തമ്മില്‍ തെറിവിളിയാണ് നടന്നത്. എന്നാല്‍ ഈ ശബ്ദ രേഖയ്‌ക്കെകതിരെ നേതൃത്വം രംഗത്തെത്തി.

ഭാരത് ജോഡോ യാത്രയുടെ ശോഭ കെടുത്താന്‍ രാഷ്ട്രീയ എതിരാളികള്‍ നടത്തിയ നീക്കമാണിതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഗ്രൂപ്പ് നേതാക്കളും ചില ഇടത് നേതാക്കളുമാണ് ശബ്ദ രേഖയുടെ പ്രചാരകര്‍ എന്നാണ് നേതൃത്വം പറയുന്നത്. മല്ലപ്പള്ളി, തിരുവല്ല മേഖലകളില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമാണ്.

അതേസമയം, ഭാരത് ജോഡോ യാത്രയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധമുള്ള പ്രവൃത്തികള്‍ നടക്കുന്നുണ്ടെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഭാരത് ജോഡോ യാത്രയെ കുറിച്ച് സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനലില്‍ വന്ന വാര്‍ത്ത നിന്ദ്യവും നീചവുമാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

രാഷ്ട്രീയ വിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി അബദ്ധജടിലമായ വാര്‍ത്തകളാണ് കൈരളി ചാനല്‍ പടച്ച് വിടുന്നത്. മാധ്യമധര്‍മ്മത്തിനും അതിന്റെ പവിത്രതയ്ക്കും നിരക്കാത്തതുമാണിത്. ഭാരത് ജോഡോയാത്രയുടെ മഹത്വത്തെ ഇകഴ്ത്തി അതിന്റെ ശോഭ കെടുത്താനുള്ള ശ്രമങ്ങളാണ് സിപിഎം തുടക്കം മുതല്‍ നടത്തുന്നത്. കേരള സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ജനവിഭാഗത്തെ രാഹുല്‍ ഗാന്ധി കാണുന്നതും സംവദിക്കുന്നതും സിപിഎം നേതൃത്വത്തെ വല്ലാതെ ചൊടിപ്പിക്കുന്നുയെന്ന് ഇതിലൂടെ വ്യക്തമായി.

രാഹുല്‍ ഗാന്ധിക്കെതിരെ ബി ജെ പി സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് പരോക്ഷമായി പിന്തുണ നല്‍കുന്ന നിലപാടാണ് കേരള സിപിഎം ഘടകം സ്വീകരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കും അദ്ദേഹം നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കും ലഭിക്കുന്ന ജനപിന്തുണയെയും സ്വീകാര്യതയെയും സിപിഎം ഭയക്കുന്നു.പദയാത്രയ്ക്ക് കേരളത്തിലും ഉജ്വല വരവേല്‍പ്പാണ് ലഭിക്കുന്നത്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃത്വവും പ്രവര്‍ത്തകരും ഒറ്റക്കെട്ടായാണ് ജോഡോ യാത്രയുടെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നതെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

നേതാക്കള്‍ക്ക് ഇടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍.എകെ ആന്റണി, കെ.സി. വേണുഗോപാല്‍,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍,ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല,കെ.മുരളീധരന്‍,എംഎം ഹസ്സന്‍ തുടങ്ങി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും യുഡിഎഫിന്റെ പ്രമുഖ നേതാക്കളും യാത്രയുടെ ഭാഗമായിട്ടുണ്ട്. എന്നിട്ടും ചില നേതാക്കളെ മാത്രം കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന് പിന്നിലെ ഗൂഢലക്ഷ്യം കേരളീയ സമൂഹത്തിന് ബോധ്യമാകുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications