കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ; വിവാഹം മാറ്റിവെയ്ക്കുക, അല്ലേങ്കില്‍ മതചടങ്ങ് മാത്രം നടക്കുക, മറ്റ് നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ആറ് പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ റാന്നിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കും അവരുടെ ബന്ധുക്കളായ രണ്ട് പേര്‍ക്കുമാണ് കഴിഞ്ഞ ദിവസം ആദ്യം കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് എറണാകുളത്തുള്ള മൂന്ന് വയസുകാരന് കൊറോണ സ്ഥിരീകരിച്ചത്.

റാന്നിയില്‍ നിന്നും മടങ്ങിയെത്തിയ കുടുംബം രോഗലക്ഷണങ്ങള്‍ ആരോഗ്യ വകുപ്പിനേയോ സര്‍ക്കാരിനെയോ അറിയിച്ചില്ലെന്നത് വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചിരിക്കുകയാണ്. ബന്ധുവിന് രോഗലക്ഷണം കണ്ടപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരും ജില്ലാ ഭരണകൂടവും അങ്ങോട്ട് സമീപിക്കുകയായിരുന്നു എന്നുമാണ് ജില്ലാ കളക്ടര്‍ പിബി നൂഹ് പറഞ്ഞിരുന്നു. അതേസമയം ഇനി ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ മെഡിക്കല്‍ ഹെല്‍ത്ത് ആക്ട് പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു.

 ഗുരുതര പ്രശ്നം

ഗുരുതര പ്രശ്നം

കോവിഡ് 19 രോഗബാധ പ്രതിരോധവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയുടെ അധ്യക്ഷതയില്‍ പത്തനംതിട്ട കളക്ടേറേറ്റിൽ ഇന്ന് യോഗം ചേർന്നു.ഇറ്റലി ഉള്‍പ്പെടെയുള്ള കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് മടങ്ങിവന്നരില്‍ ചിലര്‍ ആരോഗ്യ വകുപ്പിനെ അറിയാക്കാതെ മറച്ച് വയ്ക്കുന്നത് ഗുരുതര പ്രശ്നമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. രോഗലക്ഷണങ്ങള്‍ മറച്ചുവെച്ച് സ്വയം ചികിത്സ നടത്തുകയാണ് പലരും.

 ദോഷകരമായ സ്ഥിതി

ദോഷകരമായ സ്ഥിതി

ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ എല്ലാം തള്ളി ഇക്കൂട്ടര്‍ പൊതുപരിപാടികളിലും പങ്കെടുക്കുന്നു. ഇത് കുടുംബത്തിനും തങ്ങള്‍ക്ക് ചുറ്റും ഉള്ളവര്‍ക്കും ദോഷകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കെകെ ശൈലജ അറിയിച്ചു.

 10 പേര്‍ ഐസോലേഷനില്‍

10 പേര്‍ ഐസോലേഷനില്‍

കോവിഡ് 19 രോഗം ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അഞ്ചു രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. 10 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ ഐസോലേഷനിലുള്ളത്.

 പ്രാഥമിക സമ്പര്‍ക്കമുള്ള 150 പേര്‍

പ്രാഥമിക സമ്പര്‍ക്കമുള്ള 150 പേര്‍

ഇതില്‍ അഞ്ചു പേരുടെ പരിശോധനാ ഫലം പോസിറ്റീവാണ്. രോഗബാധിതരുമായി പ്രാഥമിക സമ്പര്‍ക്കമുള്ള 150 പേരുണ്ട്. 58 പേര്‍ രോഗികളുമായി അടുത്ത ബന്ധം പുലര്‍ത്തിയവരാണ്. 159 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. രോഗികളുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളുകള്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണം.

 സേ പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കും

സേ പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കും

രോഗികളുമായി നേരിട്ട് ബന്ധമുള്ളവര്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ നിന്ന് ഒഴിവാകണം. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കും. അകന്ന സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് അതത് സ്‌കൂളുകളില്‍ പ്രത്യേക സംവിധാനം ഒരുക്കും.താഴെത്തട്ടില്‍ ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്യുന്നതായിരിക്കും.

 മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല

മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല

എല്ലാവരും മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. നേരിട്ട് ഇടപഴകുന്നവര്‍, ആശുപത്രി ജീവനക്കാര്‍, രോഗികളെ പരിചരിക്കുന്നവര്‍ എന്നിവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയാകും.മാസ്‌ക് വീണ്ടും ഉപയോഗിക്കാന്‍ പാടില്ലഒരു തവണ ഉപയോഗിച്ച മാസ്‌ക് വീണ്ടും ഉപയോഗിക്കാന്‍ പാടില്ല. മാസ്‌കിന് മെഡിക്കല്‍ സ്റ്റോറുകളില്‍ അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതായിരിക്കും.

 ഐസൊലേഷനായി ക്രമീകരിച്ചിട്ടുണ്ട്

ഐസൊലേഷനായി ക്രമീകരിച്ചിട്ടുണ്ട്

ജില്ലയിലെ അടഞ്ഞു കിടക്കുന്ന ആശുപത്രികള്‍ മുന്‍കരുതലെന്ന നിലയില്‍ രോഗബാധിതരെ പാര്‍പ്പിക്കുന്നതിന് എംപി, എംഎല്‍എമാരുടെ ഇടപെടലിലൂടെ ക്രമീകരിക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ 30 ഉം സ്വകാര്യ ആശുപത്രികളിലെ 40 ഉം അടക്കം 70 കിടക്കകള്‍ ഐസൊലേഷനായി ക്രമീകരിച്ചിട്ടുണ്ട്.

 വെന്റിലേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്

വെന്റിലേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്

സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലായി 40 വെന്റിലേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. രോഗബാധിതരെ മാനസികമായി തളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കരുത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കും. ഇനിയുള്ള എല്ലാ ദിവസവും വൈകുന്നേരം ആറിന് കളക്ടറേറ്റില്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ യോഗം ചേരുകയും ഏഴിന് ബുള്ളറ്റിന്‍ ഇറക്കുകയും ചെയ്യും.

 യോഗം വിളിക്കും

യോഗം വിളിക്കും

സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകള്‍ സൈബര്‍ സെല്‍ നിരീക്ഷിക്കും.കോവിഡ് 19 ബോധവത്കരണത്തിനായി മൊബൈലുകളില്‍ ലഭിക്കുന്ന കോളര്‍ ടോണ്‍ സന്ദേശം മലയാളത്തില്‍ കേള്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കും.പൊതുയോഗങ്ങളും പൊതു പരിപാടികളും ഉത്സവങ്ങളും വിവാഹങ്ങളും മാറ്റിവയ്ക്കണം. വിനോദയാത്രകള്‍ അനുവദിക്കില്ല. പൊതുപരിപാടികള്‍ മാറ്റിവയ്ക്കുന്നതു സംബന്ധിച്ച് മതമേലധ്യക്ഷന്മാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതായിരിക്കും.

Recommended Video

cmsvideo
Minister KK Shylaja congratulated for mallu traveller For His Braveness | Oneindia Malayalam
 പൂര്‍ണ വിശ്രമം

പൂര്‍ണ വിശ്രമം

മരുന്നില്ലാത്തതിനാല്‍ പൂര്‍ണ വിശ്രമമാണ് കോവിഡ് 19നുള്ള പ്രതിവിധി. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കോള്‍സെന്ററുകളില്‍ 24 മണിക്കൂറും സേവനം ലഭിക്കും. സഹായം ആവശ്യമുള്ളവര്‍ക്ക് ഈ നമ്പരുകളില്‍ വിളിക്കാം. രോഗികളുമായി അടുത്ത് ഇടപഴകിയവര്‍ക്കും കോള്‍സെന്ററുമായി ബന്ധപ്പെട്ട് വിവരം കൈമാറാമെന്നും കളക്ടര്‍ അറിയിച്ചു.

എറണാകുളത്തും കൊറോണ സ്ഥിരീകരിച്ചു; വൈറസ് ബാധ 3 വയസുള്ള കുട്ടിക്ക്എറണാകുളത്തും കൊറോണ സ്ഥിരീകരിച്ചു; വൈറസ് ബാധ 3 വയസുള്ള കുട്ടിക്ക്

പക്ഷിപ്പനി; കോഴിക്കോട് 10,000 പക്ഷികളേയും കോഴികളേയും കൊന്നൊടുക്കും

' ലഹരി ഉപയോഗിച്ചാണ് സ്ത്രീകള്‍ തെരുവില്‍ പ്രതിഷേധിക്കുന്നത്'; സ്ത്രീകളെ അപമാനിച്ച് ബിജെപി നേതാവ്

English summary
Corona; Postpone the marriage, or just do the religious ritual, says collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X