കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റലിയില്‍ നിന്ന് കൂടുതല്‍ പേര്‍ എത്തുന്നു; അഞ്ച് വിമാനങ്ങളില്‍ 45 പേര്‍, ഐസൊലേഷന്‍ വാര്‍ഡ് സജ്ജം

  • By Desk
Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസ് ഭീതി നിലനില്‍ക്കവെ കൂടുതല്‍ മലയാളികള്‍ ഇറ്റലിയില്‍ നിന്ന് എത്തുന്നു. അഞ്ച് വിമാനങ്ങളിലായി 45 പേരാണ് ഇന്ന് എത്തുക. ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും. പരിശോധനയില്‍ രോഗമില്ല എന്ന് തെളിഞ്ഞതിന് ശേഷമാകും പുറത്തുപോകാന്‍ അനുവദിക്കുക. കൊറോണ വൈറസ് ബാധിച്ച് അതിവേഗം ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇറ്റലി. ഇവിടെയുള്ള വലിയ പ്രദേശം പുറംലോകവുമായി ബന്ധമില്ലാത്ത രീതിയില്‍ സര്‍ക്കാര്‍ അടച്ചിരിക്കുകയാണ്. ഒന്നര കോടിയിലധികം ആളുകളാണ് ഈ മേഖലയിലുള്ളത്.

X

ഇറ്റലിയില്‍ നിന്നുള്‍പ്പെടെ വിദേശത്ത് നിന്ന് എത്തുന്ന എല്ലാവരെയും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കഴിഞ്ഞദിവസം ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് വൈറസ് രോഗം കണ്ടിരുന്നു. ഇന്ന് ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിക്ക് രോഗബാധ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് കൊച്ചി വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയിരിക്കുന്നത്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കൊറോണ ഭീതി കാരണം സ്‌കൂളുകള്‍ക്ക് അവധി നല്‍കി. പത്തനംതിട്ടയില്‍ പത്ത് പേര്‍ ആശുപത്രിയിലുണ്ട്.

ചുമയും പനിയും ജലദോഷവുമാണ് രോഗലക്ഷണം. കേരളത്തില്‍ രോഗ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. പൊതുസമൂഹത്തിന്റെ സഹകരണമുണ്ടെങ്കില്‍ മാത്രമേ ഇതെല്ലാം ഫലപ്രദമായി സാധിക്കൂ. ഇന്ത്യയില്‍ ആദ്യം കൊറോണ രോഗം കണ്ടെത്തിയത് കേരളത്തിലായിരുന്നു. ചൈനയില്‍ നിന്നെത്തിയവര്‍ക്കായിരുന്നു രോഗം. എന്നാല്‍ ആദ്യഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തുകയും ചികില്‍സിക്കുകയും ചെയ്തതോടെ അസുഖം ഭേദമായി. ഇത് രാജ്യത്തിന് മൊത്തം മാതൃകയായ നടപടിയായിരുന്നു.

തുടര്‍ന്നാണ് കൊറോണ വൈറസ് രോഗമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയത്. ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചതാണ് പത്തനംതിട്ട റാന്നി സ്വദേശികള്‍ക്ക് രോഗം പിടിപെടാന്‍ കാരണമെന്ന് പറയപ്പെടുന്നു. ഇതോടെ ഇന്ത്യയില്‍ കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം 40 ആയി ഉയര്‍ന്നു. കൊറോണ രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ചൈനയിലാണ്. ശേഷം ഇറ്റലിയിലും.

പ്രവാസികള്‍ക്ക് വെപ്രാളം; അവസരം മുതലെടുക്കാന്‍ നെട്ടോട്ടം, നാട്ടിലേക്ക് പണം അയക്കുന്നത് വര്‍ധിച്ചുപ്രവാസികള്‍ക്ക് വെപ്രാളം; അവസരം മുതലെടുക്കാന്‍ നെട്ടോട്ടം, നാട്ടിലേക്ക് പണം അയക്കുന്നത് വര്‍ധിച്ചു

സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തേക്ക് എത്തുന്നവരെ നിയന്ത്രിച്ചിരിക്കുകയാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് അവര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് ഭീതി നീങ്ങുന്നതോടെ നിയന്ത്രണത്തില്‍ ഇളവ് വരുത്തും.

അതേസമയം, കേരളത്തില്‍ മുഴുവന്‍ സമയ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വിളിക്കേണ്ട നമ്പറുകള്‍- 0471-2309250, 2309251, 2309252.

English summary
Coronavirus: 45 Malayalees from Italy to reach in Kochi today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X