Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ വൈറസ്: കേരളത്തിൽ നിന്നുള്ളവർക്ക് കർണാടക അതിർത്തിയിൽ പരിശോധന, ചെക്ക്പോസ്റ്റുകളിൽ മെഡിക്കൽ സംഘം

തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദിച്ചതോടെ, സംസ്ഥാന അതിർത്തികളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കി. കേരള-കർണാടക അതിർത്തിയിൽ മുത്തങ്ങ ചെക്പോസ്റ്റില്‍ കർണാടക ആരോഗ്യവകുപ്പ് അധികൃതരുടെ പ്രത്യേക പരിശോധന തുടരുകയാണ്. ബോധവൽക്കരണ നോട്ടീസുകളും വിതരണം ചെയ്യുന്നു. മൂലഹള്ള ചെക്പോസ്റ്റിലും തമിഴ്നാട് അതിർത്തിയായ ബന്ദിപ്പൂർ ചെക്ക്പോസ്റ്റിലും പുരിശോധന നടത്തുന്നുണ്ട്. കേരളത്തില്‍ മൂന്ന് പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കർണാടക പരിശോധന ശക്തമാക്കിയിരിക്കുന്നത്.

കേരളത്തില്‍ നിന്നും കർണാടകത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. വയനാട് കർണാടകയുമായി അതിർത്തി പങ്കിടുന്ന മുത്തങ്ങ ചെക്പോസ്റ്റിന് സമീപം നാല് മുതല്‍ ആറുപേർവരെയടങ്ങുന്ന സംഘമാണ് ചാമരാജ് നഗർ ജില്ല ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങിയത്. രോഗം സംശയിക്കുന്നവരെ ഉടനെ തന്നെ കൂടുതല്‍ പരിശോധനയ്ക്കായി ചാമരാജ് നഗറിലെയും ഗുണ്ടല്‍പേട്ടിലെയും സർക്കാർ ആശുപത്രിയിലേക്കാണ് മാറ്റുന്നത്. ഈ ആശുപത്രികളില്‍ മലയാളികള്‍ക്കായി പ്രത്യേകം വാർഡുകളും സജ്ജീകരിച്ചതായാണ് സൂചന.

കേരള അതിർത്തി ചെക്ക്പോസ്റ്റുകൾ

കേരള അതിർത്തി ചെക്ക്പോസ്റ്റുകൾ


ദക്ഷിണ കന്നഡ, കൊടക്, ചാമരാജ് നഗര്‍, മൈസൂരു എന്നീ ജില്ലകളിലെ കേരളാ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലാണ് ചൊവ്വാഴ്ച മുതല്‍ പരിശോധന നടത്തുന്നത്. കോഴിക്കോട്- മൈസുരു ദേശീയപാതയിലെ മൂലഹള്ള ചെക്‌പോസ്റ്റില്‍ കര്‍നമായ പരിശോധനയാണ് നടക്കുന്നത്. ഒരു ഡോക്ടറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ഇവിടെ പരിശോധന നടത്തുന്നത്.

ആശുപത്രികളിൽ ചികിത്സ തേടണം

ആശുപത്രികളിൽ ചികിത്സ തേടണം

പനിയോ മറ്റ് ലക്ഷണങ്ങളോ കാണുന്നവരോട് ഏറ്റവും അടുത്ത ആശുപത്രിയില്‍ ചികിത്സ തേടണമെന്ന് ആരോഗ്യ സംഘം നിര്‍ദ്ദേശിക്കുന്നുണ്ട്. സംശയകരമായ ഒരുകേസുപോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കര്‍ണാടക ആരോഗ്യവകുപ്പ് പറയുന്നത്. നോവല്‍ കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 63പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരില്‍ 58 പേര്‍ നിരീക്ഷണത്തിലുണ്ടെന്നുമാണ് കര്‍ണാടക ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.

രണ്ട് പേർ വിദേശത്ത് പോയി

രണ്ട് പേർ വിദേശത്ത് പോയി

അതേസമയം കൊറോണയുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപേര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പാലിക്കാതെ വിദേശത്തേക്കു പോയതായി റിപ്പോർട്ടുണ്ട്. കോഴിക്കോട് നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപേരാണ് വിദേശത്തേക്ക് കടന്നത്. സമൂഹം ഒറ്റപ്പെടുത്തുമോയെന്ന ഭയം കാരണം ചൈനയില്‍നിന്നെത്തിയ പല വിദ്യാര്‍ഥികളും വിവരം മറച്ചുവെക്കുന്ന സാഹചര്യവുമുണ്ട്. വ്യക്തികളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടാണ് ആരോഗ്യവകുപ്പ് നിരീക്ഷണം നടത്തുന്നത്. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെയും അധികൃതരെ അറിയിക്കാതെയും പെരുമാറുന്നവരുടെ എണ്ണം കൂടുകയാണെന്നാണ് റിപ്പോർട്ടുകൾ.

കോഴിക്കോട് ജില്ലയിൽ 310 പേർ നിരീക്ഷണത്തിൽ

കോഴിക്കോട് ജില്ലയിൽ 310 പേർ നിരീക്ഷണത്തിൽ


അറുപതോളം പേര്‍ കോഴിക്കോട് നഗരത്തില്‍ മാത്രം നിരീക്ഷണത്തിലുണ്ട്. ഇവരില്‍ രണ്ടുപേരാണ് ആരോഗ്യവകുപ്പിനെ അറിയിക്കാതെ വിദേശത്തേക്ക് കടന്നത്. കോഴിക്കോട് ജില്ലയില്‍ 310 പേരാണ് നിരീക്ഷണത്തിലുണ്ട്. ഇവരില്‍ മൂന്നുപേര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ ബീച്ച് ആശുപത്രിയിലുമാണുള്ളത്. അതേസമയം വിദേശത്തേക്ക് പോയവരെ തിരിച്ചു കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+