കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ വീണ്ടും കൊവിഡ്-19 മരണം; മരിച്ചത് ഉപ്പള സ്വദേശി; ഉറവിടം വ്യക്തമല്ല

Google Oneindia Malayalam News

കണ്ണൂര്‍: കേരളത്തില്‍ കൊവിഡ്-19 ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരണപ്പെട്ടു. കാസര്‍ഗോഡ് ഉപ്പള സ്വദേശിയായ നഫീസയാണ് മരിച്ചത്. 74 വയസായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ പരിയാരം മെഡിക്കല്‍ കോളെജിലായിരുന്നു മരണപ്പെട്ടത്.

ജൂലൈ 11 നായിരുന്നു നഫീസക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കുടുംബത്തിലെ 8 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ നഫീസയുടെ രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ല.

corona

ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കൊവിഡ് മരണമാണിത്. കൊവിഡ് പ്രോട്ടോകാള്‍ പ്രകാരം മൃതദേഹം സംസ്‌കരിക്കും. കൂടുതല്‍ രോഗികളുള്ള കാസര്‍ഗോട്ടെ ഉപ്പള, ചെങ്കള പഞ്ചായത്തുകളില്‍ വലിയ ജാഗ്രതയാണുള്ളത്.

Recommended Video

cmsvideo
Oxford Covid 19 Vaccine Could Be Announced Tomorrow | Oneindia Malayalam

ജില്ലയില്‍ ഇന്നലെ 32 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരും, മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. ഒരാളുടെ ഉറവിടം ലഭ്യമായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയായിരിരുന്നു.

സംസ്ഥാനത്തെ ഇന്നലെ കൊവിഡ് ബാധയെ തുടര്‍ന്ന് രണ്ട് പേര്‍ മരണപ്പെട്ടിരുന്നു. അതില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല.

2020 ഓടെ എല്ലാവർക്കും വീടെന്ന പദ്ധതി യാഥാർത്ഥ്യമാക്കും; ഐക്യരാഷ്ട്ര സഭയില്‍ മോദിയുടെ പ്രഖ്യാപനം2020 ഓടെ എല്ലാവർക്കും വീടെന്ന പദ്ധതി യാഥാർത്ഥ്യമാക്കും; ഐക്യരാഷ്ട്ര സഭയില്‍ മോദിയുടെ പ്രഖ്യാപനം

സച്ചിനുമായി മിണ്ടാറില്ലായിരുന്നെന്ന് ഗെലോട്ട്, തിരിച്ചുവന്നാല്‍ അത് സംഭവിക്കും, രാഹുല്‍ പറഞ്ഞത് പോലെസച്ചിനുമായി മിണ്ടാറില്ലായിരുന്നെന്ന് ഗെലോട്ട്, തിരിച്ചുവന്നാല്‍ അത് സംഭവിക്കും, രാഹുല്‍ പറഞ്ഞത് പോലെ

എംഎൽഎ ഭൻവർ ലാലിനെ കണ്ടെത്താനായില്ല: എസ്ഒജി സംഘം മടങ്ങിയത് വെറുംകയ്യോടെ!!എംഎൽഎ ഭൻവർ ലാലിനെ കണ്ടെത്താനായില്ല: എസ്ഒജി സംഘം മടങ്ങിയത് വെറുംകയ്യോടെ!!

English summary
Coronavirus: One more Covid-19 Death In Kasargod, Kerala Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X