യുഡിഎഫിന് 'കുരുക്ക്' ആവുമോ: എംഎല്‍എമാരുടെ അസാധാരണ യോഗം വിളിച്ച് ചേർത്ത് മുസ്ലീം ലീഗ്
കോഴിക്കോട്: പാർട്ടി എം എല്‍ എമാരുടെ അസാധാരണ യോഗം വിളിച്ച് മുസ്ലീം ലീഗ്. മലപ്പുറത്തെ ലീഗ് ഓഫീസിലാണ് യോഗം. നാളെ നിയമസഭ സമ്മേളനം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം. സഭയില്‍ സ്വീകരിക്കേണ്ട നയങ്ങളും നിലപാടുകളും യോഗത്തില്‍ ചർച്ച ചെയ്യും. പാർട്ടി ജനറല്‍ സെക്രട്ടി പിഎംഎ സലാം, സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും യോഗത്തില്‍ പങ്കെടുത്തു. പാർലമെന്ററി പാർട്ടി യോഗം ചേരാറുണ്ടെങ്കിലും സംസ്ഥാന ഭാരവാഹികള്‍ കൂടി പങ്കെടുക്കുന്ന യോഗം അപൂർവ്വമാണ്. 15 എം എല്‍ എമാരും യോഗത്തില്‍ പങ്കെടുക്കും. കാസർഗോഡ് നിന്നുള്ള രണ്ട് എം എല്‍ എമാർ ഓണ്‍ലൈനായിട്ടാണ് യോഗത്തില്‍ പങ്കെടുക്കുക.

അതേസമയം, യോഗം വിളിച്ചതില്‍ യാതൊരു തരത്തിലുള്ള അസാധാരണത്വവും ഇല്ലെന്ന് പാർട്ടി ജനറല്‍ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കി. നിയമസഭ സമ്മേളനം ചേരുന്നതിന് മുന്നോടിയായി അംഗങ്ങളെ വിളിച്ച് സംസാരിക്കുക എന്നുള്ളത് പതിവായി നടക്കുന്ന കാര്യമാണ്. സഭകളില്‍ വരാന്‍ പോവുന്ന വിഷയങ്ങളില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നുള്ളതിനെ കുറിച്ച് എല്ലാ പാർട്ടികളും ചർച്ച ചെയ്യാറുണ്ട്. അത് തന്നെയാണ് മുസ്ലിം ലീഗും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്ററി യോഗമാണ് ചേരാറുള്ളതെങ്കിലും ജനറല്‍ സെക്രട്ടറിയും സംസ്ഥാന അധ്യക്ഷനും പങ്കെടുക്കുന്ന യോഗങ്ങള്‍ വളരെ നിർണ്ണായകമായ ഘട്ടങ്ങളില്‍ പണ്ട് കാലത്ത് ചേർന്നിട്ടുണ്ട്. പാർട്ടി നയങ്ങളാണ് എം എല്‍ എമാർ അസംബ്ലിയില്‍ പറയേണ്ടത്. ആ നയം പറഞ്ഞ് കൊടുക്കേണ്ടത് പാർട്ടിയാണ്. അതുകൊണ്ടാണ് പാർട്ടി യോഗം വിളിച്ച് ചേർത്തത്. പാർലമെന്ററി പാർട്ടിയുടെ പ്രവർത്തനം വിലയിരുത്തണമെന്നുള്ളത് കാലാകാലങ്ങളില്‍ പറയുന്ന കാര്യമാണ്.

മൂന്ന് നാല് വിഷയങ്ങള്‍ വെച്ചിട്ട് അടിയന്തരമായി നിയമസഭ ചേരുമ്പോള്‍ പാർട്ടി നിലപാട് എന്തായിരിക്കണമെന്ന് ബഹുമാനപ്പെട്ട സംസ്ഥാന പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ആലോചിച്ച് തീരുമാനിച്ച് പാർലമെന്ററി പാർട്ടിയെ അറിയിക്കുകയാണ്. വിലക്കയറ്റം ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ പാർലമെന്റിന്റെ നിസ്സംഗത വെടിഞ്ഞ് ഫലപ്രദമായി പ്രവർത്തിക്കേണ്ടതുണ്ട്.

വിഴിഞ്ഞം വിഷയത്തില്‍ മുസ്ലിം ലീഗിന്റേയും യു ഡി എഫിന്റെയും നിലപാട് വ്യക്തമാണ്. പോർട്ട് വരികയും രാജ്യത്ത് വികസനം ഉണ്ടാവുകയും വേണം. എന്നാല്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികലെ വെടിവെച്ച് കൊലപ്പെടുത്തിയിട്ട് വികസം ഉണ്ടാക്കണമെന്ന് ഞങ്ങളാരും പറയുന്നില്ല. അവർക്ക് നല്‍കേണ്ട ന്യായമായ ആനുകാല്യങ്ങള്‍ നല്‍കണം. അവിടുന്ന് പുറത്താക്കപ്പെട്ട ആളുകള്‍ സിമന്റ് ഗോഡൌണിലാണ് താമസിക്കുന്നത് ഇതൊക്കെ പരിഹരിക്കപ്പെടേണ്ടതുണ്ട്. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോവണമെന്നും പി എം എ സലാം പറഞ്ഞു.

വിഴിഞ്ഞം തുറമുഖം എന്നുള്ളത് യു ഡി എഫിന്റെ അഭിമാന പദ്ധതിയാണ്. അന്ന് തൊഴിലാളികള്‍ക്കായി മാറ്റി വെച്ച ആനുകൂല്യങ്ങള്‍ തുടർന്ന് വന്ന സർക്കാർ തുടർന്നില്ല എന്നുള്ളതാണ് വിഷയം. ഗവർണ്ണർക്കെതിരായ വിഷയത്തില്‍ എന്ത് തീരുമാനം എടുക്കണമെന്ന് യു ഡി എഫ് തീരുമാനിച്ചില്ല. ഞങ്ങളുടെ തീരുമാനം ഇന്നുണ്ടാവും. എന്നിട്ട് നാളെ ചേരുന്ന യു ഡി എഫ് യോഗത്തെ അറിയിക്കും.

ഇത്തരം വിഷയങ്ങളില്‍ മുസ്ലിം ലീഗിന് സ്വന്തമായി അഭിപ്രായങ്ങളുണ്ട്. പാർട്ടിയുടെ നയരേഖയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നത്. എല്ലാ കാര്യങ്ങളും ചിട്ടയോടെ മുന്നോട്ട് പോവും. വികസനം വേണം. പക്ഷെ അതിന് ഇരകളാക്കപ്പെടുന്നവരെ മാന്യമായി പരിഗണിക്കണമെന്നും പി എം എ സലാം കൂട്ടിച്ചേർത്തു. അതേസമയം ഗവർണ്ണർ വിഷയത്തില്‍ ലീഗ് കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായ നടപടി സ്വകീരിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ












Click it and Unblock the Notifications