മുംബൈയില്‍ നിന്ന് കല്യാണത്തിന് കോഴിക്കോടെത്തി; ഹോട്ടലില്‍ നഷ്ടപ്പെട്ടത് ആറര ലക്ഷം!!!
കോഴിക്കോട്: വിവാഹത്തിന് പങ്കെടുക്കാന്‍ മുംബൈയില്‍ നിന്നെത്തിയ ദമ്പതിമാരുടെ ആറര ലക്ഷം രൂപ വില വരുന്ന ആഭരണങ്ങള്‍ മോഷണം പോയി. കോഴിക്കോട് കടവ് റിസോര്‍ട്ടിലെ മുറിയില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയത്.
കണ്ണൂര്‍ സ്വദേശിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഇവര്‍ കേരത്തിലെത്തിയത്. കടവ് റിസോര്‍ട്ടിലായിരുന്നു താമസം. സിനിമ സ്‌റ്റൈലിലാണ് മോഷ്ടാവ് കാര്യം നടത്തി കടന്നത്.

വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇരുവരും പോയിരുന്നു. ഈ സമയത്താണ് ഭര്‍ത്താവെന്ന പേരില്‍ മോഷ്ടാവ് ഹോട്ടലില്‍ എത്തുന്നത്. മുറിയുടെ താക്കോല്‍ ഭാര്യയുടെ കൈയ്യിലാണെന്നും പകരം താക്കോല്‍ വേണമെന്നും ആവശ്യപ്പെട്ടു.
ഒരു സംശയവും തോന്നിപ്പിയ്ക്കാത്ത രീതിയിലായിരുന്നു ഇത്. ഇതോടെ ഹോട്ടല്‍ അധികൃതര്‍ വേറെ താക്കോല്‍ നല്‍കി. കള്ളന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും കൊണ്ട് കടന്നു.
വിവാഹം കഴിഞ്ഞ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് വാഴക്കാട് പോലീസില്‍ പരാതി നല്‍കി. കള്ളന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് മംഗംളം റിപ്പോര്‍ട്ട് ചെയ്യുന്നത്.












Click it and Unblock the Notifications