Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കണം!! ആവശ്യപ്പെട്ടത്....കോടതിയുടെ മറുപടി

വേണമെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് പോലീസ്

കൊച്ചി: സുനില്‍കുമാര്‍ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണമെന്ന് പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടു. കോടതിയില്‍ തന്നെയാണ് പ്രതിഭാഗം ഈ ആവശ്യം ഉന്നയിച്ചത്. കേസിലെ മുഖ്യപ്രതിയായ സുനിലിനായി പ്രമുഖ അഭിഭാഷകനായ ബി എ ആളൂരാണ് വാദിക്കുന്നത്. ഈ കേസ് ഏറ്റെടുക്കാന്‍ തനിക്കു മേല്‍ നേരത്തേ തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നു അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതാരാണെന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആളൂര്‍ മറുപടി നല്‍കിയിരുന്നില്ല. ചില സാങ്കേതിക തടസം മൂലമാണ് കേസ് നേരത്തേ ഏറ്റെടുക്കാന്‍ കഴിയാതിരുന്നത്. ജയിലിലെത്തി സുനിലുമായി നേരിട്ടു സംസാരിച്ചിരുന്നതായും ആളൂര്‍ പറഞ്ഞിരുന്നു.

പ്രതിഭാഗത്തിന്റെ ആവശ്യം

പ്രതിഭാഗത്തിന്റെ ആവശ്യം

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് പ്രതിഭാഗം ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയോട് ആവശ്യപ്പെട്ടത്. പക്ഷെ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.

പ്രതിഭാഗത്തിന്റെ അപേക്ഷ

പ്രതിഭാഗത്തിന്റെ അപേക്ഷ

കുറ്റപത്രത്തോടൊപ്പം 42 ഇന തെളിവുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഭാഗം അങ്കമാലി കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇതിനു മറുപടിയായാണ് ദൃശ്യങ്ങള്‍ നല്‍കില്ലെന്ന് കോടതി വ്യക്തമാക്കിയത്.

കോടതി അറിയിച്ചത്

കോടതി അറിയിച്ചത്

കേസിന് ആവശ്യമാണെങ്കില്‍ കോടതിയിലെത്തി പ്രതിഭാഗത്തിനു നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.

പോലീസും ആവശ്യപ്പെട്ടു

പോലീസും ആവശ്യപ്പെട്ടു

നടിയെ ആക്രമിക്കുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് നല്‍കരുതെന്ന് പോലീസും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി പ്രതിഭാഗത്തെ ഇക്കാര്യം അറിയിച്ചത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാം

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാം

പ്രതിഭാഗത്തിന് വേണമെങ്കില്‍ സുനില്‍ തടവില്‍ കഴിഞ്ഞ കാക്കനാട് ജയിലില്‍ നിന്നു ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പോലീസ് വ്യക്തമാക്കി.

സുനില്‍ കസ്റ്റഡിയില്‍

സുനില്‍ കസ്റ്റഡിയില്‍

സുനിലിനെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ചോദ്യം ചെയ്യലില്‍ പോലീസ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നതായി സുനില്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പടുത്തിയിരുന്നു.

നിരവധി പേരെ ചോദ്യം ചെയ്തു

നിരവധി പേരെ ചോദ്യം ചെയ്തു

കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ നിരവധി പേരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചോദ്യം ചെയ്തിരുന്നു. സുനിലിന്റെ കസ്റ്റഡി കാലാവധി തീരുന്നതിനു മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കാനാണ് പോലീസിന്റെ ശ്രമമെന്ന് സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+