തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ 90 പേര്‍ക്ക് കൊവിഡ്; കനത്ത ആശങ്ക
തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് ആശങ്ക തുടരുന്നു. പ്രധാന വ്യവസായ നഗരമായ മേനംകുളം കിന്‍ഫ്ര പാര്‍ക്കിലെ 90 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 300 ജീവനക്കാരില്‍ ഇന്നലേയും ഇന്നുമായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് കൊവിഡ് രോഗമുള്ളതായി കണ്ടെത്തിയത്. ഇത് വലിയ ഭീതിയുണ്ടാക്കുകയാണ്.
കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെയെല്ലാം ക്വാറന്റീനിലേക്ക് മാറ്റും. സെക്രട്ടറിയേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു.

നെയ്യാറ്റിന്‍കര സ്വദേശിയായ പൊലീസുകാരന്‍ ഇന്നലെവരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. പൂവാര്‍ ഫയര്‍സ്റ്റേഷനിലെ ഒമ്പത് പേര്‍ക്കും ഇന്ന് പരിശോധനയില്‍ കൊവിഡ് പോസിറ്റീവായിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ റദ്ദാക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്കെത്തുന്നത്.
ലോക്ക് ഡൗണ്‍ ഇളവുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രി ലോക്ക്ഡൗണ്‍ തുടരുന്ന കാര്യം അറിയിക്കുന്നത്.
Recommended Video
ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ജനജീവിതം സുഗമമാക്കുന്നതിനായുള്ള ഇളവുകള്‍ ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞ ദിവസം 161 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ മാത്രം 2000 കൂടുതല്‍ രോഗികളാണ് ചികിത്സയിലുള്ളത്.
'ലോക്ക് ഡൗണ്‍ അവസാനിപ്പിക്കാനുള്ള സാഹചര്യം ഇപ്പോള്‍ ജില്ലയിലുണ്ടെന്ന് തോന്നുന്നില്ല. തിരുവനന്തപുരത്തെ പൊതുവായ സാഹചര്യത്തെ വിലയിരുത്തിക്കൊണ്ട് ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് തിരുവനന്തപുരത്താണെന്നും' മന്ത്രി വ്യക്തമാക്കി
അതേസമയം, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരുന്ന തീരദേശ മേഖലകളിലും രോഗം കൂടുതലുള്ള സ്ഥലങ്ങളിലും അതേ നിയന്ത്രണങ്ങള്‍ തുടരണമെന്ന് നഗരത്തില്‍ രോഗ വ്യാപനം കുറവുള്ള മറ്റിടങ്ങളില്‍ സാധാരണ ലോക്ക് ഡൗണ്‍ മതിയാവുമെന്നും തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications