Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് പ്രതിരോധം: കേരളം കേന്ദ്ര സർക്കാരിനു പാഠമാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്

കോവിഡിനെ കേരളം നേരിട്ട രീതിയെ പ്രശംസിച്ച് അന്താരാഷ്ട്ര അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ്. ഇക്കാര്യത്തില്‍ കേരളം കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാഠമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളമെങ്കിലും മരണനിരക്കില്‍ വളരെ പിന്നിലാണ്. ജനസാന്ദ്രത ഏറിയ സംസ്ഥാനത്ത് വൈറസ് പ്രതിരോധത്തിനായി സംസ്ഥാനം സ്വീകരിച്ച നടപടികളാണ് ഇതിന് സഹായകരമായതെന്നും റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പുത്തന്‍ ലുക്കില്‍ ബിഗ് ബോസ് താരം സായി വിഷ്ണു: ഇത് മോഹന്‍ലാലിന്‍റെ ബറോസിന് വേണ്ടിയോ

റോയിട്ടേഴ്സ്

സംസ്ഥാനത്തേയും ദേശീയ അടിസ്ഥാനത്തിലേയും സ്ഥിര വിവര കണക്കുകള്‍ ആരോഗ്യ വിദഗ്ധരുമായും സംസാരിച്ചാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ നിയന്ത്രണ നടപടികൾ ആദ്യ ഘട്ടത്തില്‍ തന്നെ രോഗികളെ കണ്ടെത്താന്‍ സഹായിച്ചു. ഇതിലൂടെ രോഗങ്ങൾ നന്നായി കൈകാര്യം ചെയ്യാനും മരണനിരക്ക് അത്ഭുതപൂര്‍വ്വമായ രിതിയില്‍ കുറയ്ക്കാനും സാധിച്ചു.

വലിയ നഗരങ്ങളിൽ

ദില്ലി പോലുള്ള വലിയ നഗരങ്ങളിൽ ഓക്സിജന്റെയും കിടക്കകളുടെയും അഭാവത്തിൽ ആളുകള്‍ മരിക്കുന്ന സാഹചര്യത്തിലും കേരളത്തിലെ സാഹചര്യം തീര്‍ത്തും വ്യത്യസ്തമായിരുന്നു. ദേശീയതലത്തില്‍ 33 ല്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ സംസ്ഥാനത്ത് 6 ല്‍ ഒരു കേസ് കണ്ടെത്തുന്ന രീതയിലേക്ക് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സാധിച്ചതും അനുകൂല ഘടകമാണെന്നാണ് സെന്റർ ഓഫ് സോഷ്യൽ മെഡിസിൻ മേധാവി രജിബ് ദാസ് ഗുപ്തയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദേശീയ തലത്തില്‍

കാര്യക്ഷമമായ പരിശോധന നിരക്കും സംസ്ഥാനത്തെ ജനസാന്ദ്രതയും ആണ് പ്രതിദിന കേസുകള്‍ ഉയരുന്നതിന്‍റെ പ്രധാന കാരണം. ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളിലൊന്നായിട്ടും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും രാജ്യത്തെ ഏറ്റവും കുറഞ്ഞ മരണനിരക്ക് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ദേശീയ തലത്തില്‍ 1.4 % ആണ് മരണ നിരക്ക്. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ ഇത് 1.3% ഉം ആണ്.

ആര്‍ടിപിസിആര്‍

ദ്രുതഗതിയിലുള്ള ആന്റിജൻ ടെസ്റ്റുകളിലൂടെ രോഗം ബാധിച്ച ആളുകളെ കണ്ടെത്താനും കർശന ക്വാറന്‍റയിന്‍ നടപ്പാക്കുന്നതും മരണ നിരക്ക് കുറയ്ക്കാന‍് സാധിച്ചു. കൃത്യത കൂടുതല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിനാണെങ്കില്‍ വളരെ വേഗത്തില്‍ ഫലം അറിയുന്നുവെന്നതാണ് ആന്‍റിജന്‍ ടെസ്റ്റിന്‍റെ ഗുണം കാലതാമസം കു തുടക്കംതൊട്ടേ സംസ്ഥാനം സ്വീകരിച്ച കണ്ടെയിൻമെന്റ് നടപടികളാണ് കോവിഡിന്റെ അതിവേഗത്തിലുള്ള വ്യാപനവും പിടിച്ച് കെട്ടി.

മലപ്പുറം ജില്ലയിൽ

ഇന്ത്യയിൽ തന്നെ ഏറ്റവുമധികം അണുബാധകൾ റിപ്പോർട്ട് ചെയ്യുന്ന, കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ റോയിട്ടേഴ്സ് പ്രതിനിധികള്‍ അടുത്തിടെ സന്ദർശിച്ചപ്പോൾ, ജില്ലയിലെ ഏറ്റവും വലിയ ആശുപത്രിയിലെ 344 കോവിഡ് കിടക്കകളിൽ നാലിലൊന്ന് ഒഴിഞ്ഞുകിടക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആവശ്യത്തിന് ഓക്‌സിജനും ലഭ്യമാണ്.

കടകളും റെസ്റ്റോറന്റുകളും

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് 10% ത്തിലധികം ടെസ്റ്റുകൾ പോസിറ്റീവ് ഫലങ്ങൾ നൽകുന്ന ജില്ലകൾക്ക് ലോക്ക്ഡൗൺ നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിന് നിരക്ക് ഏകദേശം 15% ആണ്, മലപ്പുറത്ത് അതിലും ഉയർന്നിരിക്കുന്നു. എങ്കിലും കടകളും റെസ്റ്റോറന്റുകളും തുറന്നിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തമിഴ്നാട്

ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ടെസ്റ്റിംഗ് നിരക്ക് സംസ്ഥാനത്ത് ഉള്ളതിനാൽ കച്ചവട സ്ഥാപനങ്ങള്‍ തുറന്നിടുന്നതില്‍ പ്രശ്നമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ 100 പേർക്ക് 86 ടെസ്റ്റുകൾ നടത്തുമ്പോള്‍ ഉത്തർപ്രദേശിലെ ഇത് 33 പേര്‍ മാത്രമാണ്. അയല്‍ സംസ്ഥാനമായ തമിഴ്നാട് പോലുള്ള മികച്ച ആരോഗ്യ സൗകര്യങ്ങളുള്ള മറ്റ് ചില സംസ്ഥാനങ്ങളിലും ഈ മാതൃക ആവർത്തിക്കാനാകുമെന്നും അവര്‍ അവകാശപ്പെടുന്നു.

Recommended Video

cmsvideo
    India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam
    വീണ ജോർജ്

    അടുത്ത മാസം ആകുമ്പോഴേക്കും സംസ്ഥാനത്തെ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാന്‍ സംസ്ഥാനം തയ്യാറെടുക്കുകയാണെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. നിലവിൽ, 55% ത്തിലധികം മുതിർന്നവർക്കും കുറഞ്ഞത് ഒരു വാക്സിൻ ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. ഡിസംബറോടെ എല്ലാവര്‍ക്കും സമ്പൂര്‍ണ്ണ വാക്സിനേഷനാണെന്നും മന്ത്രി റോയിട്ടേഴ്സിനോട് വ്യക്തമാക്കിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+