കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഇന്ന് കൂടി രാത്രി കര്‍ഫ്യു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മറ്റ് സംസ്ഥാനങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമൈക്രോണ്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യു ഇന്ന് അവസാനിക്കും. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണം നീട്ടാന്‍ സാധ്യതയില്ലെന്ന് ഉന്നത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

സ്വീഡിഷ് പൗരനെ തടഞ്ഞ സംഭവം; നടപടി ശക്തമാകുന്നു, മൂന്ന് പൊലിസുകാര്‍ക്കെതിരെ അന്വേഷണംസ്വീഡിഷ് പൗരനെ തടഞ്ഞ സംഭവം; നടപടി ശക്തമാകുന്നു, മൂന്ന് പൊലിസുകാര്‍ക്കെതിരെ അന്വേഷണം

പുതുവത്സര അവധിയോട് അനുബന്ധിച്ച് ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് തടയുകയായിരുന്നു രാത്രികാല നിയന്ത്രണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. നിയന്ത്രണം തുടരുന്ന കാര്യം അടുത്തദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

1

അതേസമയം രാജ്യത്ത് കോവിഡും ഒമൈക്രോണും വര്‍ധിക്കുന്ന സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിയന്ത്രണം കടുപ്പിക്കുകയാണ്. കേവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ ഭാഗമായി ഹരിയാനയില്‍ സിനിമാ തിയേറ്ററുകളും സ്‌പേര്‍ട്‌സ് കോംപ്ലക്‌സുകളും അടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഹരിയാനയിലെ അഞ്ച് ജില്ലകളില്‍ ഇന്ന് മുതല്‍ 12 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗുര്‍ഗാവ്, ഫരീദാബാദ്, അമ്പല, പഞ്ച്ഗുള, സേനിപാട്ട് എന്നീ ജില്ലകളിലാണ് നിയന്ത്രണം. ഹരിയാന സര്‍ക്കാരിന്റെ പുതുക്കിയ കോവിഡ് മാര്‍ഗ നിര്‍ദ്ദേശ പ്രകാരം സിനിമാ തിയേറ്ററുകള്‍, സ്വിമ്മിംഗ് പൂള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്നിവയാണ് അടക്കുക. അതേസമയം മാളുകളും മാര്‍ക്കറ്രുകളും അഞ്ച് മണിവരെ പ്രവത്തിക്കാം, ബര്‍, ഹോട്ടല്‍, റസ്‌റ്റോറന്റ് എന്നിവ 50ശതമാനം സീറ്റിംഗ് കപ്പാസിറ്റിയോടെ പ്രവര്‍ത്തിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ ജനങ്ങളിലെത്തിക്കാന്‍ പരിശ്രമം വേണം: മന്ത്രി ചിഞ്ചുറാണിസംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ ജനങ്ങളിലെത്തിക്കാന്‍ പരിശ്രമം വേണം: മന്ത്രി ചിഞ്ചുറാണി

2

കൂടാതെ സര്‍ക്കാര്‍, സ്വാകര്യ സ്ഥാപനങ്ങളില്‍ അമ്പത് ശതമാനം ജോലിക്കാരെ ഉള്‍പ്പെടുത്തി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്നും മാര്‍നിര്‍ദേശത്തില്‍ പറയുന്നു. നേരത്തെ ഹരിയാനയില്‍ സംസ്ഥാനവ്യാപകമായി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഹരിയാനയില്‍ 26 പേര്‍ക്കാണ് ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് 63 പേര്‍ക്ക്ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 23 പേര്‍ക്ക് മാത്രമാണ് നിലവില്‍ രോഗമുള്ളത്. ബാക്കിയുള്ളവര്‍ ഡിസ്ചാര്‍ജ് ആയെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. സംസ്ഥാനത്ത് രാത്രി കര്‍ഫ്യു തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

3

മുംബൈയില്‍ ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജനുവരി 15 വരെ നീട്ടിയതായി അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 144 പ്രകാരമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം 5 മണി മുതല്‍ രാവിലെ 5 മണി വരെ ബീച്ചുകള്‍, തുറന്ന മൈതാനങ്ങള്‍, കടല്‍ മുഖങ്ങള്‍, പ്രൊമെനേഡുകള്‍, പൂന്തോട്ടങ്ങള്‍, പാര്‍ക്കുകള്‍ അല്ലെങ്കില്‍ സമാനമായ പൊതു സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കുക എന്നിവക്ക് സംസ്ഥാന സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളിലോ അടഞ്ഞ ഇടങ്ങളിലോ ഹാജരാകുന്നത് 50 പേരായി സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രിച്ചിട്ടുണ്ട്. നേരത്തെ, അടച്ചിട്ട സ്ഥലങ്ങളില്‍ 100 ല്‍ കൂടുതല്‍ ആളുകളെയും തുറസ്സായ സ്ഥലങ്ങളില്‍ 250 പേരെയും വിവാഹ ചടങ്ങുകളിലോ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മതപരമായ സമ്മേളനങ്ങളിലും പങ്കെടുക്കാന്‍ അനുവദിച്ചിരുന്നു.

3

ശവസംസ്‌കാര ചടങ്ങുകളിലും 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ എന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.ഉത്തരവ് ലംഘിക്കുന്ന ഏതൊരു വ്യക്തിക്കും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 അതുപോലെ 1897 ലെ പകര്‍ച്ചവ്യാധി നിയമം, പാന്‍ഡെമിക് ആക്ട്, ദേശീയ ദുരന്ത നിവാരണ നിയമം 2005 എന്നിവയുടെ വകുപ്പുകള്‍ പ്രകാരം ശിക്ഷയ്ക്ക് ബാധ്യസ്ഥരായിരിക്കും. , ബാധകമായ മറ്റ് നിയമ വ്യവസ്ഥകള്‍ എന്നിവ ഉള്‍പ്പെടുത്തി കേസ് രജസിറ്റര്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

5

അതേസമയം രാജ്യത്ത് കൗമാരകാര്‍ക്കുള്ള വാക്‌സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി രജസിട്രേഷന്‍ നടപടികള്‍ ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു. കുട്ടികള്‍ക്ക് അവരുടെ ഐഡി കാര്‍ഡ് ഉപയോഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ വാക്‌സിന്‍ സ്ലോട്ടുകള്‍ രജസ്റ്റര്‍ ചെയ്യാമെന്ന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. ആധാര്‍ കാര്‍ഡോ, മറ്റ് സര്‍ക്കാര്‍ അംഗീകൃത കാര്‍ഡുകളോ, പത്താം ക്ലാസ് രജിസ്‌ട്രേഷന്‍ ഐഡി കാര്‍ഡോ ഉപയോഗിച്ചോ കുട്ടികള്‍ക്ക് കോവിന്‍ പര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാമെന്നാണ് കോവിന്‍ പ്ലാറ്റ്‌ഫോം ചീഫ് ഡോ. ആര്‍ എസ് ശര്‍മ്മ കഴിഞ്ഞ ദിവസം അറിയിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 വയസിന് മുകളില്‍ ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നവര്‍ക്കും 10 മുതല്‍ വാക്‌സിന്‍ നല്‍കും. ഭാരത് ബയോടെക്ക് നിര്‍മ്മിച്ച കോവാക്‌സിന്‍ ആടിയന്തര ഘട്ടത്തില്‍ കുട്ടികള്‍ക്ക് നല്‍കാനുള്ള അനുമതി നല്‍കിയിരുന്നു. 12 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ഏക വാക്‌സിനാണ് ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍. 15 മുതല്‍ 18 വയസ് പ്രായമുള്ള കുട്ടികള്‍ക്കായി പ്രത്യേക കോവിഡ് -19 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും മറ്റ് എല്ലാ കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങലിലേക്കും പ്രത്യേക വാക്സിനേഷന്‍ ടീമും പ്രത്യേക ക്യൂകളും നിലനിര്‍ത്താനും കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

6

വാക്സിനേഷന് അര്‍ഹരായ, 15നും 18നും ഇടയിലുള്ള 15 ലക്ഷത്തോളം കൗമാരക്കാര്‍ കേരളത്തിലുണ്ടെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കില്‍ പറയുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഇവരുടെ തിരിച്ചറിയല്‍ രേഖ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നും ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സ്‌കൂളിലെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാമെന്നും കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രക്ഷിതാക്കളുടെ അക്കൗണ്ട് വഴിയും രജിസ്റ്റര്‍ ചെയ്യാമെന്നും അധിക#തര്‍ അറിയിച്ചു. ഒരു മൊബൈല്‍ നമ്പറില്‍ നാല് പേര്‍ക്ക് വരെ രജിസ്റ്റര്‍ ചെയ്യാനാവുന്നതാണ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിനും തടസമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

7

15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന മാര്‍ഗ നിര്‍ദേശമനുസരിച്ച് കുട്ടികളുടെ വാക്‌സിനേഷന് എല്ലാ ക്രമീകരണവും നടത്തുന്നതാണെന്നും എല്ലാ കുട്ടികള്‍ക്കും സുരക്ഷിതമായി വാക്‌സിന്‍ നല്‍കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Recommended Video

cmsvideo
ഒമിക്രോണിന് പിന്നാലെ പുതിയ വൈറസ് ഫ്ലൊറോണ സ്ഥിരീകരിച്ചു | Oneindia Malayalam

English summary
covid fear night curfew in kerala today too, restrictions extended in hariyana and maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X