കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണി കിട്ടും; പിഴ ഈടാക്കും; കേരളത്തിൽ മാസ്ക്ക് നിര്‍ബന്ധമാക്കുന്നു; ഇനി മുതൽ കർശന പരിശോധന

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മാസ്ക് വീണ്ടും നിർബന്ധമാക്കുന്നു. എ ഡി ജി പി വിജയ് സാഖറെ ഇതു സംബന്ധിക്കുന്ന പുതിയ ഉത്തരവിറക്കി. ഇതിന്റെ ഭാഗമായി പൊതു ഇടങ്ങളിൽ ഇനി മുതൽ കർശന പരിശോധന ഉണ്ടാകും.

സർക്കാറിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. യാത്രകളിലും പൊതു ഇടങ്ങളിലും മാസ്ക് ഉപയോഗിക്കാത്തവരിൽ നിന്നും പിഴ ഈടാക്കാനാണ് എ ഡി ജി പി നിർദ്ദേശം നൽകിയിരിക്കുന്നത്.

kerala

കേരളത്തിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ വർധനവ് കണക്കിലെടുത്താണ് പൊലീസ് മാസ്ക് പരിശോധന കർശനമാക്കുന്നത്. ഇത് സംബന്ധിച്ച് എസ് പി മാർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിലെ കൊവിഡ് കണക്കുകൾ പരിശോധിച്ചാൽ രണ്ടായിരത്തിലധികം കേസുകളാണ് പ്രതിദിനം കേരളത്തിൽ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതിൽ തിരുവനന്തപുരം ജില്ലയിലും എറണാകുളം ജില്ലയിലുമാണ് കൂടുതൽ രോഗികൾ. ഈ സാഹചര്യങ്ങൾ സർക്കാർ പരിശോധിച്ചതിന് പിന്നാലെയാണ് എ ഡി ജി പി വിജയ് സാഖറെ പുതിയ ഉത്തരവിറക്കിയത്. അതേസമയം, സംസ്ഥാനത്ത് ഇന്നലെ 2,994 പേർക്കാണ് കൊവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ കേസുകള്‍ റിപ്പോർട്ട് ചെയ്ത ജില്ല തിരുവനന്തപുരമാണ്. 782 കേസുകളാണ് ജില്ലയിൽ സ്ഥിരീകരിച്ചത്. മൂന്ന് മരണവും തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 12 മരണവും കൊവിഡിനെ തുടർന്ന് റിപ്പോർട്ട് ചെയ്തു.

അതേസമയം, ബാക്കിയുളള ജില്ലകളിലും കൊവിഡ് കേസുകൾ ഉയരുന്ന എന്ന തരത്തിലുളള റിപ്പോർട്ടാണ് ഇന്നലെ പുറത്തു വന്നിരുന്നത്. വയനാട് 30, കണ്ണൂര്‍ 79, കാസര്‍കോട് 31 ,കൊല്ലം 233, പാലക്കാട് 168, എറണാകുളം 616, തൃശൂര്‍ 145, പാലക്കാട് 79, മലപ്പുറം 70, കോഴിക്കോട് 168, ഇടുക്കി 54, കോട്ടയം 361, ആലപ്പുഴ 177 എന്നിങ്ങനെയാണ് കേസുകൾ..

'കേരളം അറിയാന്‍ ആഗ്രഹിക്കുന്ന വിഷയം, ചര്‍ച്ചയ്ക്ക് തയ്യാര്‍': മുഖ്യമന്ത്രി; സ്വര്‍ണക്കടത്തില്‍ സഭയില്‍ ചര്‍ച്ച'കേരളം അറിയാന്‍ ആഗ്രഹിക്കുന്ന വിഷയം, ചര്‍ച്ചയ്ക്ക് തയ്യാര്‍': മുഖ്യമന്ത്രി; സ്വര്‍ണക്കടത്തില്‍ സഭയില്‍ ചര്‍ച്ച

ഇതിൽ കൊല്ലം 4, തിരുവനന്തപുരം 3, കോട്ടയം 2 എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒരോ കൊവിഡ് മരണം ഇന്നലെ റിപ്പോർട്ട് ചെയ്തു. എന്നാൽ, കേരളത്തിലെ കൊവിഡ് കേസുകൾ ഉയരുന്നു എങ്കിലും കണക്കുകളിൽ ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കിയിരുന്നത്.

നമ്മുടെ നായിക മീര ജാസ്മിൻ; ഇതാ പുത്തൻ ലുക്കിൽ, ചിത്രങ്ങൾ ഏറ്റെടുത്ത് പ്രിയപ്പെട്ട ആരാധകർ

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

ഒമിക്രോൺ വകഭേദമാണ് ഇപ്പോഴുളള രോഗ വ്യാപനത്തിന് കാരണം. നിലവിൽ പുതിയ വകഭേദങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞിരുന്നു. ഈ കാര്യമാണ് ആരോഗ്യ മന്ത്രി വീണാ ജോർജും വ്യക്തമാക്കിയിരുന്നത്.

English summary
Covid Spike In Kerala: ADGP Vijay sakhare Make Mask mandatory in Kerala, These Are New Fine Updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X