Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ മന്ത്രി ശൈലജ നിര്‍ദേശം നല്‍കി

തിരുവനന്തപുരം: രണ്ടാംഘട്ട കോവിഡ്-19 വാക്‌സിനേഷന്‍ തുടങ്ങേണ്ട സമയം അടുത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വാക്‌സിനെടുക്കുന്നതിനുള്ള തീയതി, സ്ഥലം എന്നിവയടങ്ങുന്ന മൊബൈല്‍ സന്ദേശത്തിനനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തണം.

1

ചിലര്‍ നിശ്ചയിച്ചിട്ടുള്ള ദിവസം എത്താത്തതു കാരണം മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ അവസരം കൂടി നഷ്ടമാകുന്നു. നിശ്ചിത ദിവസം കുത്തിവയ്പ്പ് എടുക്കുന്നതിന് അസൗകര്യമുണ്ടെങ്കില്‍ വിവരം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ മുന്‍കൂട്ടി അറിയിക്കണം. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്.

രണ്ടാംഘട്ട വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുമ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാവരും വാക്‌സിന്‍ എടുക്കണം. അതേസമയം കേരളത്തിന്റെ ആരോഗ്യ മേഖല കൈവരിച്ചത് സമാനതകളില്ലാത്ത വികസന നേട്ടമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച പ്ലാനിങ്ങും സമാഹരണവും അത്രകണ്ട് വലുതായിരുന്നു. കിഫ്ബി ധനസഹായം കൂടി ലഭ്യമായതോടെ സ്വപ്നതുല്യമായ വികസനമാണ് ആരോഗ്യ രംഗത്ത് കേരളം കൈവരിച്ചതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കേരളത്തില്‍ 2020നെ അപേക്ഷിച്ച് 2021ല്‍ കോവിഡ് മരണനിരക്ക് 0.4 ശതമാനം ആക്കി മാറ്റാന്‍ സാധിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഇത് ഒരു ശതമാനത്തിനു മുകളിലാണ്. ഈ തോത് തുടരണമെങ്കില്‍ ജനങ്ങളുടെ സഹകരണം കൂടി വേണം. മാസ്‌ക്ക് ധരിച്ച് ചെവിയില്‍ സംസാരിക്കുന്ന രീതി ഒഴിവാക്കണം. കൂട്ടം കൂടി നിന്ന് സംസാരിക്കുന്നതും ഒഴിവാക്കണം. രോഗം നമുക്കിടയില്‍ തന്നെ ഉള്ളതിനാല്‍ കൈകള്‍ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസ് ചെയ്യുന്നത് ഒഴിവാക്കരുത്. ജീവിതശൈലി രോഗങ്ങള്‍ക്ക് വീട്ടുപടിക്കല്‍ തന്നെ മരുന്നുകള്‍ എത്തിച്ചു നല്‍കിയതിനാലാണ് കേരളത്തില്‍ കോവിഡ് മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ ആയതെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+