India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നന്ദിയുണ്ട് പുട്ടണ്ണാ, ഇന്ത്യയ്ക്ക് വേണ്ട കേരളത്തിന് തരണം'; പുടിന്റെ പേജിൽ മലയാളി

Google Oneindia Malayalam News

തിരുവന്തപുരം; ലോകത്തിലെ ആദ്യ കൊവിഡ് വാക്സിൻ പുറത്തിറക്കിയിരിക്കുകയാണ് റഷ്യ, സ്പുട്‌നിക് വി' എന്ന് പേരിട്ടിരിക്കുന്ന വാക്സിൻ തന്റെ പെൺമക്കളിൽ ഒരാളിൽ കുത്തിവെച്ചെന്നായിരുന്നു പ്രസിഡന്റ് വ്ളാഡിമർ പുടിൻ പറഞ്ഞത്. വാക്സിന് റഷ്യൻ ആരോഗ്യമന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ വാക്സിനേഷൻ ആരോഗ്യപ്രവർത്തകർക്കാണത്രേ നൽകുക. പിന്നീട് ജനവരിയോട് പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നാണ് റിപ്പോർട്ട്.

റഷ്യയുടെ വാക്സിൻ സംബന്ധിച്ച് നിരവധി ആശങ്കകൾ ഉയരുന്നുണ്ടെങ്കിലും വാക്സിൻ കണ്ടുപിടിത്തം പുടിന്റെ പേജിൽ പോയി ആഘോഷിക്കുകയാണ് മലയാളികൾ. റഷ്യയെ അഭിനന്ദിച്ചും പുടിന് നന്ദി പറഞ്ഞുമൊക്കെയാണ് ഫേസ്ബുക്ക് പേജിൽ മലയാളികൾ ആഘോഷം തീർക്കുന്നത്.

നന്ദിയുണ്ട് പുട്ടേട്ടാ

നന്ദിയുണ്ട് പുട്ടേട്ടാ

'അഭിനന്ദിച്ചും വിമർശിച്ചുമെല്ലാം പ്രമുഖരുടെ പേജിൽ മലയാളികൾ പൊങ്കാല തീർത്ത നിരവധി സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ഇക്കുറി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ സ്നേഹം കൊണ്ടും അഭിനന്ദനം കൊണ്ടും മൂടുകയാണ് മലയാളികൾ. ‘സന്തോഷം ഉണ്ട് പുട്ട് ഏട്ടാ.. ഒരുപാട് നന്ദി..പുട്ട് ഏട്ടാ കോടി പുണ്യമാണ് ഇങ്ങള്..'എന്നായിരുന്നു ഒരാളുടെ കമന്റ്.'

കേരളത്തിന് തരണം

കേരളത്തിന് തരണം

'ഇന്ത്യയ്ക്ക് വാക്സിൻ കൊടുത്തില്ലേലും കേരളത്തിന് തരാൻ മറക്കല്ലേയെന്നാണ് ഒരാളുടെ അഭ്യർത്ഥന. 'ആശാനേ നമ്മ കേരളത്തിന് ഒരു 10000 ബോട്ടിൽ ആദ്യ തരണം പിന്നെ ഞങ്ങൾ അത് നോക്കി ഉണ്ടാകുന്നത് കണ്ടു പിടിച്ചോളാം ഇന്ത്യയിലേക്ക് മുഴുവൻ വേണമെന്നില്ല അവക്ക് ബപ്പടം മൂത്രം പത്രം ഒരുപാട് മെഡിസിൻ ഉണ്ട് .ആശാനേ കേരളത്തെ മറക്കരുത് കാര്യ ഞങ്ങൾ രാഷ്ടിയം കൊണ്ട് തമ്മിൽ അടികൂടുമെങ്കിലും ഞങ്ങൾ ഒന്നാണ് അത് ഒന്നും ആശാൻ നോക്കണ്ട',

ചെന്നിത്തല എങ്ങനെ സഹിക്കും

ചെന്നിത്തല എങ്ങനെ സഹിക്കും

'ഇതെങ്ങനെ ചെന്നിത്തല സഹിക്കും എന്നായിരുന്നു തമാശ രൂപേണ ഒരാൾ കുറിച്ചത്. 'നമ്മളല്ലാതെ മറ്റാര് സഖാവേ,
അവസാനം മരുന്ന് കണ്ടുപിടിക്കാൻ കമ്മ്യൂണിസ്റ്റ്‌ റഷ്യ തന്നെ വേണ്ടി വന്നുവല്ലേ? ഇതെങ്ങനെ ചെന്നിത്തലയും കൂട്ടരും സഹിക്കും?
ലാൽസലാം കോമ്രേഡ് പുട്ടിൻ' എന്ന് ഒരാൾ കുറിച്ചു

സംഘികള് ഷോ കാണിക്കും

സംഘികള് ഷോ കാണിക്കും

'വേഗം ഇറക്കണ്ണാ. അല്ലെങ്കി അയിന് മുന്നേ ഇന്ത്യയിൽ നിന്ന് രാംദേവ് ഗോമൂത്രത്തിൽ പഞ്ചാരയിട്ടു വാക്സിൻ ആണെന്ന് പറഞ്ഞു വിറ്റ് നിങ്ങടെ ഫസ്റ്റ് അടിച്ചെടുക്കും. പിന്നെ മോദിജി റഷ്യയെ തോൽപിച്ചെ എന്ന് പറഞ്ഞോണ്ട് സംഘികള് ഇവിടെ കിടന്നു ഒരേ ഷോ ആയിരിക്കും. അയിലും ഭേദം അണ്ണൻ തൂങ്ങിച്ചാവുന്നതാണ്' ഇങ്ങനെ പോകുന്നു കമന്റുകൾ

ആശങ്ക

ആശങ്ക

ശക്തി കുറഞ്ഞ വൈറസുകളെ ശരീരത്തിൽ കടത്തി രോഗപ്രതിരോധത്തിനുള്ള ആന്റിജൻ ഉത്പാദി്പ്പിക്കുന്ന തരം വാക്സിനിലാണ് റഷ്യയുടെ പരീക്ഷണം. ഡോക്ടർമാർക്കും അധ്യാപകർക്കുമായിരിക്കും ആദ്യം വാക്സിൻ നൽകുക. അതേസമയം ഇത്ര വേഗത്തിൽ വാക്സിൻ വികസിപ്പിച്ച് കൂടുതൽ പേരിൽ പരീക്ഷണം നടത്തുന്നതെനിതിരെ ഗവേഷകർ ആശങ്ക ഉയർത്തുന്നുണ്ട്.

സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കോവിഡ് ബാധിതര്‍ക്ക് സ്വന്തം വീടുകളില്‍ താമസിച്ച് ചികിത്സ തേടാംസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കോവിഡ് ബാധിതര്‍ക്ക് സ്വന്തം വീടുകളില്‍ താമസിച്ച് ചികിത്സ തേടാം

സച്ചിന് കെണിയൊരുക്കിയ ഗെഹ്ലോട്ടിന്റെ 'ട്രോജൻ കുതിരകൾ'; ബിജെപിയിലും.. ഞെട്ടൽ മാറാതെ പൈലറ്റ്സച്ചിന് കെണിയൊരുക്കിയ ഗെഹ്ലോട്ടിന്റെ 'ട്രോജൻ കുതിരകൾ'; ബിജെപിയിലും.. ഞെട്ടൽ മാറാതെ പൈലറ്റ്

English summary
covid vaccine from russia; keralites comments in putin's fb page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X