കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് സുനില്‍ കുമാര്‍ ഔട്ട്; സിപിഐക്ക് 21 അംഗ സംസ്ഥാന എക്സിക്യൂട്ടീവ്

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ മന്ത്രി വിഎസ് സുനില്‍ കുമാറിനെ സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിലേക്കും പരിഗണിച്ചില്ല. നേരത്തെ ദേശീയ സമിതിയിലും ഉള്‍പ്പെടുത്തിയിരുന്നില്ല. സിപിഐ സംസ്ഥാന കൗണ്‍സിലാണ് ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് പുനഃസംഘടിപ്പിച്ചത്. പുതിയ സംസ്ഥാന അസി. സെക്രട്ടറിമാരായി മുന്‍മന്ത്രി ഇ ചന്ദ്രശേഖരനെയും ഹൗസിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പിപി സുനീറിനെയും തിരഞ്ഞെടുത്തു. ആര്‍ രാജേന്ദ്രന്‍, ജിആര്‍ അനില്‍, കെകെ അഷ്റഫ്, കമല സദാനന്ദന്‍, സികെ ശശീധരന്‍, ടിവി ബാലന്‍ എന്നിവരാണ് എക്സിക്യൂട്ടീവിലെ പുതുമുഖങ്ങള്‍.

m

അതേസമയം തൃശൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സിഎന്‍ ജയദേവന്‍ എക്സിക്യൂട്ടീവില്‍ തുടരുന്നതിനാലാണ് ജില്ലയില്‍ നിന്നുള്ള സുനില്‍ കുമാറിനെ ഒഴിവാക്കിയതെന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം. നേരത്തെ ദേശീയ കൗണ്‍സില്‍ അംഗമാകാന്‍ അവസരം ഒരുങ്ങിയപ്പോള്‍ സംസ്ഥാന ഘടകത്തിന്റെ പിന്തുണ സുനില്‍ കുമാറിന് ലഭിച്ചിരുന്നില്ല.

എക്സിക്യൂട്ടീവിലെ ആറ് പുതുമുഖങ്ങളില്‍ അഞ്ചുപേരും കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവരാണ്. കോഴിക്കോട് നിന്നുള്ള ടിവി ബാലന്‍ മാത്രമാണ് എക്സിക്യൂട്ടീവില്‍ കാനത്തോട് അല്‍പമെങ്കിലും അകല്‍ച്ചയുള്ള നേതാവ്. കൊല്ലത്ത് നിന്ന് ആര്‍ രാജേന്ദ്രന്‍ എക്സിക്യൂട്ടീവിലെത്തിയത് കാനം പക്ഷത്തിന്റെ നേട്ടമാണ്. കൊല്ലത്ത് കാനം പക്ഷത്തെ ഏകോപിപ്പിച്ച നേതാവ് കൂടിയാണ് രാജേന്ദ്രന്‍.

പ്രവാസികള്‍ വെട്ടിലാകും!! രണ്ടു പരീക്ഷകള്‍ നിര്‍ബന്ധം; ഒന്ന് നാട്ടില്‍... കടുപ്പിച്ച് കുവൈത്ത്പ്രവാസികള്‍ വെട്ടിലാകും!! രണ്ടു പരീക്ഷകള്‍ നിര്‍ബന്ധം; ഒന്ന് നാട്ടില്‍... കടുപ്പിച്ച് കുവൈത്ത്

അതേസമയം പ്രകാശ് ബാബു പി സന്തോഷ്‌കുമാര്‍ എന്നിവര്‍ എക്സിക്യൂട്ടീവില്‍ നിന്ന് ഒഴിവായി. നിലവില്‍ ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്ളതിനാലാണ് എക്സിക്യൂട്ടീവില്‍ നിന്ന് ഒഴിവായത്. കെആര്‍ ചന്ദ്രമോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം 21 അംഗ സംസ്ഥാന എക്സിക്യൂട്ടീവിനെ തിരഞ്ഞെടുത്തു. ഖജാഞ്ചിയായി കെ ആര്‍ ചന്ദ്രമോഹനനെയും തെരഞ്ഞെടുത്തു. പുതിയ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി സി പി മുരളിയെയും സെക്രട്ടറിയായി വി എസ് പ്രിന്‍സിനെ തിരഞ്ഞെടുത്തു.

English summary
CPI Did Not Consider VS Sunilkumar to State Executive Committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X