Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി മുണ്ടുടുത്ത മോദി; സിപിഐയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി എ.കെ ബാലനുമെതിരെ എല്‍ഡിഎഫിലെ സഖ്യകക്ഷിയായ സി.പി.ഐയുടെ എക്‌സിക്യുട്ടീവില്‍ രൂക്ഷ വിമര്‍ശം. പിണറായി മുണ്ടുടുത്ത മോദിയാണെന്നുവരെ വിമര്‍ശം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. മറ്റുവകുപ്പുകളിലും ഇടപെട്ടതാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനത്തിനിടയാക്കിയത്.

സിപിഐയുടെ വകുപ്പുകള്‍ അടക്കി ഭരിക്കാന്‍ മുഖ്യമന്ത്രി നോക്കേണ്ടെന്ന് യോഗത്തില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി എല്ലാ വകുപ്പുകളിലും ഇടപെടുന്നു. ഏകപക്ഷീയമായി പെരുമാറുകയാണന്നും മുഖ്യമന്ത്രിയും മന്ത്രിമാരുമായി യാതൊരുവിധ ഏകോപനവുമില്ലെന്നും വിമര്‍ശനമുയര്‍ന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ യോഗം വിളിച്ചതും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

pinarayivijayan-12

അതേ സമയം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ യോഗം വിളിച്ചതില്‍ തെറ്റില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. സിപിഐ സംസ്ഥാന അസി.സെക്രട്ടറി സത്യന്‍ മൊകേരിയാണ് പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. സിപിഎം കൈയേറിയ ഭൂമിക്ക് ചുളുവില്‍ പട്ടയം നേടാമെന്ന് കരുതേണ്ടെന്നും സിപിഐ നേതാക്കള്‍ വ്യക്തമാക്കി. നിലവില്‍ സിപിഐയുടെ കൈയിലാണ് റവന്യൂ വകുപ്പ്.

സിപിഐ മന്ത്രിമാരെ വിമര്‍ശിച്ച എ.കെ ബാലനെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു. 'ബാലന്‍ ജനിച്ചപ്പൊഴേ ഭരണകര്‍ത്താവിയിരുന്നോ എന്ന് ഒരു അംഗം ചോദിച്ചു. റേഷന്‍ വിതരണം തടസ്സപ്പെട്ടതിന്റെ യഥാര്‍ഘകാരണം ജനങ്ങളെ ബോധ്യപ്പെടുത്താനായില്ല. കേന്ദ്ര സര്‍ക്കാര്‍ വിഹിതം വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നും സിപിഐ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+