കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ പരസ്യം; ജനങ്ങള്‍ വോട്ട് ചെയ്തത് പിണറായി വിജയനല്ല എന്ന് സിപിഐ!

  • By Desk
Google Oneindia Malayalam News

സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി പിണറായി വിജയന്‍ സര്‍ക്കാര്‍ നല്‍കിയ കോടികളുടെ പരസ്യത്തിനെതിരെ സഖ്യകക്ഷിയായ സി പി ഐ രംഗത്ത്. പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത മെയ് 25ന് മലയാളം, ഇംഗ്ലീഷ് ദിനപ്പത്രങ്ങളില്‍ നല്‍കിയ ഒന്നാം പേജ് പരസ്യത്തെയാണ് എല്‍ ഡി എഫിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ സി പി ഐ വിമര്‍ശിച്ചിരിക്കുന്നത്. ഈ പരസ്യം വലിയ വിവാദങ്ങള്‍ക്ക് ഇടവെച്ചിരുന്നു.

<strong> കോടികളുടെ പത്രപ്പരസ്യം തിരിഞ്ഞുകൊത്തുന്നു; പിണറായി വിജയന്‍ ഉത്തരം പറയുമോ ഈ ചോദ്യങ്ങള്‍ക്ക്?</strong> കോടികളുടെ പത്രപ്പരസ്യം തിരിഞ്ഞുകൊത്തുന്നു; പിണറായി വിജയന്‍ ഉത്തരം പറയുമോ ഈ ചോദ്യങ്ങള്‍ക്ക്?

പിണറായി വിജയനല്ല, എല്‍ ഡി എഫിനാണ് കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്തത് എന്നാണ് സി പി ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞത്. വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യം നല്ല ലക്ഷണമല്ല എന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. പരസ്യത്തില്‍ ഒരിടത്തും എല്‍ ഡി എഫ് സര്‍ക്കാര്‍ എന്നോ സി പി എം സര്‍ക്കാര്‍ എന്നോ പറഞ്ഞിരുന്നില്ല. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നു എന്നായിരുന്നു പരസ്യവാചകം.

sudhakarreddy

പിണറായി വിജയന്‍ സര്‍ക്കാര്‍ എന്നതിന് പകരം എല്‍ ഡി എഫ് സര്‍ക്കാര്‍ എന്ന് നല്‍കാമായിരുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴുള്ള അത്യുത്സാഹമാണ് കാണുന്നതെന്നും റെഡ്ഡി പറഞ്ഞു. ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ച ശേഷം കോടികള്‍ ചെലവിട്ടാണ് സര്‍ക്കാര്‍ പരസ്യം നല്‍കിയിരിക്കുന്നത്. പരസ്യങ്ങള്‍ക്ക് വേണ്ടി ഇത്രയധികം പണം ചെലവഴിക്കാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

<strong>എംഎ ബേബിയുടെ നട്ടെല്ലുള്ള ആരുമില്ലേ ഇപ്പോള്‍.. എല്‍ഡിഎഫ് മന്ത്രിമാര്‍ക്ക് ട്രൈസ്‌കഡക്കഫോബിയ!</strong>എംഎ ബേബിയുടെ നട്ടെല്ലുള്ള ആരുമില്ലേ ഇപ്പോള്‍.. എല്‍ഡിഎഫ് മന്ത്രിമാര്‍ക്ക് ട്രൈസ്‌കഡക്കഫോബിയ!

എല്‍ ഡി എഫ് സര്‍ക്കാര്‍ മെയ് 25ന് വൈകുന്നേരമാണ് അധികാരത്തില്‍ വന്നത് എന്നായിരുന്നു സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം. മെയ് 25 ന് രാവിലെ വന്ന പരസ്യത്തിന് എങ്ങനെയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഉത്തരവാദികള്‍ ആകുന്നത്. പരസ്യം താന്‍ ഇതുവരെ കണ്ടിട്ടില്ല എന്നും ഇക്കാര്യത്തെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നും യെച്ചൂരി പറഞ്ഞു.

English summary
CPI red faced over full-page ads of Pinarayi Vijayan’s swearing-in ceremony.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X