സഹകരണം സിപിഎമ്മുമായി, പാര്‍ട്ടിയെ തിരിഞ്ഞുനോക്കുന്നില്ല, പട്ടാമ്പി എംഎല്‍എയ്ക്ക് സിപിഐ ശാസന
പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിനെതിരെ സിപിഐയില്‍ കടുത്ത വിമര്‍ശനം. എംഎല്‍എ പാര്‍ട്ടിയുമായി സഹകരിക്കുന്നില്ലെന്നായിരുന്നു വിമര്‍ശനം. പാലക്കാട് ചേര്‍ന്ന ജില്ല എക്സിക്യൂട്ടീവിലാണ് മുഹസിന് നേരെ വിമര്‍ശനം ഉയര്‍ന്നത്. മുഹസിന് പാര്‍ട്ടിയുമായി ഒത്തുപോകുന്നതില്‍ വീഴ്ച്ച വരുത്തിയെന്നും, ഈ തെറ്റ് തിരുത്തണമെന്നും ജില്ലാ എക്സിക്യൂട്ടീവ് നിര്‍ദേശിച്ചു. അതേസമയം ശാസിച്ചെങ്കിലും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയൊന്നും എടുത്തിട്ടില്ല. പട്ടാമ്പിയിലെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ അദ്ദേഹത്തെും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുഹസിന് പാര്‍ട്ടയുടെ പ്രാദേശിക ഘടകങ്ങളുമായി സഹകരിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന പട്ടാമ്പി മണ്ഡലം കമ്മിറ്റി യോഗത്തിലും ഒരു വിഭാഗം മുഹ്സിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. അദ്ദേഹത്തെ മാറ്റണമെന്ന് വരെ നിര്‍ദേശം ഉയര്‍ന്നു. ഇത് വലിയ ആശങ്ക പാര്ട്ടിയിലുണ്ടാക്കിയിരുന്നു. മുഹ്സീന് പകരം ജില്ലാ എക്സിക്യൂട്ടീവ് ഒകെ സെയ്തലവിയെ മത്സരിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രാദേശിക നേതൃത്വവുമായി യോജിച്ച് പോകണമെന്ന് എംഎല്‍എയോട് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചു. തെറ്റ് തിരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ സിപിഐ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയും ജില്ലാ എക്സിക്യൂട്ടീവ് തയ്യാറാക്കിയിട്ടുണ്ട്. മുഹ്സീനൊപ്പം സെയ്തലവിയുടെ പേരും പട്ടാമ്പിയിലെ സാധ്യതാ പട്ടികയിലുണ്ട്. നേരത്തെ പാര്‍ട്ടി നേതൃത്വവുമായി മുഹ്സീന് എംഎല്‍എ അകല്‍ച്ചയിലായിരുന്നു. സിപിഎമ്മിനോട് കൂടുതല്‍ ചേര്‍ന്നാണ് മുഹ്സീന് പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്. മണ്ണാര്‍ക്കാട്ട് ജില്ലാ സെക്രട്ടറി സുരേഷ് രാജ്, മണികണ്ഠന് പാലോട്, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് കബീര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്നാട്ടില്‍, ചിത്രങ്ങള്‍ കാണാം
പാലക്കാട് ജില്ലയില്‍ മണ്ണാര്‍കാടും പട്ടാമ്പിയിലുമാണ് സിപിഐ മത്സരിക്കുന്നതെന്നാണ് സൂചന. അതേസമയം മണ്ണാര്‍ക്കാട്ടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ജില്ലാ സെക്രട്ടറി സുരേഷ് രാജ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം കോട്ടയം ജില്ലയിലെ വൈക്കത്ത് സികെ ആശയായിരിക്കും സിപിഐ സ്ഥാനാര്‍ത്ഥി. ആശയുടെ പേര് കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് നിര്‍ദേശിച്ചു. ഇതിപ്പോള്‍ സംസ്ഥാന സമിതിയുടെ പരിഗണനയിലാണ്. കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശ്ശേരി വേണമെന്നും ജില്ലാ എക്സിക്യൂട്ടീവ് ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്‍ഡിഎഫിലും തര്‍ക്കം തുടരുകയാണ്.
ഐഷാ ശര്‍മയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications