കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖ്യമന്ത്രി തന്ന കത്തല്ലേ... പ്രേമലേഖനമല്ലല്ലോ, എന്താണ് വിചാരിച്ചിരിക്കുന്നത്?' ഗവര്‍ണറോട് കാനം

Google Oneindia Malayalam News

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമസഭ പാസാക്കിയ നിയമം അംഗീകരിക്കാതെ ഗവര്‍ണര്‍ ബുദ്ധിമുട്ടിക്കുകയാണ് എന്ന് കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. സി പി ഐ മലപ്പുറം ജില്ലാ സമ്മേളന വേദിയിലായിരുന്നു കാനം രാജേന്ദ്രന്റെ വിമര്‍ശനം.

നിയമസഭ പാസാക്കിയ നിയമം അംഗീകരിക്കാതെ ബുദ്ധിമുട്ടിക്കുകയാണ് ഗവര്‍ണര്‍. കുറേ കാലമായി ഇത് സഹിക്കുന്നു എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. രാജഭരണം അല്ലല്ലോ എന്നും ഇല്ലാത്ത അധികാരം ഉണ്ടെന്ന് ആണ് ഗവര്‍ണറുടെ വിചാരം എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി കൊടുത്ത കത്തുകള്‍ പ്രസിദ്ധപ്പെടുത്തും എന്നാണ് ഇപ്പോഴത്തെ ഭീഷണി എന്നും അദ്ദേഹം പരിഹസിച്ചു.

1

മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം ഒന്നും അല്ലല്ലോ എന്നും കാനം രാജേന്ദ്രന്‍ ഗവര്‍ണറോടായി തിരിച്ച് ചോദിച്ചു. ഗവര്‍ണര്‍ പദവി അനാവശ്യമാണെന്നും അത് ബ്രിട്ടീഷുകാരുടെ കാലത്തെ സംവിധാനമാണെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ അതിന്റെ അവശ്യം ഉണ്ടോ എന്ന് ചിന്തിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

വേതനം കൂട്ടിചോദിച്ച മീര ജാസ്മിന് ബാന്‍, ആരും അറിയാത്ത കത്രീന കൈഫിന് ഇരട്ടി പ്രതിഫലം; തുറന്നടിച്ച് പത്മപ്രിയവേതനം കൂട്ടിചോദിച്ച മീര ജാസ്മിന് ബാന്‍, ആരും അറിയാത്ത കത്രീന കൈഫിന് ഇരട്ടി പ്രതിഫലം; തുറന്നടിച്ച് പത്മപ്രിയ

2

കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസാക്കിയ നിയമം പരിശോധിക്കണം എന്ന് പറഞ്ഞ് ഗവര്‍ണര്‍ മാറ്റി വെച്ചുകൊണ്ടിരിക്കുകയാണ്. ഇത് രാജഭരണമല്ല, ജനാധിപത്യമാണ് എന്നും കാനം രാജേന്ദ്രന്‍ ഓര്‍മിപ്പിച്ചു. ഇത് ജനാധിപത്യത്തിന് തന്നെ അപമാനമാണ്, എന്നും പുതിയ വിവാദം ഉണ്ടാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

'രണ്ട് പേര്‍ തമ്മിലുള്ള സമ്മതത്തിന്റേയോ ബന്ധത്തിന്റേയോ കാര്യം'; ലിജുകൃഷ്ണക്കെതിരായ കേസില്‍ നിവിന്‍ പോളി'രണ്ട് പേര്‍ തമ്മിലുള്ള സമ്മതത്തിന്റേയോ ബന്ധത്തിന്റേയോ കാര്യം'; ലിജുകൃഷ്ണക്കെതിരായ കേസില്‍ നിവിന്‍ പോളി

3

അതേസമയം മുഖ്യമന്ത്രിക്കെതിരായ ആരോപണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നും ആവര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം തോന്നുന്നു എന്നും കണ്ണൂര്‍ സംഭവത്തില്‍ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ആണ് എന്നുമായിരുന്നു ഗവര്‍ണറുടെ ആരോപണം.

ഓണം ബംപറടിച്ചാല്‍ എന്തുചെയ്യണം? ടിക്കറ്റ് പങ്കിട്ടെടുത്തവരാണോ നിങ്ങള്‍? ഇക്കാര്യം തീര്‍ച്ചയായും ശ്രദ്ധിക്കണംഓണം ബംപറടിച്ചാല്‍ എന്തുചെയ്യണം? ടിക്കറ്റ് പങ്കിട്ടെടുത്തവരാണോ നിങ്ങള്‍? ഇക്കാര്യം തീര്‍ച്ചയായും ശ്രദ്ധിക്കണം

4

തന്നെ ആക്രമിച്ച ദൃശ്യങ്ങള്‍ നാളെ പുറത്തുവിടും എന്നും ഗവര്‍ണര്‍ക്കെതിരെ ആക്രമണം നടക്കുമ്പോള്‍ പരാതി കിട്ടിയിട്ട് വേണോ സര്‍ക്കാരിന് അന്വേഷിക്കാനെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശത്തിന് മറുപടി എന്നോണം ഗവര്‍ണര്‍ ചോദിച്ചു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനില്ലേ എന്നും ഗവര്‍ണര്‍ ചോദിച്ചു

5

സര്‍വകലാശാല വിഷയങ്ങളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് നാളെ പുറത്തുവിടുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. പിണറായി വിജയന്‍ പല കാര്യങ്ങള്‍ക്കും സഹായം തേടി തന്നെ സമീപിച്ചിട്ടുണ്ട് എന്നും പുറത്തുവിടുമെന്ന് പറഞ്ഞ കത്തുകള്‍ പുറത്തുവിടുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

English summary
CPI State Secretary Kanam Rajendran lashed out at Governor Arif Mohammad Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X