കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രതികരിക്കുമ്പോൾ നേതൃത്വവുമായി ആലോചിക്കണം, പാര്‍ട്ടിക്ക് ചേരാത്ത നടപടി'; ആനി രാജയെ തള്ളി കാനം

Google Oneindia Malayalam News

തിരുവനന്തപുരം: എംഎം മണി വിഷയത്തില്‍ ആനി രാജയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെ കെ രമ എംഎൽഎയെ പിന്തുണച്ച് എം എം മണിയെ വിമർശിച്ചത് പാർട്ടി നിലപാടിന് ചേർന്നതല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.ദേശീയ സെക്രട്ടറിയേറ്റ് അംഗമായ നേതാവ് ഇക്കാര്യങ്ങൾ ഓർക്കേണ്ടതായിരുന്നു. കേരളത്തിലെ വിഷയത്തിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന നേതൃത്വവുമായി ആലോചിക്കേണ്ടതായിരുന്നെന്നും തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ കാനം പറഞ്ഞു.

സംസ്ഥാന നേതൃത്വവുമായ ചർച്ച ചെയ്യാതെ ആനി രാജ ഉന്നയിച്ച വിമർശനങ്ങളോട് സംസ്ഥാന നേതൃത്വം ഇപ്പോൾ പ്രതികരിക്കേണ്ടതില്ല. ആനി രാജയുടെ ഇത്തരം പ്രതികരണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് നാഷണല്‍ എക്‌സിക്യൂട്ടീവിന് സംസ്ഥാന സെക്രട്ടറിയേറ്റ് കത്ത് നല്‍കിയിട്ടുണ്ടെന്നും കാനം വ്യക്തമാക്കി. കെകെ രമയ്ക്ക് എതിരായ പരാമര്‍ശത്തില്‍ എംഎം മണിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ആനി രാജയുടെ പ്രതികരണം. 'ഒരു കമ്യൂണിസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് മണി നടത്തിയതെന്നും അത്തരം പരാമർശങ്ങൾ പിൻവലിക്കുന്നതാണ് കമ്യൂണിസ്റ്റ് നടപടിയെന്നും ആനി രാജ പറഞ്ഞിരുന്നു.
മണിയെ നിയന്ത്രിക്കണോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിയായ സിപിഎമ്മാണെന്നും ആനിരാജ വിമര്‍ശിച്ചിരുന്നു.

എകെജി സെന്റർ ആക്രമണത്തിൽ സിപിഎമ്മിനെ സംശയിച്ച് സിപിഐയും; ആക്രമണം പാർട്ടി നടപ്പാക്കിയതെന്ന് വിമര്‍ശനംഎകെജി സെന്റർ ആക്രമണത്തിൽ സിപിഎമ്മിനെ സംശയിച്ച് സിപിഐയും; ആക്രമണം പാർട്ടി നടപ്പാക്കിയതെന്ന് വിമര്‍ശനം

1

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് കാനം മറുപടി പറഞ്ഞില്ല.എൽഡിഎഫ് സർക്കാരിനെ പിണറായി സർക്കാർ എന്ന് ബ്രാൻഡി ചെയ്യുന്നുവെന്നായിരുന്നു യോഗത്തിലെ പ്രധാന വിമര്‍ശനം. ഇങ്ങനെയൊരു ബ്രാന്‍ഡിങ്ങിന് സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുവെന്നായിരുന്നു പ്രതിനിധികളുടെ ആരോപണം. മറ്റൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും പ്രവർത്തിക്കാത്ത തരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പോക്ക്. പി.കെ.വാസുദേവൻ നായരെയും ഇ.കെ.നായനാരെയും പോലുള്ള കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ ഭരിച്ച നാടാണ് ഇതെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും പ്രതിനിധികള്‍ പറഞ്ഞു. പൊലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെന്നും സര്‍ക്കാരിന് പൊലീസിന് മേല്‍ നിയന്ത്രണം ഇല്ലെന്നുമുള്ള ആരോപണമാണ് സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ ഉയര്‍ന്നുവന്നത്.

2

സപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും രൂക്ഷമായ വിമര്‍ശനം സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു. വെളിയം ഭാർഗവന്റെയും സി.കെ.ചന്ദ്രപ്പന്റെയും പ്രവർത്തന രീതിയെ ചൂണ്ടിക്കാട്ടിയായിരുന്നു കാനം രാജേന്ദ്രനെതിരെ പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനു കീഴ്പ്പെട്ടു പ്രവർത്തിക്കുന്നു എന്നതായിരുന്നു കാനത്തിനെതിരെയുള്ള പ്രധാന ആക്ഷേപം. സംസ്ഥാന സെക്രട്ടറി ബന്ധനസ്ഥനാണ്. സർക്കാരിന്റെ തെറ്റായ നയങ്ങളെ വിമർശിക്കാൻ പാർട്ടി നേതൃത്വം ധൈര്യം കാട്ടുന്നില്ലന്നും സമ്മേളനത്തില്‍ വിമരശനം ഉയര്‍ന്നിരുന്നു.

3

എകെജി സെറ്റര്‍ വിഷയത്തില്‍ സിപിഎമ്മിനെതിരെയും സമ്മേളനത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഓഫീസ് ആക്രമണം പൊലീസിന്‍റെ സഹായത്തോടെ പാർട്ടി നടപ്പാക്കിയതെന്നാണന്നായിരുന്നു സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം എകെജി സെന്റർ ആക്രമണത്തിൽ സിപിഎം സംശയമുനയിലാണെന്ന് ആരോപിച്ച പ്രതിനിധികള്‍ സർക്കാരിനെതിരെയുള്ള വിവാദങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് ആക്രമണമെന്ന് കരുതേണ്ടി വരുമെന്നും പറഞ്ഞു. പൊലീസും ആക്രമണത്തില്‍ സിപിഎമ്മിനൊപ്പം കൂട്ടുനിന്നുവെന്നും അക്ഷേപം ഉയര്‍ന്നിരുന്നു.

അനുപമ... ഇറ്റ്‌സ് യൂ... ക്യൂട്ട് ഒപ്പം ഹോട്ടും; അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ

English summary
cpi state secretary kanam rajendran against annie raja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X