ഉണ്യാലില്‍ സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍, നഷ്ടം സംഭവിച്ച പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് സി.പി.എം ഫണ്ട് കൈമാറി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ഉണ്യാലില്‍ സിപിഎം പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഉണ്യാല്‍ ഫിഷറീസ് ഗ്രൗണ്ടില്‍ വച്ച് ഒമ്പത് സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാംപ്രതി ചേക്കിന്റെ പുരക്കല്‍ ഷംസുവിനയാണ് താനൂര്‍ പൊലീസ് പിടികൂടിയത്.

ദേശീയ പാതയിൽ റോഡ് റീ ടാറിങ് തുടങ്ങിയപ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമായി

ആക്രമണം നടത്തിയതിനു ശേഷം ഗള്‍ഫിലേക്ക് രക്ഷപ്പെട്ട പ്രതി കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയിട്ടും ഒളിച്ചു കഴിയുകയായിരുന്നു ഇയാള്‍. താനൂര്‍ സി ഐ സി അലവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് 7ന് പറവണ്ണയില്‍ വച്ച് എസ് ഐ ആര്‍ രാജേന്ദ്രന്‍ നായരും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

cpm

ഉണ്യാലിലെ മുസ്ലിം ലീഗ് അക്രമത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്കായുള്ള പാര്‍ട്ടിഫണ്ട് സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഇ ജയന്‍ ജില്ലാ സെക്രട്ടറി പി പി വാസുദേവന് കൈമാറുന്നു

ഇയാളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉണ്യാല്‍ മേഖലയിലെ മിക്ക അക്രമങ്ങളുടെയും ആസൂത്രകനാണ് ഷംസുവെന്നു പറയുന്നു. പ്രദേശത്തെ കലാപ ഭൂമിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് ഇയാള്‍ വിദേശത്തേക്ക് കടക്കുകയാണ് പതിവെന്നും സി.പി.എം ആരോപിക്കുന്നു. കെഎംസിസി പ്രവര്‍ത്തകരില്‍ നിന്നും തീരദേശ മേഖലയിലെ അക്രമത്തിന് വേണ്ട പണം സ്വരൂപിക്കുന്നതും ഇയാളുടെ നേതൃത്വത്തിലാണ്. ഉണ്യാലിലെ ഡിവൈഎഫ്‌ഐ സെക്രട്ടറി ഷമീറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതി യേക്കിന്റെ പുരക്കല്‍ ജാബിര്‍ ഷംസുവിന്റെ മകനാണ്.

ലിയ കന്മുട്ടാകത്ത് നിസാര്‍ (30), കാക്കന്റെ പുരക്കല്‍ ഷബീര്‍ (30), ചേക്കാ മടത്ത് ഗഫൂര്‍ (35), ജാറക്കടവത്ത് നൗഷാദ് (32), കുഞ്ഞാറക്കടവത്ത~ ഇസ്മയില്‍ (35), വലിയ കന്മുട്ടകത്ത് ഫൈജാസ് (28), പടിഞ്ഞാറേയില്‍ ഹര്‍ഷാദ് (28) എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ . ജാഫര്‍ കുഞ്ഞാലകത്ത് (35), ഫൈജാസ് ഫക്ര കടവത്ത് (28), എന്നീ സി.പി.എം പ്രവര്‍ത്തകരെയാണ് അന്നു അക്രമിച്ചത്.

അതേ സമയം ഉണ്യാലിലെ മുസ്ലിം ലീഗ് അക്രമത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്കായി സിപിഐഎം താനൂര്‍ ഏരിയാ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളില്‍ നിന്നും സ്വരൂപിച്ച ഫണ്ട് കൈമാറി. സമ്മേളന നഗരിയില്‍ വച്ച് ജില്ലാ കമ്മിറ്റിയംഗം ഇ ജയന്‍ ജില്ലാ സെക്രട്ടറി പി പി വാസുദേവന് കൈമാറി. ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ കൂട്ടായി ബഷീര്‍, വേലായുധന്‍ വള്ളിക്കുന്ന് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഫണ്ട് കൈമാറിയത്. ജില്ലയിലെ എല്ലാ ഏരിയ സമ്മേളനത്തിലും ഉണ്യാല്‍ ഫണ്ട്‌സ്വീകരിച്ചിരുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cpm activist murder attempt case-league member arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്