സിപിഎമ്മിന് ഇപ്പോള്‍ യോഗയോട് അയിത്തമില്ല!!! അണികളെ കൂട്ടാന്‍ മതേതര യോഗ...
തിരുവനന്തപുരം: കഴിഞ്ഞ അന്താരാഷ്ട്ര യോഗ ദിനത്തില്‍ രാജ്യത്ത് എല്ലാവരും യോഗ അഭ്യസിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. ബിജെപി യോഗയെ മതപരമായ ആചാരമാക്കി മാറ്റുന്നുവെന്നായിരുന്നു ആരോപണം. സിപിഎമ്മാണ് വലിയ പ്രതിഷേധവുമായി മുന്നോട്ടു വന്നത്.
യോഗയെ ബിജെപി ഹൈജാക്ക് ചെയ്യുന്നുവെന്ന തോന്നലില്‍ നിന്നാകാം സിപിഎമ്മും യോഗ അഭ്യാസം ഏറ്റെടുത്തിരിക്കുകയാണ്. അന്താരാഷ്ട്ര യോഗ ദിനത്തില്‍ സംസ്ഥാനത്ത് വിപുലമായ യോഗ ദിനാചാരണ പരിപാടികളാണ് സിപിഎം സംഘടിപ്പിച്ചിരിക്കുന്നത്. ബിജെപിയും സംസ്ഥാനത്ത് വിപുലമായ യോഗ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരും സംസ്ഥാനത്ത് യോഗ അചരിക്കുന്നതിന് വലിയ പ്രചാരണം നല്‍കുന്നുണ്ട്. സിപിഎമ്മിന്റെ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ആന്റ് യോഗാ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലാണ് യോഗ പ്രദര്‍ശിപ്പിക്കുന്നത്. മതേതര യോഗ എന്ന പേരിലാണ് യോഗ ദിനം ആചരിക്കുന്നത്. താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് യോഗ പരിശീലനം സിപിഎം നടത്തുന്നത്. മതേതര യോഗ എന്ന് പറയുമ്പോഴും മതവിശ്വാസികളെ കൂടെകൂട്ടുകയാണ് സിപിഎമ്മിന്റെയും ലക്ഷ്യം.
ബിജെപി നടത്തുന്ന യോഗ മതപരമാണെന്നാണ് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത്. ബിജെപി യോഗ ആചരിക്കുന്നത് മതപരമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. എന്നാല്‍ സിപിഎം എന്തിനാണ് യോഗയെ ഭയക്കുന്നതെന്നാണ് ബിജെപി ചോദിക്കുന്നത്.
യോഗ ഒരു വ്യായാമ പ്രക്രിയയാണ്. അത് നമ്മുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനുമാണ് ആചരിക്കുന്നത്. ഇതില്‍ സിപിഎം മതം കലര്‍ത്തുന്നതെന്തിനാമെന്നാണ് ബിജെപി ചോദിക്കുന്നത്. ന്യൂനപക്ഷങ്ങളെ ബിജെപിയില്‍ നിന്ന് അകറ്റാനുള്ള കുതന്ത്രമാണിതെന്നാണ് ബിജെപിയുടെ ആരോപണം.
അതിനിടെ ആയുഷ് ഡിപ്പാര്‍ട്‌മെന്റ് സംഘടിപ്പിച്ച യോഗ ദിനാചാര പരിപാടിയില്‍ കീര്‍ത്തനം ആലപിച്ചതിനെതിരെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ രംഗത്തു വന്നു. യോഗയില്‍ ഒരു മതത്തിന്റെ കീര്‍ത്തനം പാടിയത് ശരിയല്ലെന്ന് പറഞ്ഞ് മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചു. ഇത് ബിജെപി വിവാദമാക്കിയിരുന്നു.
കെകെ ശൈലജയുടെ നിലപാടിനിതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് രംഗത്തു വന്നത്. ആരെ തൃപ്തിപ്പെടുത്താനായിരുന്നു മന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണമെന്ന് കുമ്മനം ചോദിച്ചു. യോഗ ഒരു മതത്തിന്റെയും സ്വന്തമല്ല, പിന്നെന്തിനാണ് ആവര്‍ത്തിച്ച് അതുതന്നെ പറയുന്നതെന്നാണ് കുമ്മനത്തിന്റെ ചോദ്യം.
ബിജെപിയും സംസ്ഥാന വ്യാപകമായി യോഗാ ദിനം ആചരിക്കുന്നുണ്ട്. കേന്ദ്ര മന്ത്രിമാരെയും ചല്ചചിത്ര, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരെ അണമി നിരത്തിയാണ് ബിജെപിയുടെ യോഗ ദിന ആചരണം. സിപിഎമ്മിന്റെ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന മതേതര യോഗ കൊല്ലത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.












Click it and Unblock the Notifications