Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുവിക്കരയില്‍ സിപിഎം ജയിക്കും, കോണ്‍ഗ്രസ്സും ബിജെപിയും ജയിക്കും!!!

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. കേരളത്തിന്റെ രാഷ്ട്രീയ ലിറ്റ്മസ് പരീക്ഷണമാണ് അരുവിക്കരയില്‍ നടക്കുന്നതെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ മത്സരിക്കുന്നവര്‍ക്കെല്ലാം ഇത് തീര്‍ത്തും നിര്‍ണായകമാണ്.

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ പ്രധാനപ്പെട്ട പാര്‍ട്ടികളെല്ലാം കണക്കെടുപ്പും വിജയപ്രഖ്യാപനവും നടത്തിക്കഴിഞ്ഞിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ പാര്‍ട്ടിയും കണക്കെടുക്കുമ്പോള്‍ വിജയം അവര്‍ക്ക് തന്നെയാണ്. എങ്ങനെയാണ് ആ കണക്കുകള്‍?

വിജയകുമാര്‍ ജയിക്കും?

വിജയകുമാര്‍ ജയിക്കും?

എം വിജയകുമാര്‍ ഉറപ്പായിട്ടും ജയിക്കും എന്നാണ് സിപിഎമ്മിന്റേയും എല്‍ഡിഎഫിന്റേയും കണക്ക് കൂട്ടല്‍. ഭൂരിപക്ഷം എത്രയായിരിക്കും എന്ന് വരെ കണക്കായിക്കഴിഞ്ഞു.

പതിനായിരം വരെ

പതിനായിരം വരെ

അയ്യായിരം മുതല്‍ പതിനായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എം വിജയകുമാര്‍ ജയിക്കും എന്നാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടല്‍. 45 ശതമാനം വോട്ടെങ്കിലും വിജയകുമാര്‍ നേടുമത്രെ.

സിപിഎമ്മിന്റെ കണക്ക്

സിപിഎമ്മിന്റെ കണക്ക്

ബൂത്ത് തലം മുതലുള്ള കണക്കുകളെടുത്താണ് സിപിഎമ്മിന്റെ ഈ വിലയിരുത്തല്‍. നിഷ്പക്ഷ വോട്ടുകളും കോണ്‍ഗ്രസ്-ബിജെപി വോട്ടുകളും വരെ സിപിഎം കണക്കിലെടുത്തിട്ടുണ്ട്.

പിണറായി വിജയന്‍

പിണറായി വിജയന്‍

പിണറായി വിജയനാണ് സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുന്നത്. പിണറായിയുടെ കണക്ക് പിഴയ്ക്കുമോ അതോ ഫലിയ്ക്കുമോ?

ശബരിനാഥന്‍

ശബരിനാഥന്‍

സിപിഎം കണക്ക് കൂട്ടുന്നതുപോലെയുള്ള ഭൂരിപക്ഷം തന്നെയാണ് കോണ്‍ഗ്രസും തങ്ങള്‍ക്ക് പ്രതീക്ഷിയ്ക്കുന്നത്.

ഭൂരിപക്ഷം

ഭൂരിപക്ഷം

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലം കോണ്‍ഗ്രസിനെ തുണച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ 7,500 മുതല്‍ 10,000 വരെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിയ്ക്കുമെന്നാണ് പ്രതീക്ഷ.

എകെ ആന്റണി

എകെ ആന്റണി

ജി കാര്‍ത്തികേയന്റെ മകന്‍ എന്ന നിലയില്‍ ശബരി നാഥന്‍ വോട്ട് നേടുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം എകെ ആന്റണി പ്രചാരണത്തിനെത്തിയത് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു.

ഒ രാജഗോപാല്‍

ഒ രാജഗോപാല്‍

ഈ തിരഞ്ഞെടുപ്പ് ഒ രാജഗോപാലിന് ഉറപ്പായും വിജയം സമ്മാനിയ്ക്കും എന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്.

ഭൂരിപക്ഷം?

ഭൂരിപക്ഷം?

ഒ രാജഗോപാലിന് 50,00 മുതല്‍ 60,00 വരെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ബിജെപി പ്രതീക്ഷിയ്ക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+