വേങ്ങരയില്‍ 'കുഞ്ഞാപ്പ Vs കുഞ്ഞാവ'; തീപ്പൊരി വനിത സ്ഥാനാര്‍ത്ഥിയുമായി സിപിഎം... ആരാണ് ജിജി
മലപ്പുറം: 2021 കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നുകഴിഞ്ഞു. 74 മണ്ഡലങ്ങളിലാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ഒമ്പതിടത്ത് സിപിഎം സ്വതന്ത്രരും.
ലോക്സഭ എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കാനിറങ്ങുന്ന കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ആരായിരിക്കും സിപിഎം സ്ഥാനാര്‍ത്ഥി എന്ന ചോദ്യം ആദ്യം മുതലേ ഉയരുന്നുണ്ട്. ഇപ്പോഴതിന് ഉത്തരമായിരിക്കുന്നു. ഒരു യുവ വനിത സ്ഥാനാര്‍ത്ഥിയെ ആണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. ആരാണ് ജിജി പി...

ഗവേഷക
കാലിക്കറ്റ് സര്‍വ്വാകാലയില്‍ ബോട്ടണി വിഭാഗത്തില്‍ ഗവേഷകയാണ് ഇപ്പോള്‍ ജിജി. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദാനന്തര ബിരുദവും മഞ്ചേരി എന്‍എസ്എസ് കോളേജില്‍ നിന്ന് ബിരുദവും സ്വന്തമാക്കി. ബിഎഡ് ബിരുദവും എംഫിലും ഉണ്ട് ജിജിയ്ക്ക്.

സിപിഎം നേതാവ്
സിപിഎം കൊണ്ടോട്ടി ഏരി കമ്മിറ്റി അംഗമാണിപ്പോള്‍ ജിജി. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗവും ആണ്. നിലവില്‍ പ്രൊബേഷന്‍ അഡൈ്വസറി കമ്മിറ്റി അംഗവും ആണ് ജിജി.

തീപ്പൊരി നേതാവ്
എസ്എഫ്ഐയുടെ മലപ്പുറം ജില്ലയിലെ തീപ്പൊരി നേതാക്കളില്‍ ഒരാളാണ് ജിജി. പലതവണ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന് മുന്‍ ചെയര്‍പേഴ്സണും ആണ്.

പ്രിയപ്പെട്ടവരുടെ കുഞ്ഞാവ
ജിജിയെ അടുപ്പമുള്ളവർ വിളിക്കുന്നത് 'കുഞ്ഞാവ' എന്നാണ്. അതുകൊണ്ട് തന്നെ വേങ്ങരയില്‍ കുഞ്ഞാപ്പയ്ക്കെതിരെ കുഞ്ഞാവ എന്ന മട്ടില്‍ ഇപ്പോള്‍ തന്നെ പ്രചാരണം തുടങ്ങിയിരുന്നു. എടവണ്ണപ്പാറി മണ്ണാടിയില്‍ സുകുമാരന്റേയും കുണ്ടറക്കാടന്‍ പ്രവഭാവതിയുടേയും മകളാണ്. പെരുമ്പാവൂര്‍ ശ്രീശങ്കര കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സജിത് സോമന് ആണ് ഭര്‍ത്താവ്

കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ
കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ഒരു വനിത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന്റെ ശക്തമായ രാഷ്ട്രീയ തീരുമാനമാണ്. കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും സുരക്ഷിത മണ്ഡലമാണ് വേങ്ങരയെങ്കിലും ശക്തമായ മത്സരത്തിനാണ് ഇതോടെ കളമൊരുങ്ങിയിരിക്കുന്നത്.

കഴിഞ്ഞ തവണയും
2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് വേളയിലും ജിജിയുടെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണിക്കപ്പെട്ടിരുന്നു. വള്ളിക്കുന്ന് മണ്ഡലത്തിലായിരുന്നു അന്ന് പരിഗണിച്ചിരുന്നത്. പിന്നീട് മണ്ഡലം ഐഎന്‍എല്ലിന് നല്‍കുകായിരുന്നു ഇടത് മുന്നണി.

അഞ്ച് സ്വതന്ത്രര്‍
മലപ്പുറം ജില്ലയില്‍ ഇത്തവണയും സ്വതന്ത്രരെ വിന്യസിച്ചുകൊണ്ടുള്ള പരീക്ഷണത്തിനാണ് സിപിഎം മുതിര്‍ന്നിട്ടുള്ളത്. മൊത്തം ഒമ്പത് സ്വതന്ത്രരില്‍ അഞ്ച് പേരും മലപ്പുറം ജില്ലയില്‍ ആണ്. കൊണ്ടോട്ടിയില്‍ സുലൈമാന്‍ ഹാജി, താനൂരില്‍ വി അബ്ദുള്‍ റഹ്മാന്, പെരിന്തല്‍മണ്ണയില്‍ കെപി മുസ്തഫ, തവനൂരില്‍ കെടി ജലീല്‍, നിലമ്പൂരില്‍ പിവി അന്‍വര്‍ എന്നിവരാണ് മലപ്പുറത്തെ സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications