ബിജെപിക്ക് മത്സരിക്കാന്‍ ആളെ കൊടുക്കുകയാണ് കേരളത്തിലെ സിപിഎം; സ്വന്തം അണികളെ വഞ്ചിക്കുകയാണെന്ന് ചെന്നിത്തല
തിരുവനന്തപുരം: ബി.ജെ.പിയുമായി ഡീല്‍ ഉറപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മതേതരത്വത്തിന്റെ മഹനീയതയെക്കുറിച്ച് വാചകമടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ സി.പി.എം നേതൃത്വം കേരളത്തെ മാത്രമല്ല സ്വന്തം അണികളെയും വഞ്ചിച്ചിരിക്കുകയാണ്. കൂട്ടുകച്ചവടം നടത്തിയ സി.പി.എമ്മും ബി.ജെ.പിയും ഇനിയും മനസിലാക്കാത്ത കാര്യമുണ്ട്. മതേതരത്വത്തിനും മതസൗഹാര്‍ദ്ദത്തിനും സി.പി.എമ്മും ബി.ജെ.പിയും കരുതുന്നതിനെക്കാള്‍ കൂടുതല്‍ അടിത്തറയുള്ള മണ്ണാണ് ഇത് എന്നത്- ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തലയുടെ വിമര്‍ശനം.
ബിജെപിയുടെ അസം തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

ഗൗരവം വര്‍ധിപ്പിക്കുന്നു
സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഡീല്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് പറഞ്ഞത് ആര്‍.എസ്.എസ്സിന്റെ ഉന്നത നേതാവ് ആര്‍. ബാലശങ്കറാണ്. പ്രധാനമന്ത്രിയുമായി അടുപ്പമുള്ള ബാലശങ്കര്‍ ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസറുടെ മുന്‍ പത്രാധിപരുമാണ്. അങ്ങനെ ഒരു വ്യക്തിയാണ് സി.പി.എമ്മും ബി.ജെ.പി.യും തമ്മിലുണ്ടാക്കിയിരിക്കുന്ന അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇത് വെളിപ്പെടുത്തലിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

വോട്ടു കച്ചവടം
ഞങ്ങള്‍ നേരത്തെ തന്നെ പറഞ്ഞിരുന്ന കാര്യങ്ങള്‍ ആര്‍.എസ്.എസ് നേതാവ് ശരിവച്ചിരിക്കുകയാണ്.ബാലശങ്കര്‍ പറഞ്ഞതിന് ഒരു തിരുത്തുണ്ട്. ഈ വോട്ടു കച്ചവടം നടന്നത് ചെങ്ങന്നൂരും ആറന്മുളയിലും കോന്നിയിലും മാത്രമല്ല, സംസ്ഥാനത്തുടനീളമുണ്ട്. എത്ര മണ്ഡലങ്ങളില്‍ ബി.ജെ.പിയെ ജയിപ്പിക്കാന്‍ സി.പി.എം ഇത്തവണ ഇങ്ങനെ കരാര്‍ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തണം. അത് പോലെ എത്ര മണ്ഡലങ്ങളില്‍ തിരിച്ച് സി.പി.എമ്മിന് വോട്ടു കൊടുക്കാന്‍ കരാര്‍ എടുത്തിട്ടുണ്ടെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ സുരേന്ദ്രനും വെളിപ്പെടുത്തണം.

മുളയിലേ നുള്ളിക്കളയും
തങ്ങള്‍ക്ക് ഭരണത്തുടര്‍ച്ച, ബിജെ.പിക്ക് കൂടുതല്‍ സീറ്റ് എന്ന പിണറായി വിജയന്റെ മോഹം മതേതര കേരളം മുളയിലേ നുള്ളിക്കളയും. സി.പി.എമ്മിന്റെത് അപകടകരമായ ഈ കളി അവരുടെ അന്ത്യത്തിന് വഴിവയ്ക്കലാകും. മതേതരത്വത്തിനും മതസൗഹാര്‍ദ്ദത്തിനും സി.പി.എമ്മും ബി.ജെ.പിയും കരുതുന്നതിനെക്കാള്‍ കൂടുതല്‍ അടിത്തറയുള്ള മണ്ണാണ് ഇത്. ഇവിടെ ജനങ്ങള്‍ രണ്ടു പേരെയും തൂത്തെറിയും.
ഈ കള്ളക്കൂട്ടുക്കെട്ടിന്റെ ലക്ഷണങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നതാണ്.

കൂട്ടുകെട്ടിന്റെ ഭാഗമായിട്ടാണ്
സ്വര്‍ണ്ണക്കടത്ത് കേസ് ആവിയായി പോയത് അത് കാരണമാണ്. ലാവ്‌ലിന്‍ കേസ് അനന്തമായി നീട്ടി വയ്ക്കപ്പെടുന്നതും യാദൃച്ഛികമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയോ കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് എതിരെയോ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരക്ഷരം പറയാതിരുന്നത് ഈ കൂട്ടുകെട്ടിന്റെ ഭാഗമായിട്ടാണ്.

ആരും ബി.ജി.പി.യിലേക്ക് പോയിട്ടില്ല
കോണ്‍ഗ്രസ്സുകാരെ ജയിപ്പിച്ചാല്‍ അവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു കളയുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ജയിക്കുന്നതിന് മുമ്പ് ബി.ജെ.പിക്ക് മത്സരിക്കാന്‍ ആളെ കൊടുക്കുകയാണ് ഇത്തവണ കേരളത്തില്‍ സി.പി.എം ചെയ്തിരിക്കുന്നത്. ഇത്തവണ ബി.ജെ.പി.യുടെ സ്ഥാനാര്‍ത്ഥികളില്‍ അര ഡസനിലേറെ പേര്‍ സി.പി.എമ്മില്‍ നിന്നു പോയവരാണ്. കേരളത്തില്‍ കോണ്‍ഗ്രസില്‍നിന്ന് മുന്‍ എം.എല്‍.എമാരോ, മന്ത്രിമാരോ ആരും ബി.ജി.പി.യിലേക്ക് പോയിട്ടില്ല.

നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥി
സിപിഎമ്മിന്റെ എംപിയും മന്ത്രിയുമായിരുന്ന വിശ്വനാഥ മേനോന്‍ പിന്നീട് ബിജെപി സ്ഥാനാര്‍ത്ഥിയായി. പിണറായി വിജയന്‍ കണ്ടെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനം പിന്നീട് എന്തായി എന്നു ജനം കണ്ടതാണ്. ബി.ജെ.പി.ക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത പോരാട്ടമാണ് കോണ്‍ഗ്രസും യു.ഡി.എഫും നടത്തുന്നത്. നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയത് അതിനാലാണ്.
അവതാരക അഞ്ജനയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം












Click it and Unblock the Notifications