കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ബംഗാള്‍ ഘടകത്തിനെതിരെ കേരളം

Google Oneindia Malayalam News

തിരുവനന്തപുരം: ബംഗാള്‍ സിപിഎം നേതൃത്വത്തിന് കേരള ഘടകത്തിന്റെ രൂക്ഷ വിമര്‍ശനം. നിയമസഭ തിരഞ്ഞെടുപ്പില്‍ ബംഗാളിലുണ്ടാക്കിയ കൂട്ട് കെട്ടിനെതിരെയാണ് സിപിഎം കേരള സംസ്ഥാന സമിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

എല്ലാം ശരിയല്ല...അഴിമതിക്കേസിലെ പ്രതി വൈദ്യുതിവകുപ്പ് മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് !!!എല്ലാം ശരിയല്ല...അഴിമതിക്കേസിലെ പ്രതി വൈദ്യുതിവകുപ്പ് മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് !!!

ബംഗാളിലെ കോണ്‍ഗ്രസ് കൂട്ടിനെ കേരള നേതാക്കളില്‍ വിഎസ് അച്യുതാനന്ദന്‍ മാത്രമാണ് പരസ്യമായി ന്യായീകരിച്ചത്. ദില്ലിയില്‍ അവസാനിച്ച കേന്ദ്ര കമ്മറ്റിയില്‍ കേരള ഘടകം ഉന്നയിച്ചതിന്റെ തുടര്‍ച്ചയാണ് സംസ്ഥാത്തും ഉണ്ടായത്. ബംഗാളിന്റെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണെന്നും അവിടെ കോണ്‍ഗ്രസുമായി ധാരണ ഉണ്ടാക്കുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു വിഎസിന്റെ നിലപാട്.

CPM

അഖിലേന്ത്യാ തലത്തില്‍ തന്നെ ഇടത് മുന്നണി കെട്ടിപ്പടുക്കുന്നതില്‍ പങ്കു വഹിക്കുമെന്ന് പറയുമ്പോഴാണ് കോണ്‍ഗ്രസുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത്. ഇത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ അടിസ്ഥാന തത്ത്വങ്ങള്‍ ലംഘിക്കുകയാണ് ബംഗാള്‍ നേതാക്കള്‍ ചെയ്തിരിക്കുന്നത്. ബംഗാള്‍ സിപിഎം ഘടകത്തിന്റെ വ്യതിയാനത്തെ ബിജെപി കേരളത്തെ ആയുധമാക്കിയെന്നും സംസസ്ഥാന സമിതിയില്‍ ചര്‍ച്ച ഉയര്‍ന്നു.

പിബിയിലെ ചിലരുടെ മൗനാനുവാദത്തോടെയാണ് ഈ അവിശുദ്ധ സഖ്യം അരങ്ങേറിയതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി നയത്തിന്റെ ലംഘനത്തിനെതിരെ ജനറല്‍ സെക്രട്ടറി ശക്തമായി ഇടപെട്ടില്ലെന്നും ചര്‍ച്ചകള്‍ വന്നു. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് കേന്ദ്ര കമ്മറ്റി തീരുമാനത്തിന്റെ റിപ്പോര്‍ട്ടിങ് നടത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പെരെടുത്ത് പറയാതെ സംസ്ഥാന സമിതി അംഗങ്ങള്‍ കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി.

കൂടുതല്‍ വിശദീകരിക്കേണ്ട... മന്ത്രി ജി സുധാകരന്‍ ഉദ്യോഗസ്ഥരെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു...കൂടുതല്‍ വിശദീകരിക്കേണ്ട... മന്ത്രി ജി സുധാകരന്‍ ഉദ്യോഗസ്ഥരെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു...

അതേസമയം രണ്ട് ദിവസവും സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുത്ത വിഎസിന്റെ ക്യാബിനറ്റ് പദവിയില്‍ ധാരണയായില്ല. കാബിനറ്റ് റാങ്കോടെ പദവി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കിലും വിഎസ് ഇതുവരെ അതിന് സന്നദ്ധത അറിയിച്ചിട്ടില്ല. ഭരണകാര്യത്തില്‍ രാഷ്ട്രീയമായി ഇടപെടാന്‍ സാധ്യതയുള്ള ഒരു പദവി നല്‍കാന്‍ പാര്‍ട്ടി തയ്യാറല്ല. പേരിനൊരു പദവി സ്വീകരിക്കണോ എന്ന കാര്യത്തില്‍ വിഎസിന്നും സന്ദേഹമുണ്ട്.

English summary
CPM Kerala criticized congress alliance in Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X