Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം അയോധ്യ, പിന്നാലെ ഇതാ കാശിയും: സംഘപരിവാരിന്റെ ഫാസിസത്തിലേക്കുള്ള യാത്ര തന്നെ: എംവി ജയരാജന്‍

കണ്ണൂര്‍: അയോധ്യക്ക് പിന്നാലെ കാശിയിലും മസ്ജിദിനെ ചൊല്ലി തര്‍ക്കമുന്നയിച്ച സംഘപരിവാരിന്‍റെ പോക്ക് ഫാസിസത്തിലേക്കുള്ള യാത്ര തന്നെയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. 1992 ൽ അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കുമ്പോൾ അയോധ്യയിൽ വച്ച് തന്നെ സംഘപരിവാർ നേതാക്കൾ അടുത്തത് കാശിയും മഥുരയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നെന്നും എംവി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

അയോധ്യയിൽ നിന്നും കാശിയിലേക്കുള്ള യാത്ര
സംഘപരിവാരിന്റെ ഫാസിസത്തിലേക്കുള്ള യാത്ര തന്നെ
====================================
1992 ൽ അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കുമ്പോൾ അയോധ്യയിൽ വച്ച് തന്നെ സംഘപരിവാർ നേതാക്കൾ അടുത്തത് കാശിയും മഥുരയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു. ഭൂമിപൂജ നടത്തി രാമക്ഷേത്ര നിർമ്മാണത്തിന് ശിലയിട്ടപ്പോൾ മോദി മതനിരപേക്ഷ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയല്ലാതായി.മതരാഷ്ട്ര നിർമ്മാണത്തിന്റെ ശിലയാണ് താൻ പാകിയതെന്നും ശിലാസ്ഥാപനം നടത്തിയ ദിനം സ്വാതന്ത്ര്യദിനമാണെന്നും പ്രഖ്യാപിച്ചു. സുപ്രീംകോടതിയാവട്ടെ ഈയിടെ ആരാധനാലയ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ നീക്കം ചെയ്യേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. ഇതെല്ലാമായപ്പോൾ ആവേശഭരിതരായ മതരാഷ്ട്ര നിർമ്മാണ മോഹികൾ മറ്റു മത വിശ്വാസികളുടെ ആരാധനാലയങ്ങൾ പിടിച്ചെടുക്കാനാണ് ഇപ്പോൾ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

mvjayarajan

1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ഏത് മതവിഭാഗമാണോ ആരാധാനാലയങ്ങൾ കൈവശം വച്ചിരിക്കുന്നത് അവരുടേതാണ് പ്രസ്തുത ആരാധനാലയങ്ങൾ എന്നതാണ് നിലവിലുള്ള നിയമം.സ്വാതന്ത്രത്തിനു മുമ്പ് തന്നെ കോടിതിയിലെ വ്യവഹാരത്തിലുണ്ടായിരുന്ന അയോധ്യപള്ളിക്ക് ഇത് ബാധകമായിരുന്നില്ല.അയോധ്യ സംബന്ധിച്ച സുപ്രീംകോടതി വിധി വന്നു.വിമർശന വിധേയമായൊരു വിധി ആയിരുന്നു അത്. വിധി സമർത്ഥമായി സംഘപാരിവാർ ഉപയോഗിക്കുകയും പള്ളി പൊളിച്ച് ക്ഷേത്ര നിർമ്മാണം അയോധ്യയിൽ ആരംഭിക്കുകയും ചെയ്തു.

കാശിയിലെ ജ്ഞാൻ വാപി മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം തങ്ങളുടേതാണെന്ന അവകാശവാദവുമായി വാരണാസി സിവിൽ കോടതിയെ സമീപിച്ചപ്പോൾ ആർക്കിയോളജിക്കൽ സർവ്വേ നടത്താൻ കോടതി അനുമതി നൽകിയിരിക്കുകയാണ്.കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമാണ് പള്ളി. ക്ഷേത്രത്തിന്റെ ഒരുഭാഗം പൊളിച്ച് 1669 ൽ മുഗൾ രാജാവ് ഔറംഗസേബ് സ്ഥാപിച്ചതാണ് പള്ളിയെന്നാണ് ആരോപണം.സ്വാതന്ത്രത്തിനു മുമ്പ് നടന്ന കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ പുതുതായി ആരോപണം ഉന്നയിക്കുകയും അവകാശവാദവുമായി രംഗത്ത് വരികയും ചെയ്യുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനാണ്.

Recommended Video

cmsvideo
    Adv. Krishna Raj's new Facebook post against Naveen and Janaki | Oneindia Malayalam

    വർഗ്ഗീയ കലാപം സംഘടിപ്പിക്കാനാണ്. എല്ലാ ആരാധനാലയങ്ങളും മതവിശ്വാസികൾക്ക് വേണ്ടിയാണ്.വിശ്വാസികൾ വർഗ്ഗീയവാദികളല്ല.കലാപം ആഗ്രഹിക്കുന്നുമില്ല.ക്ഷേത്രവും പള്ളിയും അടുത്തടുത്ത് ഉണ്ടാകുമ്പോൾ ഇരു മതവിശ്വാസികളും തമ്മിൽ സ്നേഹവും സാഹോദര്യവും ഐക്യവുമാണുണ്ടാകേണ്ടത്. അതിന് പകരം വെറുപ്പും വിദ്വേഷവും ജനിപ്പിക്കുന്ന നടപടികൾ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അനുയായികൾ സൃഷ്ടിക്കുകയാണ്. അത് തടയുക തന്നെ വേണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+