കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് ബഹിഷ്കരണത്തേക്കുറിച്ചുള്ള മനോരമ റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി രാജീവ്

Google Oneindia Malayalam News

തിരുവനന്തപുരം; ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ബഹിഷ്കരിക്കാനുള്ള സിപിഎം തിരുമാനത്തെ കുറിച്ച് മലയാള മനോരമ പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിനെതിരെ പാര്‍ട്ടി നേതാവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി.രാജീവ്. 'ദേശാഭിമാനി ചീഫ് എഡിറ്ററും ചാനല്‍ അവതാരകനുമായുള്ള ഏറ്റുമുട്ടലാണ് ആ ചാനല്‍ തന്നെ ബഹിഷ്‌കരിക്കുന്ന തീരുമാനമെടുക്കാന്‍ പാര്‍ടിയെ ഈയിടെ പ്രേരിപ്പിച്ചത്'- എന്നായിരുന്നു മനോരമ റിപ്പോര്‍ട്ട്. എന്നാല്‍ തുടര്‍ച്ചയായി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ അവസരം നിഷേധിച്ചപ്പോഴാണ് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചതെന്ന് രാജീവ് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മലയാള മനോരമയിൽ

മലയാള മനോരമയിൽ

ഇന്നു മലയാള മനോരമയിൽ സുജിത് നായരുടെ കോളത്തിൽ ഒരു പരാമർശം കണ്ടു. "ദേശാഭിമാനി ചീഫ് എഡിറ്ററും ചാനൽ അവതാരകനുമായുള്ള ഏറ്റുമുട്ടലാണ് ആ ചാനൽ തന്നെ ബഹിഷ്കരിക്കുന്ന തീരുമാനമെടുക്കാൻ പാർടിയെ ഈയിടെ പ്രേരിപ്പിച്ചത് ' എന്നാണ് മനോരമ പറയുന്ന 'ഏറ്റുമുട്ടൽ' നടന്നത്? ജൂലായ് 14 ൻ്റെ ന്യൂസ് അവറിൽ അത് കാണാൻ കഴിയും. ഏറ്റുമുട്ടലാണോ അല്ലയോ എന്ന് കാണുന്നവർക്ക് തീരുമാനിക്കാം.

എന്തെങ്കിലും ബന്ധമുണ്ടോ?

എന്തെങ്കിലും ബന്ധമുണ്ടോ?

എന്നാൽ , മനോരമ ആധികാരികമായി പ്രസ്താവിക്കുന്നതു പോലെയാണെങ്കിൽ 15 ന് ബഹിഷ്കരിക്കേണ്ടതല്ലേ? അന്നു സി പി ഐ എം പ്രതിനിധി ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. യൂ ട്യൂബിൽ ജൂലായ് 16 ൻ്റെ ന്യൂസ് അവർ കാണുകയാണെങ്കിൽ ഏറ്റുമുട്ടി എന്ന് മനോരമ പറഞ്ഞ അതേ ചീഫ് എഡിറ്റർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. അപ്പോൾ ഇദ്ദേഹം എഴുതിയതിന് വസ്തുതയുമായി എന്തെങ്കിലും ബന്ധമുണ്ടോ? കഴിഞ്ഞില്ല , 17 നും 18 നും 19നും സി പി ഐ എം പ്രതിനിധികൾ ന്യൂസ് അവറിൽ പങ്കെടുക്കുന്നുണ്ട്.

പാർടി സെക്രട്ടറി

പാർടി സെക്രട്ടറി

ചർച്ചയിൽ ചാനലിൻ്റെ ക്ഷണം സ്വീകരിച്ച് എത്തുന്നവരെ അവതാരകർ തന്നെ ട്വിറ്ററിൽ ന്യായീകരണ തൊഴിലാളികൾ എന്ന് അധിക്ഷേപിക്കുന്നതും കാണാം. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലാണ് ജൂലായ് 20ന് പാർടി ഔദ്യോഗിക പേജിൽ ഏഷ്യാനെറ്റിൻ്റെ ചർച്ചയിൽ പങ്കെടുക്കുന്നില്ല എന്ന് പ്രഖ്യാപിച്ചത്. ഇതെല്ലാം വിശദീകരിച്ച് പാർടി സെക്രട്ടറി ലേഖനമെഴുതുകയും ചെയ്തു. ഏതെങ്കിലും ഒരു വ്യക്തിയോടുള്ള അധിക്ഷേപമോ ഏറ്റുമുട്ടലോ അല്ല ചാനലിൻ്റെ സി പി ഐ എമ്മിനോടുള്ള സമീപനമാണ് തീരുമാനത്തിലേക്ക് എത്തിച്ചത് .

ഒരു വാചകം കൂടി

ഒരു വാചകം കൂടി

നിലപാട് വ്യക്തമാക്കാൻ ചർച്ചകളിൽ അനുവദിക്കാത്ത ജനാധിപത്യവിരുദ്ധതയോടുള്ള പ്രതികരണമാണ്. ഇത്രയും വ്യക്തതയോടെ പൊതുമണ്ഡലത്തിലുള്ള ഒരു പ്രശ്നത്തെ ഏതെങ്കിലും വ്യക്തിയോടുള്ള ഏറ്റുമുട്ടലിനോടുള്ള പ്രതികരണമായി ചുരുക്കുന്നത് ഏതു താൽപര്യമാണ്? ഇത് ആധികാരികമായി വ്യക്തമാക്കുന്നത് ആഗസ്ത് 12 ൻ്റെ മനോരമ എഡിറ്റോറിയലിൻ്റെ ഒരു വാചകം കൂടി പരിഗണിച്ചാണ്.

മാധ്യമ വാർത്തകൾക്ക് കൂടി

മാധ്യമ വാർത്തകൾക്ക് കൂടി

ആധികാരികത ചോദ്യം ചെയ്യാൻ തുടങ്ങിയാൽ തന്നെ വ്യാജ വാർത്തകളും നിന്ദ്യ വാർത്തകളും അയക്കുന്നവർ അത് അവസാനിപ്പിക്കുമെന്നാണ് സൈബർ വിദഗ്ദർ പറയുന്നത് ' ഈ വാക്കുകൾ അച്ചടിക്കുന്ന മാധ്യമ വാർത്തകൾക്ക് കൂടി ബാധകമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 മത്തി വിലക്ക് കൊഞ്ച് വില്‍പ്പന; അന്വേഷണത്തിനൊടുവില്‍ പിടികൂടിയത് 142 കിലോ കഞ്ചാവ് മത്തി വിലക്ക് കൊഞ്ച് വില്‍പ്പന; അന്വേഷണത്തിനൊടുവില്‍ പിടികൂടിയത് 142 കിലോ കഞ്ചാവ്

English summary
cpm leader p rajeev slams manorma report on asianet news ba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X