പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം, സിപിഎം നേതാവ് അറസ്റ്റില്‍

  • Posted By: Desk
Subscribe to Oneindia Malayalam

ആലപ്പുഴ. പ്രായപൂര്‍ത്തിയാകാത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സിപിഎം നേതാവിനെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ്് ചെയ്തു. കഞ്ഞിപ്പാടം വൈപ്പിന്‍ ബ്രാഞ്ച് കമ്മിറ്റി അംഗം തോട്ടുപുരയ്ക്കല്‍ വിനോദ് കുമാറിനെയാണ് സിഐ ബിജു വി നായര്‍ വ്യാഴാഴ്ച്ച അറസ്റ്റ് ചെയ്തത്. ഒരു മാസം മുന്‍പായിരുന്നു സംഭവം. മേസ്തിരി പണിക്കാരനായ വിനോദ് പെണ്‍ക്കുട്ടിയുടെ വീട്ടില്‍ ജോലിയ്്ക്കെത്തുകയും വീട്ടില്‍ മറ്റാരുമില്ലാത്ത സമയം നോക്കി പെണ്‍കുട്ടിയെ കടന്നു പിടിക്കുകയുമായിരുന്നു.

girl

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആദ്യം ഇതു സംബന്ധിച്ചു പരാതിയി കൈമാറിയിയെങ്കിലും ആദ്യം പൊലീസ് കേയെടുത്തിരുന്നില്ല. ,സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ട് സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലത്തില്‍ വന്നില്ല. പിന്നീട് അമ്പലപ്പുഴ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ഒരു മാസത്തോളം ഒളിവിലായ ശേഷം ഇയാള്‍ നാട്ടിലെത്തിയതറിഞ്ഞു വ്യാഴാഴ്ച്ചയാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cpm leader try to molest girl in alapuzha, police arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്